കൂടുതൽ കൊഴുപ്പ് അടങ്ങിയ ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കും. മദ്യം കഴിക്കാതിരിക്കുന്നതും പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്. കരളിന്റെ ആരോഗ്യം തകരുന്നത്…ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, മദ്യപാനം, മറ്റുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെയാണ് കൂടുതൽ പേരിലും കരളിന്റെ ആരോഗ്യം തകരുന്നതും രോഗങ്ങൾ ബാധിക്കുന്നതും. ജനിതക രോഗങ്ങളുടെ തുടർച്ചയായും ചിലർ ചിലപ്പോൾ കരൾ രോഗികൾ ആകാറുണ്ട്. കരൾവീക്കം അഥവാ സിറോസിസ്കരളിലുണ്ടാകുന്ന രോഗങ്ങൾ മുന്നോട്ട് പോയി സങ്കീർണതകൾ നിറഞ്ഞ അവസ്ഥയാണ് കരൾവീക്കം അഥവാ സിറോസിസ്. ഈ ഘട്ടത്തിൽ എത്തുന്നവരിലാണ് ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയകളെ കുറിച്ച് സംസാരിക്കുന്നത്. കരളിലെ കോശങ്ങൾക്ക് സാരമായി നാശം സംഭവിക്കുകയും അതിന്റെ തുടർച്ചയായി കരളിന് വീക്കവും ചിലപ്പോൾ പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് സിറോസിസ്. വിഷാംശം പുറത്തു കളയാനാകാതെ…കരളിന് ശരിയായ രീതിയിൽ പ്രവർത്തനം നടത്താൻ കഴിയാതെ വരുമ്പോൾ…
Read MoreTag: health
പല്ലിൽ കന്പിയിടുന്ന ചികിത്സ
പല്ലിന്റെ കന്പിയിടൽ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്. എടുത്തു മാറ്റുന്ന തരത്തിലുള്ള കന്പിയിടലും ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിത്സയും. പല്ലിൽ കന്പിയിടാൻ തീരുമാനിക്കുന്പോൾ ഏതു തരത്തിലുള്ള ചികിൽസയാണ് ചെയ്യേണ്ടതെന്ന് ദന്തഡോക്ടറോട് ആലോചിക്കണം. കന്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്. പല്ലിന് കന്പി ഇടേണ്ടി വരുന്നത് പല്ലിൽ കന്പിയിടാൻ തീരുമാനിക്കുന്ന ഡന്റിസ്റ്റിന് പല്ലിനെ നിരയിൽ എത്തിക്കുന്നതിനും താക്കുന്നതിനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുന്പുള്ള ചെറിയ അണപ്പല്ലുകൾ എടുത്തുകളഞ്ഞ് താക്കുന്നതിനുള്ള സ്ഥലം ഉണ്ടാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നത്. എക്സറേ പരിശോധന, മോഡൽ പഠനം, ക്ലിനിക്കൽ പരിശോധന – ഇവ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ചികിത്സ കഴിയുന്പോൾ പല്ലെടുത്തു കളഞ്ഞ സ്ഥലം പൂർണമായും അടഞ്ഞിരിക്കും. പല്ലിന്റെ കന്പിയിടുന്നതിനും മുന്പ് വായ്ക്കുള്ളിൽ പൂർണ്ണമായ പരിശോധന ആവശ്യമാണ്. പല്ലിൽ കന്പിയിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Read Moreദന്ത സംരക്ഷണം: റൂട്ട് കനാൽ ചികിത്സ എപ്പോൾ?
