ഓ​ണ​ത്തി​ന് 119 പ​ഴം,പ​ച്ച​ക്ക​റി വി​പ​ണി​ക​ള്‍

പ​ത്ത​നം​തി​ട്ട: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 119 പ​ഴം, പ​ച്ച​ക്ക​റി വി​പ​ണി​ക​ള്‍ തു​റ​ക്കും. ജി​ല്ല​യി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​രോ മാ​ര്‍​ക്ക​റ്റ് വീ​ത​വും ഹോ​ര്‍​ട്ടി​കോ​ര്‍​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 46 മാ​ര്‍​ക്ക​റ്റു​ക​ളും വി​എ​ഫ്പി​സി​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 16 മാ​ര്‍​ക്ക​റ്റു​ക​ളു​മാ​ണ് തു​റ​ക്കു​ന്ന​ത്. 25 മു​ത​ല്‍ 28 വ​രെ​യാ​യി​രി​ക്കും മാ​ര്‍​ക്ക​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു 10 ശ​ത​മാ​നം അ​ധി​ക വി​ല​യി​ല്‍ നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന പ​ഴം പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍ വി​വി​ധ വി​പ​ണി​ക​ള്‍ മു​ഖാ​ന്ത​രം സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ വി​ല്പ​ന ന​ട​ത്തും. ല​ഭ്യ​ത​ക്കു​റ​വു​ള​ള പ​ച്ച​ക്ക​റി​ക​ള്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് വ​ഴി വി​പ​ണി​ക​ളി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.ഈ ​വ​ര്‍​ഷം നാ​ട​ന്‍ ശ​ര്‍​ക്ക​ര വ​ള​ളി​ക്കോ​ട്, കോ​ട്ടാ​ങ്ങ​ല്‍ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൃ​ഷി​വ​കു​പ്പി​ന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വൈ​സ് പ്ര​സി​ഡ​ന്റ് മാ​യാ അ​നി​ല്‍​കു​മാ​ര്‍, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ വി.​ജെ. റെ​ജി, സി.​ആ​ര്‍.…

Read More

മുഖ്യമന്ത്രിയെ സൗജന്യമായി ഉപദേശിച്ച് മകള്‍; ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറി വിതരണക്കരാറിലൂടെ ലക്ഷങ്ങള്‍ കൊയ്ത് പിതാവും; കര്‍ഷകര്‍ക്ക് ലക്ഷങ്ങള്‍ കുടിശ്ശിക നല്‍കാനുള്ളപ്പോള്‍ ഗോപിനാഥിന് റൊക്കം പണം…

തിരുവനന്തപുരം: ഏറെ വിവാദമായ ഒരു നടപടിയായിരുന്നു ഗീതാ ഗോപിനാഥിനെ തന്റെ സാമ്പത്തിക ഉപദേഷ്ടാവായി മുഖ്യമന്ത്രി നിയമിച്ചത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കെട്ടടങ്ങിയപ്പോള്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ഇക്കുറി ഹോര്‍ട്ടികോര്‍പിനു പച്ചക്കറി നല്‍കുന്ന കരാറുകാരനായി ഗീതാ ഗോപിനാഥിന്റെ പിതാവ് ഗോപിനാഥന്‍ എത്തിയതാണ് വിവാദ കാരണം. ഉന്നതബന്ധങ്ങളുള്ളവര്‍ക്കു മുന്നില്‍ മുട്ടുമടക്കാത്ത ചട്ടങ്ങളുണ്ടാകില്ലെന്നു തെളിയിച്ചാണ് ഗോപിനാഥനു ഹോര്‍ട്ടി കോര്‍പ് കരാര്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് സൗജന്യമായി ഉപദേശം നല്‍കുന്നതിന്റെ മറവില്‍ മുഖ്യമന്ത്രിയുടെ  ഉപദേഷ്ടാവിന്റെ അച്ഛന് ലക്ഷങ്ങളുടെ ലാഭമുണ്ടാക്കാനുള്ള കൈസഹായമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുത്തിരിക്കുന്നതെന്നാണ് പരക്കെയുള്ള  ആക്ഷേപം. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പച്ചകറികള്‍ മാത്രമേ ഹോര്‍ട്ടികോര്‍പ്പിലൂടെ വില്‍പ്പന നടത്തുകയുള്ളുവെന്ന കൃഷി വകുപ്പിന്റെ ഉറപ്പാണ് ഇപ്പോള്‍ പാഴ്‌വാക്കായിരിക്കുന്നത്. സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിച്ചു വിതരണം ചെയ്യണമെന്ന ചട്ടമാണ് ഗോപിനാഥനുവേണ്ടി ഹോര്‍ട്ടികോര്‍പ് അട്ടിമറിച്ചിരിക്കുന്നത്. ഗോപിനാഥന്റെ ഉടമസ്ഥതയിലുള്ള മൈസൂരിലെ രയിതമിത്ര സംരംഭത്തില്‍നിന്നാണ് ലക്ഷക്കണക്കിനു രൂപയുടെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്…

Read More