റിട്ടയര്‍മെന്റ് പ്രായം അടുത്ത ശുദ്ധനായ ജോണ്‍സനെ ജോളി എന്തിനു വലയിലാക്കി; ജോളി അറസ്റ്റിലായത് ഏറ്റവും ആശ്വാസം പകരുന്നത് ജോണ്‍സന്റെ കുടുംബത്തിന്…

കൂടത്തായി കൊലപാതക പരമ്പരയില്‍ ദിവസം കഴിയുംതോറും പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തെത്തന്നെ ഞെട്ടിക്കുകയാണ്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 55 കാരനായ ജോണ്‍സനാണ് ജോളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് ജോളി ജോണ്‍സനെ വലയില്‍ വീഴ്ത്തുന്നത്. ബിഎസ്എന്‍എലില്‍ റിട്ടയര്‍മെന്റ് പ്രായം 60 ആണ്. അതിനാല്‍ തന്നെ നിലവില്‍ 55 വയസുള്ള ജോണ്‍സനെ എന്തിനാണ് ജോളി വലയിലാക്കിയതെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കാണാന്‍ സൗന്ദര്യവുമില്ല നല്ല പ്രായവും. ജോളിയുമായി കമ്പനിയായതോടെ വീട്ടില്‍ ചെലവു കാശു പോലും കൊടുക്കില്ലായിരുന്നു ജോണ്‍സന്‍ എന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. അതിനാല്‍ ജോളി അകത്തായതില്‍ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ജോണ്‍സന്റെ കുടുംബമാണ്. ജോളി മൂന്നാമതൊരു വിവാഹത്തിന് ആഗ്രഹിച്ചിരുന്നുവെന്നും അതിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസ് കണ്ടെത്തിയതോടെയാണ് ജോണ്‍സന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ജോണ്‍സനെ സ്വന്തമാക്കാനായാണു…

Read More

ഒടുവിൽ ജോളിക്കായി ആളൂർ എത്തുന്നു; കൂട്ടത്തായി കൂട്ടക്കൊലക്കേസിലെ വക്കാലത്തേറ്റെടുക്കുന്നതിൽ നിന്നും വക്കീലൻമാർ പിൻമാറി; ഏറ്റെടുക്കാൻ  തയാറായി  ആളൂരും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജോ​ളി ജോ​സ​ഫി​നാ​യി അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​ർ എ​ത്തു​ന്നു. ജോ​ളി​യു​ടെ വ​ക്കാ​ല​ത്ത് ആ​ളൂ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജോ​ളി​ക്കു വേ​ണ്ടി ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്ന് ആ​ളൂ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണും അ​തു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി അ​റി​ഞ്ഞ​തി​നു​ശേ​ഷം മു​ന്നോ​ട്ട് പോ​യാ​ല്‍ മ​തി​യെ​ന്നു ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും ആ​ളൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​നു പി​ന്നി​ലെ മു​ഖ്യ ആ​സൂ​ത്ര​ക ജോ​ളി ജോ​സ​ഫിനെ അ​ട​ക്കം മൂ​ന്നു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​നെ സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ജോളി അ​റ​സ്റ്റിലായിരിക്കുന്നത്.

Read More

ജോളിക്ക് വഴിവിട്ട സഹായം; റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മന്ത്രിയുടെ നിർദേശം

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി​ലെ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ജോ​ളി​ക്ക് വ്യാ​ജ ഒ​സ്യ​ത്ത് പ്ര​കാ​രം ഭൂ​മി സ്വ​ന്ത​മാ​ക്കാ​ൻ സ​ഹാ​യി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​തി​രേ വ​കു​പ്പു ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ർ​ദ്ദേ​ശം. ജോ​ളി​ക്ക് സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ കൂ​ട്ടു നി​ന്ന റ​വ​ന്യൂ വ​കു​പ്പി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് നി​ർ​ദ്ദേ​ശം. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ള​ക്ട​റു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നേ​ര​ത്തെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റും നി​ല​വി​ൽ ത​ഹ​സി​ൽ​ദാ​റു​മാ​യ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ജോ​ളി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ​യും താ​മ​ര​ശേ​രി ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​ലേ​യും കൂ​ട​ത്താ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​യും ജീവ​ന​ക്കാ​ർ​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും. ഇ​തു സം​ബ​ന്ധി​ച്ച് റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കാ​ണ് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം…

Read More

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍…

കേരളത്തെയാകെ ഞെട്ടിച്ച് കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. 14 വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം സിനിമയാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതി ജോളിയായി ആരെ കാസ്റ്റ് ചെയ്യുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Read More