ജെസ്‌നയ്ക്കായുള്ള അന്വേഷണം ഒന്നേന്നു തുടങ്ങാന്‍ അന്വേഷണ സംഘം; ഇത്തവണ അന്വേഷണം പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്…

റാന്നി: കാണാതായ ജെസ്‌നയ്ക്കാളുള്ള അന്വേഷണം ഒന്നേന്നു തുടങ്ങാനൊരുങ്ങി പോലീസ്. ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനു പിന്നാലെ പലയിടങ്ങളിലും ജെസ്നയെ കണ്ടെന്ന വിവരവുമായി നിരവധി കോളുകളാണ് എത്തുന്നത്. എന്നാല്‍ ഇവയില്‍ പലതും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സുല്‍ത്താന്‍ ബത്തേരിയ്ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ബംഗളൂരുവില്‍ നിന്ന് ജെസ്നയെ പോലെ സാമ്യമുള്ള ഒരു പെണ്‍കുട്ടി കയറിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം നീക്കി. ഒന്നും വിട്ടുകളയാതെ അന്വേഷണം നടത്തുന്നുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള പറഞ്ഞു.ജെസ്നയെ കാണാതായിട്ട് 52 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു സൂചന പോലും പോലീസിന് കണ്ടെത്താന്‍ സാധിക്കാതായതോടെയാണ് തുടക്കം മുതല്‍ നടത്തിയ അന്വേഷണങ്ങള്‍ ഒരിക്കല്‍ കൂടി നടത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് രണ്ടാം…

Read More

പോലീസ് സംഘം ചാമുണ്ഡേശ്വരി വഴി മൈസൂരുവിലേക്ക്, ജെസ്‌നയും സുഹൃത്തിനെയും കണ്ടെത്താന്‍ ബെംഗളൂരു മലയാളികളുടെ സഹായവും, തൃശൂരിലെ യുവാവിന്റെ കാര്യത്തില്‍ ദുരൂഹത തുടരുന്നു

വെച്ചൂച്ചിറ കൊല്ലമുളയില്‍നിന്ന് 50 ദിവസം മുന്‍പു കാണാതായ ജെസ്‌ന മരിയ ജയിംസിനെ തേടിയുള്ള പോലീസിന്റെ യാത്ര മൈസൂരുവിലേക്ക്. ആശ്വാസഭവനില്‍ കണ്ട യുവാവും യുവതിയും മൈസൂരിലേക്ക് പോകുമെന്ന് പറഞ്ഞ വിവരങ്ങള്‍ വച്ചാണ് പോലീസിന്റെ യാത്ര. പെരുനാട് സിഐ എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ബഗളൂരുവിലും തിരുവല്ല എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ തൃശൂരിലുമാണ് അന്വേഷണം നടത്തുന്നത്. ബംഗളൂരുവില്‍ ധര്‍മാരാമിനു സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച രാവിലെ 11.30നു ജെസ്‌ന എത്തിയിരുന്നതായാണ് അവിടെയുള്ളവര്‍ പറയുന്നത്. ജെസ്‌നയുടെ സഹോദരങ്ങള്‍ നവമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ഥന വൈറലാകുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തിരോധാന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് ഇതരസംസ്ഥാന മലയാളികള്‍ അന്വേഷണവുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ നല്‍കിത്തുടങ്ങിയതെന്നു പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍നിന്നു ഫോണ്‍ സന്ദേശം കിട്ടുകയായിരുന്നു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആന്റോ ആന്റണി എംപി ബന്ധുക്കളുടെ അഭ്യര്‍ഥന പ്രകരം ബംഗളൂരുവിലെത്തി ചൊവാഴ്ച രാത്രി വിവരങ്ങള്‍…

Read More

വരൂ നമ്മുക്ക് കൈകോര്‍ക്കാം ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍, 24 ദിവസമായി ഒരച്ഛനും മക്കളും മകളെ കാത്തിരിക്കുന്നു, പോലീസ് അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ല, ജെസ്‌നയുടെ തിരോധാനം സമസ്യയാകുമ്പോള്‍

പത്തനംത്തിട്ടയില്‍ കോളജ് വിദ്യാര്‍ഥിനിയെ കാണാതായിട്ട് 24 ദിവസം പിന്നിട്ടിട്ടും ഒരു തുമ്പുപോലും കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞമാസം 20നാണ് എരുമേലി മുക്കൂട്ട് തറയില്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിപിന്നെ തിരിച്ചെത്തിയില്ല. ജെസ്‌നയെ തേടി പോലീസ് ബംഗളൂരുവില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജെസ്‌നയെ ആരോ തട്ടിക്കണ്ടുപോയതാകാമെന്നാണ് വീട്ടുകാരുടെ സംശയം. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പരിക്ഷയുടെ ബുക്കുകളാല്ലാതെ മറ്റൊന്നും ജെസ്‌ന കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല. വീട്ടുകാര്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ ബംഗളൂരുവില്‍നിന്ന് ജെസ്നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ട് ഫോണ്‍ കോളുകളുടെ ഉറവിടം തേടി വെച്ചൂച്ചിറ എഎസ്‌ഐയും സംഘവും ബെംഗളൂരുവിലേക്കു പോയിരുന്നു. എന്നാല്‍ കാര്യമായ ഫലമുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു.…

Read More