കയ്റോ: സൗദി അറേബ്യയിലെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേര്‍ക്ക് ഹൂതികള്‍ ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാസഞ്ചര്‍ ഹാളില്‍ പ്രൊജക്ടൈല്‍ പതിക്കുകയായിരുന്നു. പാക്കിസ്ഥാന് പൗരനാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച ഇതേ വിമാനത്താവളത്തിനു നേര്‍ക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 13 പേര് കൊല്ലപ്പെട്ടിരുന്നു. 308 പേര്‍ക്കു പരിക്കേറ്റു. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 17വരെ അടച്ചു. ഹൂതികളുടെ ആക്രമണം കടുത്തതോടെ റിയാദിലെ ബിസിനസ് ഹബ്ബിൽ ജീവനക്കാർ വർക്ക് ഫ്രം ഹോം തെരഞ്ഞെടുത്തു. സ്കൂളുകളിൽ ഈയാഴ്ച ക്ലാസുകൾ ഓൺലൈനിലാക്കി.യെമൻ തലസ്ഥാനമായ സനായിലെ രണ്ടു ജില്ലകളിലുണ്ടായ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നു ഹൂതികൾ അറിയിച്ചു. സൗദി അറേബ്യയാണ് ആക്രമണത്തിനു പിന്നിലെന്നു ഹൂതികൾ ആരോപിച്ചു. സൗദി-ഹൂതി സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി…
Read More