ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റിയുടെ അഞ്ചു തരത്തിലുള്ള തരംതിരിവ്: വിവരങ്ങൾ – ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA),ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Read MoreTag: health
മരുന്നുകളും മൈഗ്രേനും തമ്മിൽ…
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു. വേദനസംഹാരികൾ പതിവാക്കിയാൽ വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട്…
Read Moreകാരണമില്ലാതെയും തലവേദന
പ്രൈമറി ഹെഡെയ്ക്ക്പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റർ തലവേദനയും ഈ വിഭാഗത്തിൽപ്പെടും. കാരണമുള്ള തലവേദനഎന്നാൽ ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കൻഡറി ഹെഡെയ്ക്. മെനിഞ്ചൈറ്റിസ്, എൻസെഫാലൈറ്റിസ്, ബ്രെയിൻ ട്യൂമർ, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറൽ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വർധിച്ച പ്രഷർ, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങൾ, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകൾ വിവിധ തീവ്രതയിൽ സെക്കൻഡറി ഹെഡെയ്ക് ഉണ്ടാക്കുന്നു. മൈഗ്രേൻ തുടങ്ങുന്നത്…പ്രാഥമിക വിഭാഗത്തിൽപ്പെട്ട തലവേദനയിൽ രോഗലക്ഷണങ്ങളുടെ കാഠിന്യംകൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേൻതന്നെ. സ്ത്രീകളിൽ 16 ശതമാനം പേരിലും പുരുഷന്മാരിൽ ആറു ശതമാനം പേരിലും മൈഗ്രേൻ ഉണ്ടാകാറുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബ്രെയിൻ സ്റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവർത്തനമോ വീക്കമോ മൂലമാണ് മൈഗ്രേൻ ഉണ്ടാകുന്നത്. സെറോട്ടോണിൻ എന്ന സവിശേഷ രാസപദാർഥത്തിന്റെ അഭാവം…
Read Moreഅയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം
വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തംപല ജില്ലകളിലും മഞ്ഞപ്പിത്ത രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം. ശുദ്ധജല ലഭ്യതയില്ലായ്മ, വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷ താപവ്യതിയാനം കൊണ്ട് പെട്ടെന്നുതന്നെ ചീത്തയാകാനും സാധ്യതയുണ്ട്.പ്രതിരോധ മാർഗം ചിക്കൻ പോക്സ്, മീസിൽസ്, മുണ്ടിനീര്പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ, തലവേദന, ശരീരവേദന എന്നിവയാണ്ലക്ഷണങ്ങൾ.
Read Moreവേനൽക്കാലരോഗങ്ങൾ: ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
വേനൽ കടുത്തിരിക്കുന്നു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് ആ പട്ടിക നീളുന്നു. ചൊറിച്ചിൽ, ചർമത്തിൽ വരൾച്ച വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്. സൺ സ്ക്രീൻ ലോഷൻ കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.…
Read Moreനോന്പിന്റെ ആരോഗ്യശാസ്ത്രം: പച്ചക്കറി സൂപ്പുകളിൽ തുടങ്ങാം
വയറിന്റെ മൂന്നിലൊന്നു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്നു വെള്ളത്തിനും ബാക്കി മൂന്നിലൊന്ന് ശ്വസനത്തിനുമായി മാറ്റിവയ്ക്കുകയെന്ന പ്രവാചകവചനമനുസരിച്ച് ‘മിതത്വം’ എന്നതാണ് നോമ്പുതുറയിലെ സുവര്‍ണനിയമം. മാനസിക സന്തോഷത്തോടും നന്ദിയോടും കൂടി നോമ്പ് തുറക്കുക. ലഘുവായി തുടങ്ങാം‘ഈന്തപ്പഴം’ കഴിച്ചുതുടങ്ങുന്നത്, ഉടനടി ഊര്‍ജം ലഭിക്കാന്‍ ഏറ്റവും ഉചിതമാണ്. ലഘുവായി തുടങ്ങുക. അതായത്, ഉദരത്തിന് മിതമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങാവുന്ന ഭക്ഷണത്തില്‍ തുടങ്ങുക. ദിവസം മുഴുവന്‍ വിശ്രമത്തിലായിരുന്ന ദഹനവ്യവസ്ഥയിലേക്ക് കഠിനമായ ഭക്ഷണങ്ങള്‍ പെട്ടെന്ന് എത്തുമ്പോള്‍ വയറുവേദനയോ അസ്വസ്ഥതയോ ഉണ്ടായേക്കാം. ഔഷധഗുണമുള്ള ഇലകളും മസാലകളും ചേര്‍ത്ത പച്ചക്കറി സൂപ്പുകള്‍ ഇതിന് ഏറ്റവും അനുയോജ്യമാണ്. പകല്‍ മുഴുവന്‍ നീണ്ടുനിന്ന വ്രതത്തിനുശേഷം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും (Vitamins and Minerals) ഉടനടി നല്കാന് ഇത്തരം സൂപ്പുകള്‍ക്ക് സാധിക്കും. ഇത് കോശങ്ങള്‍ക്ക് ഉന്മേഷം നല്ക്കുന്നു. സൂപ്പുകളുടെ ഔഷധഗുണംഅതുപോലെ, ചൂടുള്ള ഒരു ബൗള്‍ സൂപ്പ് കുടിക്കുന്നത് ആമാശയത്തിന്(Stomach) ആശ്വാസം നല്കുന്നു. പ്രധാന…
