അവന്‍ എന്നും ധരിച്ചിരുന്നത് കറുത്ത വസ്ത്രം മാത്രം, സംഭവദിവസം വരെ ഒരൊറ്റ കൂട്ടുകാര്‍ പോലും ആ വീട്ടിലെത്തിയിട്ടില്ല, കേഡലിനെക്കുറിച്ച് വീട്ടുജോലിക്കാരിയുടെ വെളിപ്പെടുത്തല്‍

നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ വീട്ട് ജോലിക്കാരി രജിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊല നടത്തിയിട്ടും അത് മറച്ചുവെക്കുന്ന രീതിയില്‍ കേഡല്‍ പെരുമാറി. വെള്ളിയാഴ്ച രാത്രി താന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ തന്നെയും കേഡല്‍ കൊല്ലുമായിരുന്നുവെന്ന് രജിത പറഞ്ഞു. ചില സമയത്ത് ഉച്ചക്ക് എല്ലാരും നാലുപേരും ഒത്തുവരും തിന്നും അങ്ങ് പോകും, അവിടെ സംസാരിക്കുന്നതോ ശണ്ഠ പിടിക്കുന്നതോ നമുക്ക് കേള്‍ക്കാന്‍ പറ്റില്ല. അവന്‍ അങ്ങനെ ആരോടും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. വെളിയില്‍ പോകുന്നതും കണ്ടിട്ടില്ല. ഞാന്‍ വന്നു ഒരുമാസം ആയി, അവന്‍ കുളിക്കുന്നോ നനയ്ക്കുന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. ഇവന്‍ എപ്പോഴും ഈ ഡ്രസ്സ് തന്നെ ഇട്ടിരിക്കുന്നത്, എപ്പോഴും കറുത്ത ഡ്രസ്. വീടിനകത്ത് ഈ കറുത്ത ഡ്രെസ്സും ഇട്ട് എപ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാം. ഞാന്‍ പോയിട്ട് ഇതുവരെ ഒരു കൂട്ടുകാരെയും അവിടെ കണ്ടിട്ടില്ല. തങ്കു ആന്റി മമ്മിയുടെ കൂട്ടുകാര് അമേരിക്കയില്‍…

Read More

ദുരൂഹതകളുടെ ബെയിന്‍സ് കോമ്പൗണ്ട്! പ്രേതാലയം പോലെയുള്ള വീട്ടില്‍ വളര്‍ത്തിയിരുന്നത് 200ലധികം കോഴികളെ, ഭക്ഷണ അവശിഷ്ടങ്ങള്‍ ഗോവണികളില്‍ തൂക്കിയിരുന്നു, നന്തന്‍കോട്ടെ പ്രേത ഭവനത്തില്‍ രാഷ്ട്രദീപിക സംഘം കണ്ട കാഴ്ച്ചകള്‍

പ്രത്യേക ലേഖകന്‍ ഒറ്റനോട്ടത്തില്‍ തന്നെ ദുരൂഹതകളുടെ വിളനിലമായിരുന്നു ആ ഭവനം. വലിയ ഗേറ്റ് തുറന്നു വീടിനകത്തേക്ക് കാലെടുത്തുവച്ചപ്പോള്‍ മനസില്‍ തോന്നിയത് ഡ്രാക്കുള ബംഗ്ലാവിലേക്ക് പ്രവേശിക്കുംപോലെയാണ്. മുറ്റത്താകമാനം ചപ്പുചവറുകളും മാലിന്യങ്ങളും. നിലതെറ്റി വളര്‍ന്ന പുല്ല് അകത്തെ കാഴ്ച്ചകളുടെ സൂചന നല്കാന്‍ പോന്നതായിരുന്നു. അകത്തേക്ക് കടക്കുന്നതിനു മുമ്പ് പുറത്തെ മറ്റൊരു വിശേഷം കൂടി പറയേണ്ടതുണ്ട്. കൂറ്റന്‍ കൊട്ടാരത്തോടു ചേര്‍ന്ന് വലിയൊരു വീട്. അതില്‍ നിറയെ കോഴികള്‍. അതും വിവിധ ഇനത്തില്‍പ്പെട്ടവ. ചില ഇനങ്ങള്‍ വിദേശത്തു മാത്രം കണ്ടുവരുന്നത്. ഭയപ്പെടുത്തുന്നൊരു നിശബ്ദത ആ ‘കോഴിക്കൂടിനെ’ പോലും പിടികൂടിയിരുന്നു. രാജതങ്കത്തിനും വീട്ടുകാര്‍ക്കും കഴിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവത്രേ ഈ കോഴികള്‍. കേഡല്‍ ജീന്‍സണ്‍ രാജയെന്ന സൈക്കോ കില്ലറും കൊല്ലപ്പെട്ട മാതാപിതാക്കളും സഹോദരിയും താമസിച്ചിരുന്നത് ഇവിടെയാണ്.  ഭയപ്പെടുത്തും വീടിനുള്ളിലെ കാഴ്ച്ചകള്‍ വലിയ വാതിലും തുറന്ന് ഹാളിലേക്ക് കയറുന്നതേ ആരുമൊന്നു ഭയക്കും. വെളിച്ചവിന്യാസങ്ങള്‍ പോലും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.…

