ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. ഐസ് ഹോക്കി അസോസിയേഷന്റെ കൗൺസിലിലേക്ക് ഉഷയെ നാമനിർദേശം ചെയ്തതിനെതിരെ അസോസിയേഷനിലെ ഒരുവിഭാഗം പരാതിയുമായി രംഗത്തെത്തി. ഐസ് ഹോക്കിയുമായി ഉഷയ്ക്ക് ബന്ധമില്ലെന്നും നാമനിർദേശം റദ്ദാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇതോടെ ഐഒഎയിലെ അധികാരപ്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഐഒഎ ജനറൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉഷ, ഐസ് ഹോക്കി അസോസിയേഷന്റെ വനിതാ പ്രതിനിധിയായാണ് വീണ്ടും കൗൺസിലിൽ ഇടംപിടിച്ചത്. എന്നാൽ ഈ നീക്കത്തെയാണ് ഐസ് ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന അജിത് കാക്കർ ചോദ്യം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് നൽകിയ പരാതിയിൽ ഉഷയുടെ നാമനിർദേശം തള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐഒഎ ഭരണഘടന പ്രകാരം കായിക സംഘടനകൾ നാമനിർദേശം ചെയ്യുന്ന പ്രതിനിധികൾ അതത് സംഘടനകളിൽ അംഗങ്ങളായിരിക്കണമെന്നാണ് പരാതിക്കാരന്റെ വാദം. ഐസ് ഹോക്കിയുമായി ബന്ധമില്ലാത്ത…
Read More