ആ പെണ്‍കുട്ടി മൗഗ്ലി ഗേളായിരുന്നില്ല! അവളെ വളര്‍ത്തിയത് കുരങ്ങന്മാരുമായിരുന്നില്ല; സത്യാവസ്ഥ വെളിപ്പെടുത്തി കുട്ടിയെ കണ്ടെത്തിയ സംഘത്തിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍

ഉത്തര്‍പ്രദേശിലെ കാതരിയങ്കാട് വന്യജീവി സങ്കേതത്തിലെ കാട്ടില്‍ നിന്ന് തനിച്ചു കഴിയുന്ന ഒരു കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ നിരവധി കഥകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുരങ്ങന്മാര്‍ വളര്‍ത്തിയ പെണ്‍കുട്ടി നടക്കുന്നത് നാലുകാലിലാണെന്നും കുരങ്ങന്മാരെപ്പോലെ ശബ്ദിക്കുകയും ചേഷ്ഠകള്‍ കാണിക്കുകയും അടുത്തേക്കു ചെല്ലുന്നവരെ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കാട്ടില്‍ നിന്നും നഗ്നയായ നിലയിലാണ് അവളെ കണ്ടെത്തിയതെന്നാണ് ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ ഇതൊന്നുമല്ലെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. രണ്ടുമാസം മുന്‍പ് കടര്‍ന്യാഘട്ട് വന്യജീവിസങ്കേതത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തയിത്. പെണ്‍കുട്ടിയെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്ന ഹെഡ്കോണ്‍സ്റ്റബിള്‍ സര്‍വജീത് യാദവ് ആണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകളെല്ലാം വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നാണ് യാദവ് പറഞ്ഞത്. തങ്ങള്‍ അവളെ കണ്ടെത്തുന്ന സമയത്ത് അവള്‍ ഉടുപ്പും അടിവസ്ത്രങ്ങളും ധരിച്ചിരുന്നു. വളരെ ക്ഷീണിതയായി കാണപ്പെട്ട അവള്‍ ഞങ്ങളെ കണ്ടതോടെ മാറിപ്പോകുന്നുണ്ടായിരുന്നു. അവിടെയെങ്ങും…

Read More

യുപിയില്‍ കണ്ടെത്തിയ ‘ടാര്‍സന്‍ ഗേളിനെ ഇതു വരെ വളര്‍ത്തിയത് വാനരന്മാര്‍; ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ ആക്രമാസക്തയാവുന്ന വീഡിയോ വൈറല്‍

ഉത്തര്‍ പ്രദേശിലെ വനത്തില്‍ നിന്നും കണ്ടെത്തിയ എട്ടുവയസുകാരിയെ ഇതുവരെ വളര്‍ത്തിയത് വാനരന്മാര്‍. യുപിയിലെ കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ പട്രോളിംഗിനിറങ്ങിയ പോലീസ് കുരങ്ങന്മാര്‍ക്കൊപ്പം പെണ്‍കുട്ടിയെ യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയെ കണ്ടെത്തിയിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും  ഇപ്പോഴും മനുഷ്യരോടു കടുത്ത ഭയമാണ് കാണിക്കുന്നത്. ആശയവിനിമയത്തിനായി കുരങ്ങന്മാരെ പോലെ പ്രത്യേക ശബ്ദമാണ് പെണ്‍കുട്ടി പുറപ്പെടുവിക്കുന്നത്. നടക്കുന്നത് കൈകാലുകള്‍ നിലത്ത് കുത്തിയാണ്. പെണ്‍കുട്ടിയ്‌ക്കൊപ്പം കണ്ടെത്തിയ കുരങ്ങന്മാരാണ് കുട്ടിയെ ഇതുവരെ വളര്‍ത്തിയതെന്നാണ് പോലീസിന്റെ അനുമാനം. കുട്ടിയെ രക്ഷിക്കാന്‍ ചെന്ന പോലീസുകാരെ അന്ന് കുരങ്ങന്മാര്‍ ആക്രമിക്കുകയും ചെയ്തിരുന്നു. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വനത്തില്‍ ഈ പെണ്‍കുട്ടി സുഖകരമായിട്ടായിരുന്നു കഴിഞ്ഞിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. പെണ്‍കുട്ടി ആരാണെന്നും എങ്ങനെയാണ് കാട്ടില്‍ അകപ്പെട്ടതെന്നുമറിയാനുള്ള തീവ്രപരിശ്രമത്തിലാണ് അധികൃതരിപ്പോള്‍. സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ യാദവ് പെണ്‍കുട്ടിയെ കണ്ടുപിടിക്കുന്നതിന് മുമ്പ് വനത്തില്‍ തടി വെട്ടാനെത്തിയവരായിരുന്നു പെണ്‍കുട്ടിയെ ആദ്യമായി കണ്ടിരുന്നത്. തുടര്‍ന്ന് നിരവധി പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ…

Read More