കളിയിക്കാവിളയില്‍ തമിഴ്‌നാട് എസ്എസ്‌ഐയെ കൊലപെടുത്തിയ പ്രതികളെ സഹായിച്ചയാള്‍ തീവ്രവാദിയോ ? ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത് രാത്രിയില്‍ മാത്രം;നാട്ടുകാരുമായും അയല്‍വാസികളുമായും യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല…

കളിയിക്കാവിളയില്‍ ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ് സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ വൈ.വില്‍സനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് സഹായം നല്‍കിയതായി സംശയിക്കുന്ന വിതുര നിവാസിയുടെ ജീവിതം അടിമുടി ദുരൂഹതകള്‍ നിറഞ്ഞത്. പുറത്തു പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ ഫോണ്‍ പതിവായി ഉപയോഗിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിനോടു പറഞ്ഞു. ഇയാള്‍ തന്റെ യാത്രകളെക്കുറിച്ച് ഭാര്യയോടു പോലും പറയാറില്ലായിരുന്നു. ഇടയ്ക്കിടെ കളിയിക്കാവിളയിലേക്ക് പോയിരുന്നു. വിതുരയില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്താനായി മുറി എടുത്തെങ്കിലും കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നില്ല. കൊല നടന്നതിന്റെ പിറ്റേദിവസം ഇയാള്‍ ഒളിവില്‍പോയി. കൊലക്കേസിലെ പ്രതിയായ തൗഫീക്കിന്റെ സുഹൃത്തായ ഇയാള്‍ കന്യാകുമാരി സ്വദേശിയാണ്. വിതുരയില്‍ വാടക വീടെടുത്ത് താമസമാരംഭിച്ചിട്ട് രണ്ടു മാസമായി. തൊളിക്കോടാണ് ഭാര്യയുടെ വീട്. കംപ്യൂട്ടര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ മറ്റൊരു വ്യാപാരിയാണ് വാടക വീട് എടുക്കാന്‍ സഹായിച്ചത്. നാട്ടുകാരുമായും അയല്‍വാസികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. വാടക വീട്ടിലെ ഒരു…

Read More

ഇങ്ങനെയും ഒരു ഭീകര സംഘടന ! സംഘാംഗങ്ങള്‍ സെക്‌സിനെക്കുറിച്ച് ചിന്തിക്കാനേ പാടില്ല; സമ്മര്‍ദ്ദം സഹിക്കാനാവാതെ യുവാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു…

ലോകത്ത് നിരവധി ഭീകര സംഘടനകള്‍ ഉണ്ടെങ്കിലും ഇമ്മാതിരി ഒരെണ്ണം വേറെ കാണില്ല. കാരണം ഈ സംഘടനയിലെ അംഗങ്ങള്‍ക്ക് സെക്‌സ് നിഷിദ്ധമാണ്. ഇറാനെതിരേ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയാണ് മുജാഹിദിന്‍ ഇ ഖല്‍ക്. അല്‍ബേനിയ കേന്ദ്രമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സംഘടനയില്‍ നിന്ന് നിരവധി യുവാക്കളാണ് കൊഴിഞ്ഞു പോകുന്നത് കര്‍ശന നിബന്ധനകളാണ് പലരും സംഘടന വിട്ടുപോകാന്‍ കാരണമായിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബവുമായി യാതൊരു ആശയവിനിമയവും പുലര്‍ത്താന്‍ പാടില്ല, ബ്രഹ്മചര്യം പാലിക്കണം എന്നിങ്ങനെ പല കര്‍ശന നിര്‍ദേശങ്ങളാണ് സംഘടയ്ക്കുള്ളത്. എന്നാല്‍ സംഘടന വിട്ടവര്‍ക്ക് ഇറാനിലേക്ക് മടങ്ങാനാകാതെയും പഴയ ജീവിതത്തിലേക്ക് മടങ്ങാനാകാതെയും പ്രതിസന്ധിയിലാണ്. ഐഎസ് മുതലായ ഭീകര സംഘടനകള്‍ സെക്‌സിനുള്ള അവസരമൊരുക്കി യുവാക്കളെ ആകര്‍ഷിക്കുമ്പോഴാണ് ഈ ഭീകര സംഘടന സെക്‌സ് വിലക്കുന്നത് എന്നതാണ് കൗതുകം. ”37 വര്‍ഷമായി എന്റെ ഭാര്യയോടും മകനോടും സംസാരിച്ചിരുന്നില്ല. ഞാന്‍…

Read More