യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം; സം​വാ​ദ​ത്തി​ന് സ്ഥ​ല​വും സ​മ​യ​വും മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നി​ക്കാമെന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി

ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം ച​ര്‍​ച്ച ചെ​യ്യാ​നു​ള്ള വെ​ല്ലു​വി​ളി മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​തി​നെ സ​ന്തോ​ഷ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും തീ​യ​തി​യും സ​മ​യ​വും അ​ദ്ദേ​ഹ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ക​ഴി​ഞ്ഞദി​വ​സം കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ന്ന​യി​ച്ച സം​വാ​ദ വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ.​സി. വേ​ണു​ഗോ​പാ​ല്‍.മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ണെ​ങ്കി​ല്‍ സം​വാ​ദ​ത്തി​ന് നാ​ളെ​ത്ത​ന്നെ ത​യാ​റാ​ണ്. അ​ത​ല്ല, മു​ഖ്യ​മ​ന്ത്രി​ക്ക് ഏ​തു​ദി​വ​സ​മാ​ണ് സൗ​ക​ര്യ​മെ​ന്ന​റി​യി​ച്ചാ​ല്‍ ആ ​ദി​വ​സം സം​വാ​ദം ന​ട​ത്താം. യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പാ​ര്‍​ല​മെ​ന്‍റിലെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. കേ​ര​ള താ​ത്പര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​ണ് യു​ഡി​എ​ഫ് എം​പി​മാ​ര്‍ പോ​രാ​ടി​യ​ത്. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​നം, മ​ണ​ല്‍ ഖ​ന​നം, ക​പ്പ​ല്‍ മു​ങ്ങി​യ​ത് ഉ​ള്‍​പ്പെ​ടെ തീ​ര​ദേ​ശ മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ലും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം, സം​സ്ഥാ​ന​ത്തോ​ടു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക വി​വേ​ച​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി​യാ​യ വി​ഷ​യ​ങ്ങ​ള്‍ യു​ഡി​എ​ഫ് എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റില്‍ ശ​ക്ത​മാ​യി…

Read More

കെസി വേണുഗോപാല്‍ ബിജെപിയുടെ രക്ഷകന്‍ ! കെസിയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി…

കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കായംകുളത്തെ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി. കെസി വേണുഗോപാല്‍ ബിജെപിയുടെ രക്ഷകനാണ് എന്ന് ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് പ്രാദേശിക നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. കായംകുളം സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദിലീപ് കുമാറിനാണ് കോണ്‍ഗ്രസ് അംഗത്വം നഷ്ടമായത്. പാര്‍ട്ടിയുടെ സമുന്നത നേതാവായ കെസി വേണുഗോപാലിനെ അപമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് നോട്ടീസില്‍ ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം ലിജു അറിയിച്ചു. ദിലീപ്കുമാര്‍ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തി. കെസി വേണുഗോപാലിനെതിരേയുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

Read More