അന്ന് കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ഒരു കോടി നേടിയ മിടുക്കന്‍ ! ഇന്ന് ഒരു ഐപിഎസുകാരന്‍; രവി മോഹനെക്കുറിച്ചറിയാം…

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ രവിമോഹന്‍ സൈനി അമിതാഭ് ബച്ചന്‍ അവതാരകനായി എത്തിയ കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയത്. 2001ല്‍ ആയിരുന്നു അത്. പ്രായം വെറും പതിനാല്. അന്ന് ബിഗ്ബി ചോദിച്ച 15 ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം പറഞ്ഞ് ഒരു കോടി രൂപയുമായിട്ടാണ് ആ പത്താംക്ലാസുകാരന്‍ മടങ്ങിയത്. ഒരു കോടി നേടുന്ന ആദ്യ മത്സരാര്‍ഥി എന്ന ബഹുമതിയും അതോടെ ആ കൗമാരക്കാരന് സ്വന്തമായി. അന്നത്തെ ആ പതിനാലുകാരന്‍ ഇന്ന് ഗുജറാത്തിലെ പോര്‍ബന്തറിലെ എസ്.പിയായി ചുമതലയേറ്റിരിക്കുകയാണ്. ഗുജറാത്ത് കേഡറിലെ 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രവി മോഹന്‍ (33) ബുധനാഴ്ചയാണ് ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം രാജ്‌കോട്ട് സിറ്റി പൊലീസ് സോണ്‍ 1 ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ജയ്പൂരിലെ മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടി. പിതാവ്…

Read More