ജെസ്‌ന കര്‍ണാടകത്തില്‍ ? ചില ഫോണ്‍കോളുകള്‍ വന്നിരിക്കുന്നത് അയല്‍സംസ്ഥാനത്തു നിന്നും; അന്വേഷണ സംഘം കര്‍ണാടകത്തിലെ രണ്ടു സ്ഥലങ്ങളില്‍ പരിശോധനയ്ക്ക് തിരിച്ചു

റാന്നി: മുക്കൂട്ടുതറയില്‍ കാണാതായ ജെസ്‌നയെ അന്വേഷിച്ച് കേരളാപോലീസ് കര്‍ണാടകത്തിലേക്ക്. മുഖസാദൃശ്യമുള്ളയാളെ കര്‍ണാടകത്തില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ഫോണ്‍കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലുമാണ് പോലീസ് ഈ തീരുമാനത്തിലെത്തിയത്. നേരത്തേ കര്‍ണാടകത്തില്‍ അന്വേഷണം നടത്തി മടങ്ങിയ പോലീസ് സംശയമുള്ള രണ്ടിടങ്ങളില്‍ കൂടി അന്വേഷണം നടത്താന്‍ പോയി. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 6,000 കോളുകളാണ് പോലീസ് വിശദമായി പരിശോധിച്ചത്. ഇവയില്‍ ചില കോളുകള്‍ കര്‍ണാടകത്തില്‍ നിന്നുള്ളതാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ഒരുപക്ഷേ ജെസ്നയ്ക്ക് രണ്ടു ഫോണുകളും നമ്പറുകളും ഉണ്ടായിരിക്കാമെന്നും പോലീസ് കരുതുന്നു. സംശയാസ്പദമായ ലക്ഷത്തിലധികം കോളുകള്‍ പരിശോധിക്കാനാണ് വിദഗ്ധരുടെ തീരുമാനം. സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍മാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്‌ന തന്നെയാണെന്നുറപ്പിച്ചാണ് പോലീസ് നീങ്ങുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളല്ല സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌ന ധരിച്ചതായി കണ്ടെത്തിയത്.…

Read More

ജെസ്‌നയെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ ! മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്തു പറയാന്‍ സാധിക്കില്ല…

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്ത് പറയാന്‍ സാധിക്കില്ലെന്നും അതിന് കുറച്ച് കൂടി സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി. കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ (20) കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ജെസ്‌ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചതായി സര്‍്ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കാണാതായ ദിവസം രാവിലെ എട്ടുമണിയോടടുത്ത് ജെസ്‌ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. എന്നാല്‍ അല്‍പസമയത്തിനു ശേഷം പിതാവ് ജയിംസ് ജോലിസ്ഥലത്തേക്ക് പോയി മൂത്ത സഹോദരി…

Read More

അന്ന് ഭൂലോക ലക്ഷ്മി ഇന്ന് ജെസ്‌ന ! ഏഴുവര്‍ഷം മുമ്പ് ഗവിയില്‍ നിന്ന് കാണാതായ വീട്ടമ്മയും പോയത് തെളിവുകള്‍ അവശേഷിപ്പിക്കാതെ; രണ്ടു കേസുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണം

തിരുവനന്തപുരം: ജെസ്‌ന അപ്രത്യക്ഷയായിട്ട് നാലു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ് പഴയ കേസുകള്‍ പൊടിതട്ടിയെടുക്കുകയാണ്. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്നാണു ജെസ്നയെ കാണാതായത്. ഏഴുവര്‍ഷം മുമ്പു പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ നിന്ന് അപ്രത്യക്ഷയായ ഭൂലോകലക്ഷ്മിയെന്ന വീട്ടമ്മയുടെ തിരോധാനവും ജെസ്നയുടെ തിരോധാനത്തിനു സമാനമായിരുന്നു. ഒരു തെളിവും ലഭിച്ചില്ല. ഈ രണ്ടു കേസുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന പരിശോധനയിലാണ് അന്വേഷണ സംഘം. സീതത്തോട് ഗവി ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന ഭൂലോകലക്ഷ്മി(43)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൊച്ചുപമ്പയില്‍ നിന്നാണ് ഭൂലോകലക്ഷ്മിയെ കാണാതാകുന്നത്. അതിനു പുറമേയാണ് ജെസ്ന കേസ് അന്വേഷണസംഘവും ഈ കേസിന്റെ വേരുകള്‍ ചികയുന്നത്. പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭൂലോകലക്ഷ്മിയുടെ തിരോധാനക്കേസ് അന്നേ തെളിയിക്കാമായിരുന്നെന്ന് വനംവകുപ്പ് വാച്ചറായ ഭര്‍ത്താവ് ഡാനിയേല്‍ കുട്ടി പറയുന്നു. കേരള വനം വികസന കോര്‍പറേഷന്‍ ജീവനക്കാരിയായ ഭൂലോകലക്ഷ്മിയെ കാണാതാകുമ്പോള്‍ ഡാനിയേല്‍ കുട്ടി തിരുനെല്‍വേലിയിലായിരുന്നു.…

Read More

വീഡിയോയില്‍ കണ്ടത് ജെസ്‌നയെ തന്നെയെന്ന് പോലീസ് ! അല്ലെന്ന് കുടുംബം; ജെസ്‌നയെ കണ്ടെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് ഒരു സംഘം പോലീസ് ബംഗളുരുവിലേക്ക്…

കോട്ടയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കടയുടെ മുമ്പില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌ന തന്നെയെന്ന് പോലീസിന്റെ നിഗമനം.മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ജെസ്‌നയെകണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് സിസിടിവിയില്‍ കണ്ടത് ജെസ്‌നയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജെസ്‌നയാണെന്ന് ഉറപ്പുപറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്‌നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ അന്നു രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. ആറുമിനിറ്റിനു ശേഷം ആണ്‍ സുഹൃത്തിനേയും സിസിടിവി ദൃശ്യങ്ങളില്‍…

Read More

ആ ദൃശ്യത്തിലുള്ളത് മകള്‍ അലീഷയല്ലെന്ന് ഉമ്മ ! ദൃശ്യത്തിലുള്ളത് ജെസ്‌ന തന്നെയോ എന്ന സംശയം വീണ്ടും മുറുകുന്നു; അലീഷയല്ലെന്നതിന് തെളിവായി ഉമ്മ പറയുന്നത്…

മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌നയുടെ തിരോധാനം സംഭവിച്ചിട്ട് ഏകദേശം മൂന്നുമാസം പിന്നിട്ടിരിക്കുമ്പോഴും ഒരു സൂചനയും കിട്ടാതെ വലയുകയാണ് അന്വേഷണ സംഘം. ഇതിനിടയിലാണ് ജെസ്‌നയോട് രൂപ സാദൃശ്യമുള്ള മുണ്ടക്കയം സ്വദേശി അലീഷ ചിത്രത്തിലേക്ക് കടന്നുവരുന്നത്. ചതുര കണ്ണാടിയും പല്ലിലെ കമ്പിയും, ചിരിയും എല്ലാം ജെസ്‌നയുടേതിന് സമാനം. തട്ടം ഉണ്ടെന്ന വ്യത്യാസം മാത്രം. വെള്ളനാടി സ്വദേശികളായ സൈനുലാബ്ദീന്‍ -റംലത്ത് ദമ്പതികളുടെ മകള്‍ അലീഷയ്ക്ക് ഈ രൂപസാദൃശ്യം സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ഉമ്മ റംലത്ത് വേദനയോടെ പറയുന്നു. ‘ജെസ്‌നയുടെ ചിത്രം വന്ന സമയത്ത് കൂട്ടുകാരൊക്കെ കൊച്ചിനെ കളിയാക്കുമായിരുന്നു, നിന്നെ കണ്ടാല്‍ ജെസ്‌നയുടേത് പോലെയുണ്ടല്ലോയെന്ന്. ഞങ്ങളും അത് തമാശയായിട്ടു മാത്രമാണ് കണ്ടത്. പക്ഷെ ജെസ്‌ന കേസ് കൂടുതല്‍ ഗൗരവമായി. ഒപ്പം സിസിടിവി ദൃശ്യം കൂടി പുറത്തുവന്നതോടെ അലീഷയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.ഞങ്ങളെവിടെയെങ്കിലും പോവുകയാണെങ്കില്‍ കൊച്ചിനെ ഇപ്പോള്‍ വീട്ടില്‍ തനിച്ചിരുത്താറില്ല. കുടുംബ വീട്ടിലാക്കിയിട്ടാണ് പോകുന്നത്.…

