ഒടുവിൽ ജോളിക്കായി ആളൂർ എത്തുന്നു; കൂട്ടത്തായി കൂട്ടക്കൊലക്കേസിലെ വക്കാലത്തേറ്റെടുക്കുന്നതിൽ നിന്നും വക്കീലൻമാർ പിൻമാറി; ഏറ്റെടുക്കാൻ  തയാറായി  ആളൂരും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജോ​ളി ജോ​സ​ഫി​നാ​യി അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​ർ എ​ത്തു​ന്നു. ജോ​ളി​യു​ടെ വ​ക്കാ​ല​ത്ത് ആ​ളൂ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ജോ​ളി​ക്കു വേ​ണ്ടി ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്ന് ആ​ളൂ​ർ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണും അ​തു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി അ​റി​ഞ്ഞ​തി​നു​ശേ​ഷം മു​ന്നോ​ട്ട് പോ​യാ​ല്‍ മ​തി​യെ​ന്നു ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും ആ​ളൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​നു പി​ന്നി​ലെ മു​ഖ്യ ആ​സൂ​ത്ര​ക ജോ​ളി ജോ​സ​ഫിനെ അ​ട​ക്കം മൂ​ന്നു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​നെ സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ജോളി അ​റ​സ്റ്റിലായിരിക്കുന്നത്.

Related posts