Read More

സഹോദരിക്ക് കൂടുതല്‍ പ്രാധാന്യം നല്കിയത് മനസിനെ മുറിപ്പെടുത്തി, എപ്പോഴും കുറ്റപ്പെടുത്തിയതോടെ വെറുപ്പായി, കൊന്നു കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം, കേഡലിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

എം.സുരേഷ്ബാബു തിരുവനന്തപുരം: മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി കേഡലിന്റെ മനസ്സ് കൊടും ക്രിമിനലിന്‍റേതാണെന്ന് മനശാസ്ത്ര വിദഗ്ധനും പോലീസും. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന കേഡലിന്റെ നേരത്തെയുള്ള മൊഴി പോലീസിനെ കുഴയ്ക്കുന്നതിനും പുകമറ സൃഷ്ടിക്കാനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മനശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കേഡല്‍ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ മാതാപിതാക്കള്‍ കാട്ടിയ അവഗണനയിലുള്ള പകയാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് കേഡല്‍ ജിന്‍സന്‍ രാജ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി മാതാപിതാക്കള്‍ തന്നോട് പുലര്‍ത്തിയിരുന്ന അവഗണന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തനിക്ക് ഒരു പ്രാധാന്യവും നല്‍കാതെ സഹോദരിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും എപ്പോഴും തന്നെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ തന്റെ മനസ്സില്‍ കൂടുതല്‍ വൈരാഗ്യത്തിന് ഇടയാക്കിയിരുന്നുവെന്നാണ് കേഡല്‍ ചോദ്യം ചെയ്യല്‍ വേളയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം…

Read More

ഡമ്മി വാങ്ങിയത് അതിനൊന്നുമല്ല പോലീസുകാരേ! കാലുയര്‍ത്തി മുഖത്തു കിക്ക് ചെയ്തു പഠിക്കാനാണ് ഡമ്മി വാങ്ങിയതെന്ന് കേഡല്‍, പ്രതി ആളൊരു വിരുതനെന്ന് പോലീസും

തിരുവനന്തപുരം നന്തന്‍കോട്ട് ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേഡല്‍ ജീന്‍സണ്‍ രാജ പഠിച്ച ക്രിമിനലെന്ന് പോലീസ്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുമ്പോള്‍ തന്നെ പല നിഗൂഡതകളും ഇയാള്‍ മനസിലൊളിപ്പിക്കുകയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്തിനാണ് ഡമ്മി കത്തിച്ചതെന്നതിന് ലഭിച്ച മറുപടി തന്നെ ഉദാഹരണം. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനേയും കൊലപ്പെടുത്തിയ ശേഷം ഡമ്മിയില്‍ തീ കൊളുത്തി താനും മരിച്ചുവെന്ന് വരുത്തിതീര്‍ക്കാനാണ് കേഡലിന്റേയും ശ്രമമെന്നാണ് പോലീസ് വിചാരിച്ചിരുന്നത്. ഡമ്മിക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത് കേഡല്‍ തന്നെയായിരുന്നു. ശാരീരികബലം നേടാനായി ജിംനേഷ്യത്തില്‍ പോയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി, കാലുയര്‍ത്തി മുഖത്ത് കിക്ക് ചെയ്യുന്നത് പരിശീലിക്കാനാണ് മുറിയുടെ വശത്തെ ഷെല്‍ഫിനു മുകളില്‍ ഡമ്മി സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയതാണിത്. കൊലയുമായി ഡമ്മിക്ക് ബന്ധമില്ല. മൃതദേഹങ്ങള്‍ക്ക് തീകെടുക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് വെള്ളംചീറ്റിയപ്പോള്‍ ഡമ്മി താഴെ വീഴുകയായിരുന്നുവത്രേ. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയോടെയാണ് കേഡല്‍ മറുപടി നല്‍കുന്നത്. പേടിയില്ലെന്ന് ഇടയ്ക്കിടെ…