Read More

ജെസ്‌നയുടെ ഫോണില്‍ ലക്ഷദ്വീപ് സ്വദേശിയുടെ ഫോണ്‍ നമ്പരും, പോലീസ് അന്വേഷണം ലക്ഷദ്വീപിലും, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്തവരുടെ ലിസ്റ്റ് പരിശോധിച്ചു, ജെസ്‌ന കാണാമറയത്ത് തന്നെ

മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പ് യാ​ത്രി​ക​രു​ടെ വി​വ​ര​ങ്ങ​ൾ വ​രെ ശേ​ഖ​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ്. ജെ​സ്ന തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ്ക​ത​മാ​ക്കു​ന്ന​ത്. ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു നൂ​ലാ​മാ​ല​ക​ളേ​റെ​യാ​ണ്. പോ​കു​ന്ന വ്യക്തി​യു​ടെ വി​ലാ​സം വ്യ​ക്ത​മാ​ക​ണം. ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സ് പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് വേ​ണം. എ​ന്നാ​ൽ ജെ​സ്ന ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ൽ ല​ക്ഷ​ദ്വീ​പി​ൽ താ​മ​സ​ക്കാ​രി​യാ​യ ഒ​രാ​ളു​ടെ ന​ന്പ​ർ ക​ണ്ട​തോ​ടെ​യാ​ണ് അ​വി​ടെ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ജെ​സ്ന​യു​ടെ സു​ഹൃ​ത്താ​യ കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ഫോ​ണ്‍ ന​ന്പ​രാ​യി​രു​ന്നു ഇ​തെ​ന്നും അ​വ​ർ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ വി​ളി​ച്ച​താ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പി​ലേ​ക്കു യാ​ത്ര ചെ​യ്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ തു​റ​മു​ഖ​ത്തു​നി​ന്നും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​യി ശേ​ഖ​രി​ച്ച​ത്. ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ മു​ണ്ട​ക്ക​യ​ത്തെ ഒ​രു ക​ട​യി​ൽ നി​ന്നു വീ​ണ്ടെ​ടു​ത്ത സി​സി​ടി​വി…

Read More

ജെയിംസിന്റെ വീടിന്റെ നേരെ എതിര്‍വശത്താണ് ജെസ്‌നയെ വീട്ടില്‍ വച്ച് അവസാനമായി കണ്ട ലൗലിയുടെ വീട്, ജെസ്‌നയുടെ കളിക്കൂട്ടുകാരായ കുട്ടികള്‍ പോലും ഇപ്പോള്‍ അപരിചിതരെ കണ്ടാല്‍ ഓടിയൊളിക്കുന്നു, രാഷ്ട്രദീപിക അന്വേഷണം തുടരുന്നു

