ഡെങ്കിപ്പനി നിര്‍ണയത്തിനായി രക്തത്തിലെ ശ്വേതരക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും അളവും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിക്കുന്ന ലിവർ ഫങ്ഷൻ ടെസ്റ്റ്(Liver Function Test), കിഡ്നി ഫങ്ഷൻ ടെസ്റ്റ് (Kidney Function Test) തുടങ്ങിയ പരിശോധനകളും വൈറസ് സാന്നിധ്യം കണ്ടുപിടിക്കുന്ന ആന്റിജന്‍,ആന്റിബോഡി ടെസ്റ്റുകളും ഉപയോഗിക്കുന്നു. പ്രതിരോധ വാക്സിൻ ഇല്ലലക്ഷണങ്ങള്ക്ക് അനുസരിച്ചുള്ള ചികിത്സയില്‍ ഒന്ന് – ഒന്നര ആഴ്ചയ്ക്കുള്ളില്‍ അസുഖം ഭേദമാകുന്നതാണ്. ഈ അസുഖം പ്രതിരോധിക്കാന്‍ വാക്സിനുകള്‍ ലഭ്യമല്ല. മലമ്പനി/മലേറിയ കേരളത്തില്‍ അത്രയ്ക്ക് കാണപ്പെടുന്ന കൊതുകുജന്യ രോഗമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്നു താമസിക്കുന്ന ആളുകൾക്കിടയിൽ ഇത് കാണപ്പെടാം. അവയവങ്ങളെ ബാധിക്കുന്പോൾചുവന്ന രക്താണുക്കള്‍ക്ക് ഉണ്ടാകുന്ന നാശം നിമിത്തം ശരീരത്തിന്റെ പല അവയവങ്ങളെയും… ഉദാഹരണത്തിന് മസ്തിഷ്കം, ശ്വാസകോശം, വൃക്കകള്‍, കരള്‍ തുടങ്ങിയവയെ ബാധിക്കുന്ന മാരകമായ മലേറിയയും കാണപ്പെടുന്നുണ്ട്. അനോഫിലസ് ഗണത്തില്‍പ്പെടുന്ന കൊതുകുകളാണ് ഈ രോഗത്തിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നത്. ആന്റി മലേറിയല്‍ മരുന്നുകള്‍ രോഗനിവാരണത്തിന് ഉപയോഗിക്കുന്നു.…
Read MoreTag: health
അപസ്മാരം ; പകരില്ല, മാനസികരോഗമല്ല
താൽക്കാലികമായി കുറച്ചുനേരം ബോധക്ഷയം ഉണ്ടാകുന്ന അവസ്ഥകളെല്ലാം അപസ്മാരം ആയിരിക്കുകയില്ല. അപസ്മാര ബാധ അനുഭവിക്കുന്നതും അടുത്തുനിന്ന് നേരിട്ട് കാണുന്നതും ഭയം തോന്നിക്കുന്ന അനുഭവം ആയിരിക്കും. വളരെയധികം ദാരുണമായ ഒന്നായിരിക്കും അത്. പ്രത്യേകിച്ച് ശരീരത്തിലെ പേശികളിൽ സംഭവിക്കുന്ന കോച്ചിവലി. മുൻകാലങ്ങളിൽ അപസ്മാരത്തെ പലരും ഒരു മാനസിക രോഗമായി കണക്കാക്കിയിരുന്നു. ഇപ്പോഴും അങ്ങനെ കാണുന്നവരുണ്ടാവാം. ഒരു കുടുംബത്തിൽ ആർക്കെങ്കിലും അപസ്മാരം ഉണ്ട് എങ്കിൽ അത് പുറത്ത് ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കാനാണ് കൂടുതൽ പേരും ശ്രമിക്കാറുള്ളത്. ശരിയായ രീതിയിലുള്ള ചികിത്സയും മനശ്ശാസ്ത്ര സമീപനവും ലഭിക്കുന്നതിന് ഇത് തടസമാകാറുമുണ്ട്. പകരില്ലഅപസ്മാരം പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗം ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. ഇത് പകരുന്ന ഒരു രോഗമാണ് എന്നുപോലും വിശ്വസിച്ചവർ ഉണ്ടായിരുന്നു. ഇത് സുഖപ്പെടുത്താൻ കഴിയാത്ത രോഗമാണെന്നു വിശ്വസിക്കുന്നവരെ ഇപ്പോഴും ചിലപ്പോൾ കാണാൻ കഴിഞ്ഞെന്നും വരാം. അപസ്മാരം ഒരാളിൽ നിന്നു വേറെ ഒരാളിലേക്കു പകരുകയില്ല.…
