കളിയിക്കാവിളയില്‍ തമിഴ്‌നാട് എസ്എസ്‌ഐയെ കൊലപെടുത്തിയ പ്രതികളെ സഹായിച്ചയാള്‍ തീവ്രവാദിയോ ? ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത് രാത്രിയില്‍ മാത്രം;നാട്ടുകാരുമായും അയല്‍വാസികളുമായും യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല…

കളിയിക്കാവിളയില്‍ ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ് സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ വൈ.വില്‍സനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് സഹായം നല്‍കിയതായി സംശയിക്കുന്ന വിതുര നിവാസിയുടെ ജീവിതം അടിമുടി ദുരൂഹതകള്‍ നിറഞ്ഞത്. പുറത്തു പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ ഫോണ്‍ പതിവായി ഉപയോഗിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിനോടു പറഞ്ഞു. ഇയാള്‍ തന്റെ യാത്രകളെക്കുറിച്ച് ഭാര്യയോടു പോലും പറയാറില്ലായിരുന്നു. ഇടയ്ക്കിടെ കളിയിക്കാവിളയിലേക്ക് പോയിരുന്നു. വിതുരയില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്താനായി മുറി എടുത്തെങ്കിലും കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നില്ല. കൊല നടന്നതിന്റെ പിറ്റേദിവസം ഇയാള്‍ ഒളിവില്‍പോയി. കൊലക്കേസിലെ പ്രതിയായ തൗഫീക്കിന്റെ സുഹൃത്തായ ഇയാള്‍ കന്യാകുമാരി സ്വദേശിയാണ്. വിതുരയില്‍ വാടക വീടെടുത്ത് താമസമാരംഭിച്ചിട്ട് രണ്ടു മാസമായി. തൊളിക്കോടാണ് ഭാര്യയുടെ വീട്. കംപ്യൂട്ടര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ മറ്റൊരു വ്യാപാരിയാണ് വാടക വീട് എടുക്കാന്‍ സഹായിച്ചത്. നാട്ടുകാരുമായും അയല്‍വാസികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. വാടക വീട്ടിലെ ഒരു…

Read More