ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും കൊറോണ പിടികൂടും ! കോവിഡ് ഭേദമായവരുടെ ഹൃദയപ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടായേക്കാം; പുതിയ പഠനങ്ങള്‍ അതീവ ഗൗരവകരം…

കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഇതു കൂടാതെ വൃക്കകള്‍,മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ വ്യത്യസം കണ്ടെത്തിയിട്ടുണ്ടെന്ന് ജര്‍മനിയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. രോഗം ഭേദമായ നൂറില്‍ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പഠനത്തില്‍ പറയുന്നു. ജര്‍മനിയില്‍ തന്നെ നടത്തിയ രണ്ടാമത്തെ പഠനത്തിലും കണ്ടെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരിലെ പകുതിയിലേറെ പേര്‍ക്കും ഹൃദയത്തില്‍ വലിയ തോതില്‍ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍, ഹൃദയത്തിനുണ്ടാകുന്ന ഈ പരിക്ക് എത്രകാലം നീണ്ടുനില്‍ക്കും, പക്ഷാഘാതമോ മറ്റ് ജീവന് ഭീഷണിയാകാനിടയുള്ള ഹൃദയസംബന്ധമായ പ്രശ്‌നമോ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയവയെ സംബന്ധിച്ചൊന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ…

Read More