ജെസ്‌നയുടെ തിരോധാനം ഇന്ന് ശരാശരിയുടെ മലയാളികളുടെ ചിന്തകളിലും വര്‍ത്തമാനങ്ങളിലും ഇടംപിടിച്ചൊരു വിഷയമാണ്. മാധ്യമങ്ങളിലും ജെസ്‌നയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദിനംപ്രതി പ്രത്യക്ഷപ്പെടുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാകട്ടെ നിറംപിടിപ്പിച്ച കഥകളുമായി ഓരോദിവസവും എത്തുന്നു. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീദീപികഡോട്ട്‌കോം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും നിഗമനങ്ങളും ഇനിയുള്ള ദിവസങ്ങളില്‍ വായിക്കാം. ജെസ്‌നയുടെ വീട്ടിലേക്ക് ഞങ്ങള്‍ നടത്തിയ യാത്രയും കുടുംബ പശ്ചാത്തലവുമാണ് ആദ്യ ഭാഗങ്ങളില്‍. പത്തനംത്തിട്ട-കോട്ടയം അതിര്‍ത്തിയിലാണ് മുക്കൂട്ടുതറ എന്ന ഇടത്തരം ടൗണ്‍. എട്ട് കിലോമീറ്ററിലേറെ യാത്ര ചെയ്താലാണ് ജെസ്‌നയുടെ വീട് സ്ഥിതി ചെയ്യുന്ന കൊല്ലമുള സന്തോഷ് കവലയില്‍ എത്തുക. ബസ് സര്‍വീസ് ഇല്ലാത്ത ടാര്‍ പൊളിഞ്ഞു തുടങ്ങിയ ഇടുങ്ങിയ റോഡിനരികിലാണ് ജെന്‌സയുടെ വീട്. മുക്കൂട്ടുതറയില്‍ ജെജെ കണ്‍സ്ട്രഷന്‍സ് എന്ന നിര്‍മാണ കമ്പനി നടത്തുകയാണ് ജെസ്‌നയുടെ പിതാവ് ജെയിംസ്. ഒരുനിലയില്‍ തീര്‍ത്ത മനോഹരമായൊരു വീട്. ജെയിംസിന്റെ നിര്‍മാണ രംഗത്തെ അനുഭവ സമ്പത്ത് വീടിന്റെ…

Read More

ജെസ്‌നയുടെ വീടിന്റെ തറപൊളിച്ചു നോക്കണം ! പോലീസിന് അയര്‍ലന്‍ഡില്‍ നിന്ന് അജ്ഞാത ഫോണ്‍കോള്‍; കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തും സംശയമുനയില്‍…

 മൂന്നു മാസം മുമ്പ് മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌നയ്ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെ അയര്‍ലന്‍ഡില്‍ നിന്നും അന്വേഷണ സംഘത്തിന് അപ്രതീക്ഷിത ഫോണ്‍കോള്‍. വീടിന്റെ തറ പൊളിച്ച് പരിശോധിക്കണമെന്നാണ് ഫോണ്‍ ചെയ്ത ആള്‍ ആവശ്യപ്പെട്ടത്.ഈ വിവരം വെച്ച് ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്. കേരളത്തിനകത്തും പുറത്തും അരിച്ചു പെറുക്കിയിട്ടും ജെസ്‌നയെക്കുറിച്ച് ഒരു തുമ്പും കിട്ടാഞ്ഞതിനാല്‍ പെണ്‍കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഈ സംശയത്തില്‍ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാനും പോലീസിന് പദ്ധതിയുണ്ട്. ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. അതേസമയം ജെസ്നയുടെ ആണ്‍സുഹൃത്തിനേയും വിശദമായ ചോദ്യം ചെയ്യലിന് പോലീസ് വിധേയമാക്കി. ആയിരത്തോളം തവണ ജസ്നയെ വിളിച്ചതായി കണ്ടെത്തി. ഈ യുവാവിന്…

