എന്റെ കുഞ്ഞ് അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ് ! 2 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു;അതെല്ലാം എന്റെ കുഞ്ഞു അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്;കേശുവിനെക്കുറിച്ച് മനസ്സു തുറന്ന് മാതാവ്…

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെയും കുസൃതിക്കുടുക്കയായ കേശുവിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചേച്ചിയോടും ചേട്ടനോടും വഴക്ക് പിടിച്ചും സ്‌നേഹം കൂടിയും, കുഞ്ഞനുജത്തിയെ സ്‌നേഹിച്ചും. അച്ഛനും അമ്മയ്ക്കും നല്ലമകനായിട്ടും ഉപ്പും മുളകിലും കേശു നിറയുമ്പോള്‍ കയ്പ് നിറഞ്ഞൊരു ബാല്യകാലമുണ്ട് ഈ കുരുന്നിന്. ആ സംഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് കേശുവിന്റെ അമ്മ ബീന. എന്റെ കുഞ്ഞ് അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ്. 12 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു. അത് വീട് വയ്ക്കാനും, മറ്റാവശ്യങ്ങള്‍ക്കുമായി ഞാനും അവന്റെ ഉപ്പയും വാങ്ങിയ കടങ്ങള്‍. അതെല്ലാം എന്റെ കുഞ്ഞ് അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്’ അമ്മ ഇടറുന്ന സ്വരത്തില്‍ പറഞ്ഞു തുടങ്ങി.കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന്‍ തോളില്‍ ഏറ്റെടുക്കുന്നത്. ഒരുപാട് അമ്പലങ്ങളും പള്ളികളും കയറിയിറങ്ങിക്കിട്ടിയ മോനാണ് അവന്‍. മണ്ണാറശാലയില്‍ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട്. അങ്ങനെ പറഞ്ഞാല്‍ തീരില്ല അവനെ ലഭിക്കാനായി…

Read More