Read Moreഅപസ്മാരം; അബദ്ധധാരണകൾ ഒഴിവാക്കാം
അബദ്ധവിശ്വാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പുകപടലങ്ങൾക്കുള്ളിൽ പെട്ടുപോയ ഒരു രോഗമാണ് അപസ്മാരം. വിദേശീയരടക്കം ഇത് ദൈവികമായ ഒരു രോഗമാണ് എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ദൈവകോപം, ഭൂതപ്രേതപിശാചുക്കളുടെ ബാധ എന്നിവ കാരണമാണ് അപസ്മാരം എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടാവാം എന്നാണു കരുതുന്നത്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾകുട്ടികൾ എന്നോ മുതിർന്നവർ എന്നോ ഇല്ലാതെ, സ്ത്രീ പുരുഷ ഭേദമില്ലാതെ സമൂഹത്തിൽ കണ്ടുവരുന്ന രോഗമാണിത്. വേദങ്ങളിൽ ഈ രോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത് എന്ന് ഹിപ്പോക്രാറ്റിസ് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എങ്കിലും പുതിയ അറിവുകൾ പുറത്ത് വരുമ്പോൾ അത് ശരിയായ അർഥത്തിൽസ്വീകരിക്കാൻ സമൂഹം എന്നും തയാറായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിന്നിരുന്നത് കുറേ അബദ്ധ ധാരണകളായിരുന്നു. മനുഷ്യന് കാണാൻ കഴിയാത്ത ഏതോ അമാനുഷിക ശക്തികളുടെ പ്രവർത്തനം…
Read Moreക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാം; ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫം ശ്വാസകോശേതര ക്ഷയരോഗലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം * രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി എങ്ങനെ പകരുന്നു ?ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ…
Read Moreമുണ്ടിനീര് പകരുന്നതെങ്ങനെ? തലച്ചോറിനെ ബാധിച്ചാൽ…
മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെ ബാധിക്കുന്നു. രോഗം പകരുന്നത് എപ്പോൾ രോഗം ബാധിച്ചവരില്‍ അണുബാധയുണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിൽ മാത്രമോ?mumpsഅഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. വായുവിലൂടെ…വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കില്‍ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. ചവയ്ക്കുന്നതിനു പ്രയാസംചെറിയ പനിയും തലവേദനയും ആണ് മുണ്ടിനീരിന്റെ പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു.…
Read Moreപാർക്കിൻസൺസ് രോഗം; ഈ കാരണങ്ങൾ നിങ്ങൾക്കുണ്ടോ?
നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ് രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ബെയ്സൽ ഗാംഗ്ലിയ(basal ganglia)യും സബ്റ്റാൻഷ്യ നൈഗ്ര (subtsantia nigra) യും. ഇവിടങ്ങളിലെ ഡോപ്പാമിൻ എന്ന പദാർഥം ഉൽപ്പാദിപ്പിക്കുന്ന ഞരമ്പുകൾ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ൽ ഡോ. ജെയിംസ് പാർക്കിൻസൺ ആണ് ഈ രോഗത്തെ പറ്റി ആദ്യമായിവിവരണം നൽകിയത്. ആയുർവേദത്തിൽ 4500 വർഷങ്ങൾക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. സാധാരണയായി 60 വയസിനു മേൽ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനുമേൽ പ്രായമുള്ളവരിൽ 0.3 % പേരിൽ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയിൽ ഏകദേശം ഏഴു ദശലക്ഷം പേർക്ക് പാർക്കിൻസൺസ് രോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. രോഗകാരണങ്ങൾചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകൾനശിച്ചു പോകുന്നതിനു വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ…
Read Moreകാഴ്ചശക്തി നഷ്ടപ്പെടൽ, ഉദ്ധാരണശേഷിക്കുറവ്; പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ
ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ…
Read Moreകൊടും വേനലിൽ കരുതലൊരുക്കാം; യാത്രകളിൽ കുട ചൂടാം, കുടിവെള്ളം കരുതാം
കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ഇങ്ങനെ… പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയുള്ള സമയത്ത് ശരീരത്തില്‍ നേരിട്ട് കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതാണ് ഉചിതം. കാട്ടുതീയ്ക്കും സാധ്യത വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള…
Read Moreകുട്ടികളിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോ, എങ്ങനെ തിരിച്ചറിയാം…
ശൈശവത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസമുള്ള കുട്ടികളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ താഴെപറയുന്നു. * ഓട്ടിസം ബാധിച്ച കുട്ടികൾ ആദ്യകാലങ്ങളിൽ മറ്റുള്ളവരുടെ കണ്ണിൽ നോക്കുകയോ അവരുമായി ഇടപഴകുകയോ ചെയ്യില്ല. * ഇത്തരം സ്വഭാവവൈകല്യമുള്ളവർ ഒന്നിനോടും താത്്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും. *അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല. സംസാര വൈകല്യം* ഓട്ടിസം കുട്ടികളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിൽ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരിൽ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം. * ചില ഓട്ടിസം കുഞ്ഞുങ്ങൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ അവരെ ശ്രദ്ധിക്കുകയില്ല. എന്നാൽ, ഒരു കൂട്ടം ഓട്ടിസം കുട്ടികൾ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം…
Read Moreവരണ്ട ചർമത്തിനു പ്രതിവിധിയുണ്ടോ? ത്വക്കിനെ മൃദുലമാക്കാന്‍ ഏറ്റവും നല്ലത്…
ഫേഷ്യല്‍സ്, സൗണാ ബാത്ത് (Sauna bath) മഡ് പാക് (Mud pack) ഇവയൊക്കെ തൊലിയുടെ ഭംഗി കൂട്ടുന്നതായി തോന്നുമെങ്കിലും അത് താല്‍ക്കാലികം മാത്രമാണ്. ആസ്ട്രിന്‍ജെന്റ്സ് ആസ്ട്രിന്ജെന്റ്സിന്റെ (Astringents) ഉപയോഗം കൊണ്ട് മുഖത്തിന് പുതുമയും ഉന്മേഷവും തോന്നും. കാരണം ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ആള്‍ക്കഹോള്‍ ബാഷ്പീകരിച്ചു പോകുമ്പോള്‍ ചര്‍മത്തിന് കുളിര്‍മ അനുഭവപ്പെടും. അലുമിനിയം സാള്‍ട്ട് അടങ്ങിയ ആസ്ട്രിന്‍ജെന്റ്സ് ഉപയോഗിക്കുമ്പോള്‍ മുഖത്ത് അരുണിമയും തുടുപ്പും ഏറുന്നതുകൊണ്ട്, അത് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുന്നു. പക്ഷേ, ത്വക്ക് കൂടുതല്‍ സുന്ദരമാകുന്നു എന്നത് മിഥ്യാബോധം മാത്രമാണ്. സാലിസിലേറ്റ്സ് സാലിസിലേറ്റ്സ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ ലേപനങ്ങള്‍ തൊലിയിലെ മൃതകോശങ്ങള്‍ മാറ്റുകയും ചര്‍മത്തിന് പൊതുഭംഗി നല്‍കുകയും ചെയ്യുന്നു. സ്ക്രബ് (Scrub) ലേപനങ്ങളും ചര്‍മത്തിന്റെ പുറത്തെ പാളികള്‍ മാറ്റി തൊലിക്ക് തുടിപ്പു നല്കാന് കെല്‍പ്പുള്ളവയാണ്. പക്ഷേ അവ താല്‍ക്കാലികം മാത്രമാണ്. മാസ്കുകൾമാസ്ക് (Masks) – പലവിധ രാസവസ്തുക്കളും…
Read More