Read More

ജീന്‍പദ്മയും രാജതങ്കവും കേഡലിനൊപ്പം മുകളിലെ മുറിയിലേക്ക് പോകുന്നത് കണ്ടു, തിരിച്ചുവന്ന രാജതങ്കം ഭക്ഷണവുമായി മുകളിലേക്ക് പോയി, കൊല്ലപ്പെട്ടവരെ അവസാനം കണ്ട വീട്ടുജോലിക്കാരി രഞ്ജിതം പറയുന്നതിങ്ങനെ

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാരി. ഡോ. ജീന്‍പദ്മ, ഭര്‍ത്താവ് രാജതങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തിയ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ തിങ്കളാഴ്ച്ച രാത്രി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ത്തണ്ഡം സ്വദേശിനിയായ വീട്ടുജോലിക്കാരി രഞ്ജിതം കൊല്ലപ്പെട്ടവരെ അവസാനമായി കണ്ടതിനെപ്പറ്റി മനസുതുറന്നത്. ജീന്‍പദ്മയും ഭര്‍ത്താവ് രാജതങ്കവും മകള്‍ കരോലിനും കേഡലിനോടൊപ്പം ബുധനാഴ്ച ഉച്ചയ്ക്ക് മുകളിലത്തെ നിലയിലേക്കു കയറിപ്പോകുന്നതു കണ്ടിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഇവര്‍ കേഡലിനൊപ്പം വീട്ടിലേക്കു വന്നുകയറി. ഉച്ചഭക്ഷണം വിളമ്പി മേശപ്പുറത്തു വെച്ചിരുന്നുവെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്കു കയറിപ്പോയി അല്പനേരം കഴിഞ്ഞപ്പോള്‍ രാജതങ്കം താഴേക്കു വന്നു. മേശപ്പുറത്തുനിന്ന് കുറച്ചു ഭക്ഷണം എടുത്തുകൊണ്ടു മുകളിലേക്കു പോയി. മകള്‍ കരോലിനായാണ് ഭക്ഷണം കൊണ്ടുപോകുന്നതെന്നു പറഞ്ഞു. പിന്നീട് ഇവര്‍ മൂവരും താഴേക്കു വന്നിട്ടില്ല. ബുധനാഴ്ച വൈകുന്നേരമെപ്പോഴോ കേഡല്‍…

Read More

ആദ്യമായി സാത്താന്‍സേവയെപ്പറ്റി അറിയുന്നത് ഫിലിപ്പൈന്‍സില്‍ വച്ച്, വീട്ടിലെത്തിയതോടെ രാത്രികളില്‍ ഇന്റര്‍നെറ്റിലൂടെ ആഭിചാര കര്‍മത്തിന്റെ ഭാഗമായി, നാലു പേരെ കൊന്ന കേഡലിന്റെ ജീവിതം ദുരൂഹതകളുടെ കൂടാരം

തിരുവനന്തപുരം നന്തന്‍കോട്ട് മാതാപിതാക്കളടക്കം നാലു പോരെ കൊടുംകൊലയ്ക്കിരയാക്കിയ കേഡല്‍ ജീന്‍സണ്‍ രാജ പത്തുവര്‍ഷമായി സാത്തന്‍സേവ നടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയയില്‍നിന്നു നാട്ടില്‍ എത്തിയശേഷം ഇന്റര്‍നെറ്റിലൂടെയാണു സാത്താന്‍ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണു താന്‍ നടത്തിയതെന്നും കേഡല്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി വ്യക്തമാത്തി. ഇന്നലെ വൈകുന്നേരം ആറരയോടെ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നാണു റെയില്‍വേ പോലീസ് ഇയാളെ പിടികൂടിയത്. പിടിയിലായതു കേഡലാണെന്നു സ്ഥിരീകരിച്ച റെയില്‍വേ ഇന്‍റലിജന്‍സ് വിഭാഗം കന്റോണ്‍മെന്‍റ് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നു പ്രത്യേക അന്വേഷണസംഘം റെയില്‍വേ സ്‌റ്റേഷനിലെത്തി കേഡലിനെ കസ്റ്റഡിയില്‍ ഏറ്റുവാങ്ങി. ഇയാളെ കന്‍റോണ്‍മെന്‍റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അസിസ്റ്റന്‍റ് കമീഷണര്‍ കെ.ഇ. ബൈജുവിന്‍റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു വരികയാണ്. എന്നാല്‍, കൃത്യം നടത്തിയത് ഒറ്റയ്ക്കാണോ അതോ മറ്റാരുടെയെങ്കിലും സഹായത്തോടെയാണോ…

Read More

മാതാപിതാക്കളെയും സഹോദരിയെയും കോഡല്‍ കൊലപ്പെടുത്തിയത് ബുധനാഴ്ച്ച, മൃതദേഹങ്ങള്‍ മുകള്‍നിലയില്‍ സൂക്ഷിച്ച് വല്യമ്മയ്‌ക്കൊപ്പം ഹാളിലിരുന്ന് ബിരിയാണി കഴിച്ചു! വേലക്കാരിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകം

നാടിനെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാരി. മാതാപിതാക്കളായ രാജതങ്കം, ഡോ. ജീന്‍ പത്മം സഹോദരി കരോളിന്‍ വല്യമ്മ ലളിത എന്നിവരെ കൊലപ്പെടുത്തി രക്ഷപ്പെട്ട കേഡല്‍ ജിന്‍സണ്‍ രാജയുടെ പെരുമാറ്റത്തെക്കുറിച്ചാണ് വേലക്കാരി മൊഴി നല്കിയിരിക്കുന്നത്. വീട്ടില്‍ ജോലിക്കു നില്ക്കുന്ന സ്ത്രീ നല്കുന്ന വിവരങ്ങള്‍ അന്വേഷണവുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതേസമയം, കേഡലിന്റെ അമ്മ ജീനും സഹോദരി കരോളിനും വിദേശത്ത് പോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കുന്ന സൂചനകളൊന്നും വീട്ടുജോലിക്കാരിയുടെ മൊഴിയിലില്ല. ബുധനാഴ്ച്ചയാണ് കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിവരം. ജോലിക്കാരിയായ സ്ത്രീ നല്കുന്ന സുപ്രധാന കാര്യങ്ങള്‍ ഇതൊക്കെയാണ്- ബുധനാഴ്ച ഉച്ചയ്ക്ക് കേഡലുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും പിണക്കങ്ങളോ പ്രശ്‌നങ്ങളോ ഉള്ളതായി തോന്നിയില്ല. ഉച്ചഭക്ഷണത്തിനുശേഷം ബെയിന്‍സ് കോമ്പൗണ്ടിലെ അയല്‍വീട്ടിലേക്ക് പോയിരുന്നു. അവിടെയുള്ള കൂട്ടുകാരിയുമായി…

Read More

മകനെ കുറിച്ച് ചോദിച്ചപ്പോള്‍ രാജ പലപ്പോഴും ഒഴിഞ്ഞു മാറിയിരുന്നു, അമ്മയും സഹോദരിയും ബര്‍മയ്ക്കു ജോലിക്കു പോകാന്‍ തയാറെടുത്തത് കേഡലിനെ അസ്വസ്ഥനാക്കി, നന്തന്‍കോട് കൊലപാതകത്തിലെ കേഡലിന്റെ സ്വഭാവം ഇങ്ങനെ

സിജോ പി. ജോണ്‍ തിരുവനന്തപുരത്ത് നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ പ്രതിയെന്നു പോലീസ് സംശയിക്കുന്ന കേഡല്‍ ജിന്‍സണ്‍ രാജ കംപ്യൂട്ടര്‍ രംഗത്തെ അഗ്രഗണ്യന്‍. എംബിബിഎസ് പഠനത്തിനായി കേഡലിനെ മാതാപിതാക്കള്‍ ഫിലിപ്പീന്‍സിലേക്ക് അയച്ചെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തി. തനിക്ക് മെഡിക്കല്‍ പഠനമേഖലയുമായി യോജിക്കാനാവുന്നില്ല കംപ്യൂട്ടറാണ് തന്റെ ജീവിതമെന്നു കേഡല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഫിലിപ്പീന്‍സില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ കംപ്യൂട്ടര്‍ എന്‍ജീനിയറിംഗ് പഠനത്തിനായി തുടര്‍ന്ന് മാതാപിതാക്കള്‍ ഓസ്ട്രലിയയിലേക്ക് അയച്ചു. എന്നാല്‍, അധികനാള്‍ തികയും മുമ്പ് എന്‍ജീനിയറിംഗ് പഠനവും പാതിവഴിയില്‍ ഉപേക്ഷിച്ച് 2009ല്‍ കേഡല്‍ നാട്ടിലേക്ക് മടങ്ങി വന്നു. കംപ്യൂട്ടറിനോടുള്ള അമിതമായ മോഹം കേഡലിനെ കൂടുതല്‍ സമയം അതിനു മുന്നില്‍ തളച്ചിട്ടു. കംപ്യൂട്ടറുകള്‍ക്ക് കൃത്രിമ ബുദ്ധിനല്‍കി പ്രവര്‍ത്തിപ്പിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രഗത്ഭനായിരുന്നു ഇയാള്‍. വീട്ടിലിരുന്നു സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിം സേര്‍ച്ച് എന്‍ജിന്‍ കേഡല്‍ ഓസ്ട്രലിയന്‍ കമ്പനിക്ക് വിറ്റു. അതില്‍ നിന്നുള്ള…

Read More