ഫില്ലിംഗുകൾ എപ്പോൾ?ദന്തക്ഷയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ഫില്ലിംഗുകൾ അഥവാ പോട് അടയ്ക്കൽ. ദന്തക്ഷയത്തിന്റെ ആരംഭഘട്ടം കഴിഞ്ഞ് കുറച്ചുകൂടി പുരോഗമിച്ച പോടുകൾക്ക് ഈ ചികിത്സാരീതിയാണ് ഏറെ ഫലപ്രദം. പലതരത്തിലുള്ള സിമന്റുകളും പേസ്റ്റുകളുംവച്ച് നഷ്ടപ്പെട്ടുപോയ പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കുകയാണു ചെയ്യുന്നത്. പല്ലിന്റെ നിറത്തിലും വെള്ളിനിറത്തിലുമൊക്കെ നമ്മൾക്കു പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കാൻ കഴിയും. ക്രൗണ് അഥവാ ക്യാപ്കൂടുതൽ പ്രതലങ്ങളിൽ പടർന്ന ദന്തക്ഷയങ്ങൾ പല്ലിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ ക്ഷയിപ്പിച്ചിട്ടുണ്ടാവും. അത്തരം പല്ലുകൾക്ക് ക്രൗണ് അഥവാ ക്യാപ് ആവശ്യമാണ്. ചവയ്ക്കുന്പോഴും മറ്റും ഉണ്ടാകുന്ന ബലം ഇത്തരത്തിൽ ദന്തക്ഷയം ഉണ്ടായ പല്ലുകൾക്കു താങ്ങാൻ കഴിയില്ല. പല്ലുകൾ ഒടിഞ്ഞുപോകുന്നതിനു കാരണമായേക്കാം. ഇതു തടയാൻ വേണ്ടിയാണു ക്യാപ് ഉപയോഗിക്കുന്നത്. ക്യാപ് ചികിത്സ എങ്ങനെ ?പല്ലിലെ കേടായ ഭാഗങ്ങൾ എല്ലാം തുരന്നുകളഞ്ഞതിനുശേഷം ക്യാപ്പിടാനായി പല്ലിനെ ഘടനാപരമായി സജ്ജമാക്കുന്നു. പല്ലിന്റെ ഘടനയെ അതേപോലെതന്നെ പുനഃക്രമീകരിക്കുകയാണ് ക്യാപ്പിടുന്നതുവഴി ചെയ്യുന്നത്. പല്ലിന്റെ നിറത്തിലുള്ളതും…
Read Moreദന്തക്ഷയത്തിന്റെ തുടക്കം…
പല്ലിലെ പോടിനു പ്രായപരിധിയില്ല. ഇതു പ്രശ്നകാരിയുമാണ്. കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽവരെ ദന്തക്ഷയം ഉണ്ടാകുന്നു. ആരംഭഘട്ടത്തിൽതന്നെ ശ്രദ്ധിച്ചാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ ഇല്ലാതാക്കാം. പോടുണ്ടാകുന്നത്…ഭക്ഷണാവശിഷ്ടങ്ങളെ ബാക്ടീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും ജൈവ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പോട് അഥവാ ദന്തക്ഷയം. സ്ട്രപ്റ്റോ കോക്കസ്, ലാക്റ്റോബാസിലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവിൽ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അസഹ്യവേദനയ്ക്കും പല്ലുകൾ നഷ്ടപ്പെടുന്നതിനുമിടയാകും. പുള്ളി വീണു തുടങ്ങുന്പോൾ..ആരംഭഘട്ടത്തിൽ ദന്തോപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം (വെളുത്ത ചോക്കിന്റെ നിറം). ഇതു പുരോഗമിക്കുന്പോൾ ഉപരിതലം പരുപരുത്തതാവുകയും കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയുംചെയ്യുന്നു. ബാക്ടീരിയകൾ ഭക്ഷണാവിഷ്ടങ്ങളെ പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം. ദന്തോപരിതലത്തിലെ ധാതുക്കൾ അലിഞ്ഞ് നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ്…
Read Moreഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
പല വട്ടം ഉപ്പ് ചേർക്കരുത്പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.തൈരിലും സാലഡിലും..?തൈര്, സാലഡ് എന്നിവ കഴിക്കുന്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗിരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചികരമാക്കാം. അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.മിതമായിവിഭവങ്ങൾ തയാറാക്കു ന്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.