അവള്‍ മൗഗ്ലി ഗേളല്ല! ഞങ്ങളുടെ അലിസയാണ്; കാട്ടില്‍ നിന്ന് കണ്ടെത്തിയ കുട്ടിയ്ക്ക് അവകാശവാദവുമായി ദമ്പതികള്‍; മകളെന്നു തെളയിക്കാനുള്ള ഏതു ടെസ്റ്റിനും തയാര്‍

ഉത്തര്‍പ്രദേശില്‍ വന്യജീവി സങ്കേതത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയ കുട്ടിക്ക് മേല്‍ അവകാശവാദവുമായി ദമ്പതികള്‍. കാട്ടില്‍ കഴിഞ്ഞിരുന്ന കുട്ടിയെ മൗഗ്ലി ഗേള്‍ എന്ന പേരിലാണ് ആളുകള്‍ തിരിച്ചറിഞ്ഞിരുന്നത്. ഈ പെണ്‍കുട്ടിയെ വളര്‍ത്തിയിരുന്നത് കുരങ്ങന്മാരായിരുന്നു എന്നും പ്രചരിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി അബദ്ധവശാല്‍ കാട്ടില്‍ എത്തിപ്പെട്ടതാണെന്നും കുരങ്ങന്മാരായിരുന്നില്ല ഇവളെ വളര്‍ത്തിയിരുന്നതെന്നും വ്യക്തമാക്കികൊണ്ട് കുട്ടിയെ കണ്ടെത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടി ‘മൗഗ്ലിഗേള്‍’ അല്ലെന്നും കഴിഞ്ഞ വര്‍ഷം കാണാതായ തങ്ങളുടെ മകളാണെന്നും അവകാശപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. 45 വയസ്സുകാരനായ റംസാന്‍ അലിയും 35 വയസ്സുകാരിയായ നസ്മയുമാണ് അവകാശവാദവുമായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് കാണാതായ കുഞ്ഞിനെക്കുറിച്ച് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും പോലീസുകാര്‍ തങ്ങളെ അവഗണിച്ചുവെന്നും അതുകൊണ്ട് കാണാതായ കുഞ്ഞിന്റെ വിവരങ്ങളടങ്ങിയ പോസ്റ്ററുകള്‍…

Read More

യുപിയില്‍ കണ്ടെത്തിയ ‘ടാര്‍സന്‍ ഗേളിനെ ഇതു വരെ വളര്‍ത്തിയത് വാനരന്മാര്‍; ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ ആക്രമാസക്തയാവുന്ന വീഡിയോ വൈറല്‍

ഉത്തര്‍ പ്രദേശിലെ വനത്തില്‍ നിന്നും കണ്ടെത്തിയ എട്ടുവയസുകാരിയെ ഇതുവരെ വളര്‍ത്തിയത് വാനരന്മാര്‍. യുപിയിലെ കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ പട്രോളിംഗിനിറങ്ങിയ പോലീസ് കുരങ്ങന്മാര്‍ക്കൊപ്പം പെണ്‍കുട്ടിയെ യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയെ കണ്ടെത്തിയിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും  ഇപ്പോഴും മനുഷ്യരോടു കടുത്ത ഭയമാണ് കാണിക്കുന്നത്. ആശയവിനിമയത്തിനായി കുരങ്ങന്മാരെ പോലെ പ്രത്യേക ശബ്ദമാണ് പെണ്‍കുട്ടി പുറപ്പെടുവിക്കുന്നത്. നടക്കുന്നത് കൈകാലുകള്‍ നിലത്ത് കുത്തിയാണ്. പെണ്‍കുട്ടിയ്‌ക്കൊപ്പം കണ്ടെത്തിയ കുരങ്ങന്മാരാണ് കുട്ടിയെ ഇതുവരെ വളര്‍ത്തിയതെന്നാണ് പോലീസിന്റെ അനുമാനം. കുട്ടിയെ രക്ഷിക്കാന്‍ ചെന്ന പോലീസുകാരെ അന്ന് കുരങ്ങന്മാര്‍ ആക്രമിക്കുകയും ചെയ്തിരുന്നു. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വനത്തില്‍ ഈ പെണ്‍കുട്ടി സുഖകരമായിട്ടായിരുന്നു കഴിഞ്ഞിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. പെണ്‍കുട്ടി ആരാണെന്നും എങ്ങനെയാണ് കാട്ടില്‍ അകപ്പെട്ടതെന്നുമറിയാനുള്ള തീവ്രപരിശ്രമത്തിലാണ് അധികൃതരിപ്പോള്‍. സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ യാദവ് പെണ്‍കുട്ടിയെ കണ്ടുപിടിക്കുന്നതിന് മുമ്പ് വനത്തില്‍ തടി വെട്ടാനെത്തിയവരായിരുന്നു പെണ്‍കുട്ടിയെ ആദ്യമായി കണ്ടിരുന്നത്. തുടര്‍ന്ന് നിരവധി പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ…

Read More