Read More

പൂനയിലോ ഗോവയിലോ ഉണ്ടാകുമെന്ന രഹസ്യവിവരം ആരുടെയോ ഭാവനയില്‍ മെനഞ്ഞ കെട്ടുകഥ; അഞ്ചു ലക്ഷം പാരിതോഷികമായി പ്രഖ്യാപിച്ചതോടെ വരുന്നത് അടിസ്ഥാനമില്ലാത്ത സൂചനകളും രഹസ്യവിവരങ്ങളും; ജെസ്‌നയെ കാണാതായിട്ട് മൂന്നു മാസം…

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ ഒരെത്തും പിടിയുമില്ലാതെ അന്വേഷണ സംഘം. രാജ്യം മുഴുവന്‍ അരിച്ചുപെറുക്കുന്ന രീതിയിലെ അന്വേഷണമാണ് കേരളാ പൊലീസ് നടത്തുന്നത്. ഇതിനും പുതിയ പ്രതീക്ഷകളൊന്നും നല്‍കാനാകുന്നില്ല. ജെസ്‌നയെ കാണാതായിട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞു. ഫോണ്‍വഴിയും പരാതിപ്പെട്ടികളിലും കിട്ടുന്ന വിവരങ്ങളെല്ലാം അന്വേഷിച്ചെങ്കിലും ഇതുവരെ പൊലീസിന് ഒരുതുമ്പും ലഭിച്ചിട്ടില്ല. ജെസ്‌നയെ തേടി പൂനയിലും ഗോവയിലും പോയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഇവിടെയുള്ള ആരാധനാലയങ്ങളും ആശ്രമങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജെസ്നയുടെ പോസ്റ്ററുകള്‍ പതിച്ചെങ്കിലും ആരും കണ്ടതായി അറിയിച്ചു വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണു മടങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഈ നഗരങ്ങളിലെത്തിയത്. നഗരങ്ങളില്‍ ജെസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്തെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെ കിട്ടിയ സൂചനയും…

Read More

ജെസ്‌ന ചെന്നൈയില്‍ എത്തിയിരുന്നു ? മാര്‍ച്ച് 26ന് അയനാപുരത്തെ കടയില്‍ നിന്ന് ഫോണ്‍ ചെയ്തത് കണ്ടതായി മലയാളിയായ കടയുടമ; പോലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ല…

ചെന്നൈ: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന ചെന്നൈയില്‍ എത്തിയിരുന്നതായി വിവരം. കാണാതായതിന്റെ മൂന്നാം ദിവസം അയനാപുരത്തെ ഒരു കടയില്‍ ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ് മലയാളികളായ ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. അന്ന് പെണ്‍കുട്ടിയെ കണ്ട വിവരം പോലീസിനെ അറിയിച്ചെങ്കിലും അവര്‍ അന്വേഷിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയില്‍നിന്നും ജെസ്‌ന ഫോണ്‍ ചെയ്‌തെന്ന് കടയുടമയും സമീപവാസിയായ മലയാളിയുമാണ് സാക്ഷ്യപ്പെടുത്തുന്നത്. മാര്‍ച്ച് 26ന് കടയിലെത്തി വഴി ചോദിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു പെണ്‍കുട്ടിയെന്നാണു സമീപവാസിയായ മലയാളി അലക്‌സി പറയുന്നത്. ‘വൈകുന്നേരം 7.45നും എട്ടിനുമിടയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഞാനിവിടെ എത്തുമ്പോള്‍ ഫോണ്‍ ചെയ്ത് റിസീവര്‍ താഴെ വെക്കുകയായിരുന്നു. ശേഷം സാധനങ്ങള്‍ വാങ്ങി ഞാന്‍ തിരിച്ചുപോയി. കമ്മല്‍ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാല്‍ പെണ്‍കുട്ടിയുടെ ചിത്രം മനസിലുണ്ട്. പിറ്റേന്ന് രാവിലെ വാര്‍ത്ത നോക്കുമ്പോഴാണ് ജെസ്‌നയുടെ സംഭവം ശ്രദ്ധയില്‍ പെടുന്നത്. മൊബൈല്‍ ഫോണ്‍…

Read More