അയഡിൻ ചേർത്തകറിയുപ്പ്അയഡിൻ ചേർത്ത ഉപ്പ് വർഷങ്ങളായി ഉപയോഗിച്ചതിനാൽ പ്രായമുള്ളവരിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ കൂടുന്നതായി ചിലർ അടുത്തിടെ പ്രചരിപ്പിച്ചു വരുന്നുണ്ട്. വാസ്തവത്തിൽ അയഡിൻ ശരീരത്തിൽ അടിഞ്ഞുകൂടുന്നതു തീരെ കുറഞ്ഞ അളവിൽ മാത്രം. അധികമുള്ളതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ്.പ്രായമാകുന്നവരിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ അയഡിൻ കൊണ്ടു മാത്രമല്ല. സർവേ നടത്തി അയഡിൻ കുറവുള്ള 10 വയസിനു താഴെയുള്ള കുട്ടികളെ…
Read Moreഉപ്പ് ഉപയോഗിക്കുന്പോൾ ; ഉപ്പും ബിപിയും സ്ട്രോക്കും തമ്മിൽ…
പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് നാം ശീലിക്കുന്നതാണ്. ചോറിനൊപ്പം ഉപ്പ്, ചോറു വാർക്കുന്പോൾ ഉപ്പ്… എന്നിങ്ങനെ ഉപ്പിന്റെ ഉപയോഗം വർഷങ്ങളായി പലരും ശീലിക്കുന്നതാണ്. ചിപ്സ്, കോണ്ഫ്ളേക്സ് തുടങ്ങിയവയിലും ഉപ്പ് ധാരാളം. അച്ചാറിലും മറ്റും പ്രിസർവേറ്റീവ് ആയും ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്. ബിപി കൂട്ടുന്ന സോഡിയംശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലുംസോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. പച്ചക്കറികൾ കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുന്പോൾ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്തസമ്മർദം(ബിപി) കൂടും. ഉപ്പും കൊളസ്ട്രോളുംഉപ്പും കൊളസ്ട്രോളും തമ്മിൽ ബന്ധമില്ല. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനു പുറമേ നാം കഴിക്കുന്ന ഭക്ഷണത്തിൽ…
Read Moreദിവസം ഒരാൾക്ക് എത്രത്തോളം ഉപ്പ് ഉപയോഗിക്കാം?
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും. ദിവസം ഒരാൾക്ക് അഞ്ച് ഗ്രാം ഉപ്പ്ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ് ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ് ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്.6-7…
Read Moreദന്തൽ ക്ലീനിംഗ് – പല്ലു വൃത്തിയാക്കാൻ പല വഴികൾ
ഇന്റർ ഡെന്റൽ ബ്രഷ് എന്തിന്?ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള വളരെ ചെറിയ ബ്രഷ്. ഇതിന്റെ അറ്റത്തുള്ള ഭാഗം മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ വിടവുകളുണ്ടെങ്കിൽ ഈ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും. അമിതമായി ഭക്ഷണസാധനങ്ങൾ കയറുന്ന വിടവുകൾ ഉണ്ടെങ്കിൽ എല്ലാ ദിവസവും ഇന്റർ ഡെന്റൽ ബ്രഷ് കൂടി ഉപയോഗിച്ച് ക്ലീൻ ചെയ്യണം. ഒരറ്റത്ത് ഒറ്റ ബ്രിസിൽസ് മാത്രമുള്ള ബ്രഷുകൾ പല്ലുകൾക്കിടയിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ഫലപ്രദമാണ്. ടങ് ക്ലീനിംഗ് എങ്ങനെ?ടങ് ക്ലീനിംഗ് അഥവാ നാക്കു വൃത്തിയാക്കുന്നത് നാക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ടങ് ക്ലീനർ ഉപയോഗിക്കുന്ന രീതി, അതിന് ഉപയോഗിക്കുന്ന ഉപകരണം…. അത് വളരെ പ്രാധാന്യമുള്ളതാണ്. വളരെ ഷാർപ്പ് ആയിട്ടുള്ള ടങ് ക്ലീനർ ഉപയോഗിക്കുന്നത് നാക്കിൽ സ്ഥിരമായി ചെറിയ മുറിവുകൾ ഉണ്ടാകാൻ കാരണമാകുന്നു. ടൂത്ത് ബ്രഷ് കൊണ്ട് വളരെ മൃദുവായി ക്ലീൻ ചെയ്താൽ മതിയാകും. ഇതിനായി…
Read Moreദന്തൽ ക്ലീനിംഗ്: ഫ്ലോസിംഗ് -എന്തിന് ? എങ്ങനെ?