Read Moreനോന്പുകാലത്തും സമീകൃത ഭക്ഷണക്രമം
ഉദയം മുതല്‍ അസ്തമയം വരെ മുസ്ലീങ്ങള്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്ന റമദാൻ മാസം. ആത്മീയ നേട്ടങ്ങള്‍ക്കപ്പുറം, എല്ലാ നോമ്പ് വ്രതങ്ങളും, ശാരീരിക മാനസികാരോഗ്യത്തെ ഗുണപരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിഷാദം, ഉത്കണ്ഠ, മാനസികസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ വ്രതം സഹായിക്കുന്നു. മിതത്വം, ആത്മനിയന്ത്രണം, ഭക്ഷണക്രമത്തിലെ ശ്രദ്ധ എന്നിവ ഇത് ശീലിപ്പിക്കുന്നു. ആരോഗ്യമുള്ളമനസ്, ആരോഗ്യമുള്ള ശരീരത്തെ പരിപാലിക്കുന്നു. ശരീരത്തിന്റെ “പോഷകാഹാര ആവശ്യങ്ങള്‍’ വര്‍ഷത്തിലെ മറ്റ് മാസങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല; ഭക്ഷണത്തിന്റെ സമയക്രമത്തില്‍ മാത്രമേ മാറ്റം വരുന്നുള്ളൂ. വ്രതാനുഷ്ഠാനവും ശരീരവുംനോമ്പുസമയത്ത് ശരീരം ഊര്‍ജത്തിനായി ഗ്ലൂക്കോസിനുപകരം സംഭരിക്കപ്പെട്ട കൊഴുപ്പ് ദഹിപ്പിക്കാന്‍ തുടങ്ങുന്നു. നോമ്പുസമയത്ത് ശരീരത്തില്‍ സംഭവിക്കുന്ന ഈ മാറ്റത്തെ “മെറ്റബോളിക് ഷിഫ്റ്റ്’ (Metabolic Shift) എന്ന് വിളിക്കുന്നു. സാധാരണഗതിയില്‍ നമ്മള് കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നുള്ള ഗ്ലൂക്കോസാണ് ശരീരം ഊര്‍ജത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ നോമ്പുസമയത്ത് മണിക്കൂറുകളോളം ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ…
Read Moreയൂറിക് ആസിഡ് അധികമായാൽ ഗൗട്ട്
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില. തള്ളവിരലിന്റെ സന്ധിയിൽകാലിലെ തള്ളവിരലിന്റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും. വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്‍ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം. പണ്ടുകാലത്ത് രാജാക്കൻമാരുടെ രോഗം എന്നാണിതിനെ വിളിച്ചിരുന്നത്. അക്കാലത്ത് ധാരാളം മാംസവും മദ്യവുമുപയോഗിക്കാൻ അവസരമുണ്ടായിരിക്കുക രാജാക്കന്മാർക്കായിരിക്കുമല്ലോ? പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം. ഇതാണു പ്രശ്നം90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം. യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന…
Read Moreകാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്…
തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. പ്രാരംഭഘട്ടത്തിൽപ്രാരംഭ ഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം. സർജറികാല്മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്. മുട്ടുവേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണു കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചു മാറ്റുന്നു. പകരം ലോഹ നിര്‍മിത ഇംപ്ലാന്റുുകള് ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കുവാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി…
Read Moreപരീക്ഷക്കാലത്തെ മാനസികാരോഗ്യം: കുട്ടികളെ മറ്റുള്ളവരുമായി താരതമ്യംചെയ്യരുത്
ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർഥികൾ കനത്ത തയാറെടുപ്പിലാണ്. പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാമെന്നുനോക്കാം. അമിത ഉത്കണ്ഠ അപകടംപരീക്ഷയെ സമ്മർദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും. അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമായി കാണുക. ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും. സ്വന്തം ലക്ഷ്യത്തിൽ ശ്രദ്ധിക്കാംമറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം. “നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു” തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്.…
Read More