ആദ്യമായി സാത്താന്‍സേവയെപ്പറ്റി അറിയുന്നത് ഫിലിപ്പൈന്‍സില്‍ വച്ച്, വീട്ടിലെത്തിയതോടെ രാത്രികളില്‍ ഇന്റര്‍നെറ്റിലൂടെ ആഭിചാര കര്‍മത്തിന്റെ ഭാഗമായി, നാലു പേരെ കൊന്ന കേഡലിന്റെ ജീവിതം ദുരൂഹതകളുടെ കൂടാരം

തിരുവനന്തപുരം നന്തന്‍കോട്ട് മാതാപിതാക്കളടക്കം നാലു പോരെ കൊടുംകൊലയ്ക്കിരയാക്കിയ കേഡല്‍ ജീന്‍സണ്‍ രാജ പത്തുവര്‍ഷമായി സാത്തന്‍സേവ നടത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയയില്‍നിന്നു നാട്ടില്‍ എത്തിയശേഷം ഇന്റര്‍നെറ്റിലൂടെയാണു സാത്താന്‍ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണു താന്‍ നടത്തിയതെന്നും കേഡല്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി വ്യക്തമാത്തി. ഇന്നലെ വൈകുന്നേരം ആറരയോടെ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നാണു റെയില്‍വേ പോലീസ് ഇയാളെ പിടികൂടിയത്. പിടിയിലായതു കേഡലാണെന്നു സ്ഥിരീകരിച്ച റെയില്‍വേ ഇന്‍റലിജന്‍സ് വിഭാഗം കന്റോണ്‍മെന്‍റ് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നു പ്രത്യേക അന്വേഷണസംഘം റെയില്‍വേ സ്‌റ്റേഷനിലെത്തി കേഡലിനെ കസ്റ്റഡിയില്‍ ഏറ്റുവാങ്ങി. ഇയാളെ കന്‍റോണ്‍മെന്‍റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് അസിസ്റ്റന്‍റ് കമീഷണര്‍ കെ.ഇ. ബൈജുവിന്‍റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു വരികയാണ്. എന്നാല്‍, കൃത്യം നടത്തിയത് ഒറ്റയ്ക്കാണോ അതോ മറ്റാരുടെയെങ്കിലും സഹായത്തോടെയാണോ…

Read More

മകനെ കുറിച്ച് ചോദിച്ചപ്പോള്‍ രാജ പലപ്പോഴും ഒഴിഞ്ഞു മാറിയിരുന്നു, അമ്മയും സഹോദരിയും ബര്‍മയ്ക്കു ജോലിക്കു പോകാന്‍ തയാറെടുത്തത് കേഡലിനെ അസ്വസ്ഥനാക്കി, നന്തന്‍കോട് കൊലപാതകത്തിലെ കേഡലിന്റെ സ്വഭാവം ഇങ്ങനെ

സിജോ പി. ജോണ്‍ തിരുവനന്തപുരത്ത് നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ പ്രതിയെന്നു പോലീസ് സംശയിക്കുന്ന കേഡല്‍ ജിന്‍സണ്‍ രാജ കംപ്യൂട്ടര്‍ രംഗത്തെ അഗ്രഗണ്യന്‍. എംബിബിഎസ് പഠനത്തിനായി കേഡലിനെ മാതാപിതാക്കള്‍ ഫിലിപ്പീന്‍സിലേക്ക് അയച്ചെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തി. തനിക്ക് മെഡിക്കല്‍ പഠനമേഖലയുമായി യോജിക്കാനാവുന്നില്ല കംപ്യൂട്ടറാണ് തന്റെ ജീവിതമെന്നു കേഡല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഫിലിപ്പീന്‍സില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ കംപ്യൂട്ടര്‍ എന്‍ജീനിയറിംഗ് പഠനത്തിനായി തുടര്‍ന്ന് മാതാപിതാക്കള്‍ ഓസ്ട്രലിയയിലേക്ക് അയച്ചു. എന്നാല്‍, അധികനാള്‍ തികയും മുമ്പ് എന്‍ജീനിയറിംഗ് പഠനവും പാതിവഴിയില്‍ ഉപേക്ഷിച്ച് 2009ല്‍ കേഡല്‍ നാട്ടിലേക്ക് മടങ്ങി വന്നു. കംപ്യൂട്ടറിനോടുള്ള അമിതമായ മോഹം കേഡലിനെ കൂടുതല്‍ സമയം അതിനു മുന്നില്‍ തളച്ചിട്ടു. കംപ്യൂട്ടറുകള്‍ക്ക് കൃത്രിമ ബുദ്ധിനല്‍കി പ്രവര്‍ത്തിപ്പിക്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രഗത്ഭനായിരുന്നു ഇയാള്‍. വീട്ടിലിരുന്നു സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിം സേര്‍ച്ച് എന്‍ജിന്‍ കേഡല്‍ ഓസ്ട്രലിയന്‍ കമ്പനിക്ക് വിറ്റു. അതില്‍ നിന്നുള്ള…

Read More