പല്ല് ക്ലീൻ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഒരു ദന്ത ചികിത്സകനെയാണ്. എന്നാൽ, പല്ല് ക്ലീനിംഗിന്റെ അവസാനഭാഗം മാത്രമായിരിക്കണം ദന്താശുപത്രിയിൽ ചെയ്യേണ്ടത്. ആദ്യഭാഗം ശുചീകരണം സ്വന്തമായി ദിനവും ചെയ്യേണ്ടതാണ്. ഹോം ദന്തൽ ക്ലീനിംഗ്ഇത് ദിവസവും നാം ചെയ്യുന്ന ബ്രഷിംഗിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. വിവിധതരത്തിലുള്ള ബ്രഷുകൾ ഇന്ന് നമുക്ക് ലഭ്യമാണ്. സൂപ്പർമാർക്കറ്റിൽ നിന്നു ലഭിക്കുന്ന ബ്രഷുകൾ മാത്രമല്ല ദന്ത ചികിത്സകൻ നിർദേശിക്കുന്ന ബ്രഷുകൾ(ഉദാ: ഇന്റർ ഡെന്റർ ബ്രഷ്, ഇന്റർ പ്രോക്സിമൽ ബ്രഷ്, ഫ്ലോസ്…ഇത്തരത്തിലുള്ള ശുചീകരണ ഉപാധികൾ) ദന്ത ചികിത്സകർ നിർദേശിക്കുന്നുവെങ്കിൽ ആവശ്യാനുസരണം വാങ്ങി ഉപയോഗിക്കേണ്ടതാണ്. ആദ്യമായി ഒരു സ്വയം അവലോകനംആവശ്യമാണ്. നമ്മൾ ശരിയായ രീതിയിലാണോ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് എന്നതാണ് അവലോകനം ചെയ്യേണ്ടത്. ഒരു ഡോക്ടറുടെ സഹായം ആവശ്യമെങ്കിൽ തേടാം. ഡെന്റൽ ഫ്ലോസ്പല്ലു തേക്കുന്നതിനൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് ഫ്ലോസിംഗ്. ഫ്ലോസ്ഒരു നൂലാണ്.…
Read Moreപ്രമേഹനിയന്ത്രണം: വൃക്കകളുടെ ആരോഗ്യനില ശ്രദ്ധിക്കണം
പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ ആശങ്കാജനകമായ രീതിയിൽ കൂടി വരികയാണ്. അതിന്റെ പ്രധാന കാരണം പ്രമേഹത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തുന്നില്ല എന്നുള്ളതാണ്. സത്യത്തിൽ ബോധവൽക്കരണമാണ് ഈ വിഷയത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത്. പ്രാദേശിക ഭരണകൂടങ്ങൾ, സന്നദ്ധ ബഹുജന സംഘടനകൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവർക്ക് ഈ മേഖലയിൽ ഏറെ ഫലവ ത്തായ കാര്യങ്ങൾ ചെയ്യാവുന്നതാണ്. എന്തൊക്കെ ശ്രദ്ധിക്കണം?ആഹാരം ക്രമീകരിക്കുക, പതിവായി വ്യായാമം ശീലിക്കുക, മാനസിക സംഘർഷം ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കുക, അണുബാധകൾ ഉണ്ടാകാതിരിക്കാനും ഉണ്ടാവുകയാണ് എങ്കിൽ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുക എന്നിവയാണ് പ്രമേഹത്തെ പ്രതിരോധിക്കുവാനും കൈകാര്യം ചെയ്യുവാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. ഇവയ്ക്കുശേഷമാണ് മരുന്നുകളുടെ സ്ഥാനം. മരുന്നുകൾ ആവശ്യമാണ് എന്ന് ഡോക്ടർ പറയുകയാണെങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് കൃത്യമായി കഴിക്കുകയും വേണം. രക്തപരിശോധനരോഗികളുടെ സ്വഭാവം,…
Read More