ഓ​ണ​ത്തി​ന് 119 പ​ഴം,പ​ച്ച​ക്ക​റി വി​പ​ണി​ക​ള്‍

പ​ത്ത​നം​തി​ട്ട: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 119 പ​ഴം, പ​ച്ച​ക്ക​റി വി​പ​ണി​ക​ള്‍ തു​റ​ക്കും. ജി​ല്ല​യി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​രോ മാ​ര്‍​ക്ക​റ്റ് വീ​ത​വും ഹോ​ര്‍​ട്ടി​കോ​ര്‍​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 46 മാ​ര്‍​ക്ക​റ്റു​ക​ളും വി​എ​ഫ്പി​സി​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 16 മാ​ര്‍​ക്ക​റ്റു​ക​ളു​മാ​ണ് തു​റ​ക്കു​ന്ന​ത്.

25 മു​ത​ല്‍ 28 വ​രെ​യാ​യി​രി​ക്കും മാ​ര്‍​ക്ക​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു 10 ശ​ത​മാ​നം അ​ധി​ക വി​ല​യി​ല്‍ നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന പ​ഴം പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍ വി​വി​ധ വി​പ​ണി​ക​ള്‍ മു​ഖാ​ന്ത​രം സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ വി​ല്പ​ന ന​ട​ത്തും.

ല​ഭ്യ​ത​ക്കു​റ​വു​ള​ള പ​ച്ച​ക്ക​റി​ക​ള്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് വ​ഴി വി​പ​ണി​ക​ളി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ഈ ​വ​ര്‍​ഷം നാ​ട​ന്‍ ശ​ര്‍​ക്ക​ര വ​ള​ളി​ക്കോ​ട്, കോ​ട്ടാ​ങ്ങ​ല്‍ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൃ​ഷി​വ​കു​പ്പി​ന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

വൈ​സ് പ്ര​സി​ഡ​ന്റ് മാ​യാ അ​നി​ല്‍​കു​മാ​ര്‍, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ വി.​ജെ. റെ​ജി, സി.​ആ​ര്‍. ര​ശ്മി, വി​എ​ഫ്പി​സി​കെ ജി​ല്ലാ മാ​നേ​ജ​ര്‍ ഷൈ​ലാ​പി​ള​ള, ഹോ​ര്‍​ട്ടി​കോ​ര്‍​പ്് മാ​നേ​ജ​ര്‍ മാ​ത്യു എ​ബ്ര​ഹാം, കൃ​ഷി​ക്കൂ​ട്ടം പ്ര​തി​നി​ധി രാ​ജ​ന്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment