12-ാം വയസ്സില്‍ മധുരയില്‍ നിന്ന് കൊച്ചിയിലെത്തി ! ആക്രി പെറുക്കിയും ബാലവേല ചെയ്തും ജീവിതം; ലൂസിഫറിലെ മുത്തുവിന്റെ ജീവിതം സിനിമയെ വെല്ലുന്നത്…

ലൂസിഫറില്‍ ലാലേട്ടന്റെ അനുയായി നിന്ന മുത്തുവിനെ മറക്കാന്‍ മലയാളികള്‍ക്ക് ആവില്ല…സിനിമയിലെ പല മാസ് സീനുകളിലും ലാലേട്ടനൊപ്പമുണ്ടായിരുന്ന മുത്തു എന്ന മുരുകന്‍ മാര്‍ട്ടിനും മകള്‍ ഹെലനും മലയാളികളുടെ കയ്യടി വാങ്ങുകയാണ്. സിനിമയെ വെല്ലുന്ന ജീവിതമാണ് മുരുകന്‍ മാര്‍ട്ടിന്റെത്. 12 – ാം വയസ്സില്‍ മധുരയില്‍ നിന്ന് കൊച്ചിയിലെത്തി, ബാലവേല ചെയ്ത് ജീവിതം തള്ളിനീക്കി, സിനിമയെ പ്രണയിച്ച്, തയ്യല്‍ പഠിച്ച്, ജൂനിയര്‍ ആര്‍ട്ടിസ്റ്റും കോസ്റ്റ്യൂം അസിസ്റ്റന്റുമായി, ചെറുവേഷങ്ങളിലൂടെ ‘ലൂസിഫറി’ലെ മുത്തു വരെയുള്ള ജീവിതയാത്രയില്‍ അയാള്‍ താണ്ടിയതത്രയും പൊള്ളുന്ന കനല്‍ പാതകളായിരുന്നു. ഞാന്‍ തമിഴനാണ്, മധുര സ്വദേശി. 12 -ാം വയസ്സിലാണ് കേരളത്തിലെത്തിയത്. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ എന്നെ നാട്ടില്‍ നിര്‍ത്തി അമ്മ കൊച്ചിയിലേക്ക് പോന്നിരുന്നു. നാട്ടില്‍ അമ്മ ജോലിക്കു നിന്ന വീട്ടുകാര്‍ കേരളത്തിലേക്കു വന്നപ്പോള്‍, എന്നെ അമ്മാവനെ ഏല്‍പ്പിച്ച്, അവരുടെ കൊച്ചിനെ നോക്കാന്‍ അമ്മയും ഒപ്പം പോരുകയായിരുന്നു. തീരെ ചെറിയ…

Read More

മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്ന് പലതും മോഷ്ടിച്ചിട്ടുണ്ടെന്ന് പൃഥിരാജ് ! ലൂസിഫറിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ച കാര്യങ്ങളെപ്പറ്റി പൃഥി പറയുന്നതിങ്ങനെ…

മലയാള സിനിമാപ്രേക്ഷകള്‍ അങ്ങേയറ്റം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തിലാണ് ലൊക്കേഷനില്‍വെച്ച് മോഹന്‍ലാല്‍ പെരുമാറിയ രീതി താരം സന്തോഷത്തോടെ പറയുന്നത്. ലാലേട്ടനില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും താനത് ഭാവിയില്‍ ഉപയോഗിക്കുമെന്നുമാണ് താരം പറയുന്നത്. ലാലേട്ടന്റെ വലിയ ഫാനാണ് ഞാന്‍.അതിനാല്‍ തന്നെ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തത് ഏറ്റവും സന്തോഷിപ്പിച്ച കാര്യമാണ്. ഷോട്ട് റെഡി എന്ന് പറയുന്നതിന് മുമ്പ് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന്‍ ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര്‍ എന്നു വിളിച്ച് തുടങ്ങും. അത് ലാലേട്ടനെ പോലുള്ളവര്‍ പിന്തുടരുന്ന സിനിമയിലെ ഒരു റൂളാണ്. ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഞാന്‍ ഉപയോഗിക്കുമെന്നും പൃഥ്വി പറയുന്നു. ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇനി…

Read More

ഇനി സംവിധാനമെന്നു പറഞ്ഞ് പറഞ്ഞിറങ്ങിയാല്‍ താന്‍ കുഞ്ഞുമായി മുംബൈയിലേക്ക് പോകുമെന്ന് സുപ്രിയ; പൃഥിരാജ് ഒരു സാത്താന്‍ ആരാധകനാണോ എന്ന ചോദ്യവുമായി ആളുകളും; തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് പൃഥി പറയുന്നതിങ്ങനെ…

തിരക്കു പിടിച്ച സിനിമ ജീവിതത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥിരാജും ഭാര്യ സുപ്രിയയും. മാത്രമല്ല ഇരുവരും പരസ്പരം ട്രോളുകയും ആരാധകരുടെ ട്രോളുകള്‍ക്ക് മറുപടി നല്‍കുകയും ചെയ്യാറുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത പൃഥ്വി ഇപ്പോള്‍ സംവിധാനത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇനി സംവിധാനവുമായി പോയാല്‍ താന്‍ മുംബൈയിലേക്ക് കുഞ്ഞുമായി പോകുമെന്ന് ഭീഷണി മുഴുക്കുകയാണ് സുപ്രിയ. എട്ടുമാസമായി വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്. സ്‌ക്രിപ്റ്റും ചര്‍ച്ചകളുമായി എപ്പോഴും തിരക്ക്. തലയിലും മുഖത്തുമെല്ലാം നര വീണു. കുറച്ചു ദിവസം തിരക്കുകളൊന്നുമില്ലാതെ ആലിയുടെ അച്ഛനായി വീട്ടില്‍ തന്നെ ഇരിക്കണം’. ഇനി സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ ഞാനും ആലിയും (അലംകൃത) മുംബയിലേക്ക് തിരിച്ചു പോകും. എന്നാണ് ഒരഭിമുഖത്തിനിടെ സുപ്രിയ പറഞ്ഞത്. പൃഥിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് സുപ്രിയ. ഓഗസ്റ്റ് സിനിമാസില്‍ നിന്നും മാറി സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച്…

Read More

ഇവന്മാരൊക്കെ കൂടി എല്ലാം കുളമാക്കും ! ലൂസിഫറിന്റെ ലൊക്കേഷനില്‍ തലയില്‍ കൈവച്ച് പൃഥിരാജ്; ചിത്രം വൈറലാവുമ്പോള്‍ കമന്റുകളും അനവധി…

പൃഥിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ലൂസിഫര്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള പൃഥിരാജിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. സെറ്റില്‍ ചിത്രീകരണത്തിനിടെ തലയില്‍ കൈ വച്ച് പോകുന്ന പൃഥിയെയാണ് ചിത്രത്തില്‍ കാണാനാവുന്നത്. ടെന്‍ഷന്‍ കൂടിയത് കൊണ്ടാണോ ഈ ഭാവമെന്നാണ് ആരാധകരുടെ സംശയം. സിനിമയുടെ കപ്പിത്താന് ടെന്‍ഷന്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് മറ്റു ചിലര്‍ പറയുന്നത്. സിനിമയുടെ പ്രധാന രംഗം ഏതെങ്കിലുമാകും അതാ ഇത്ര ടെന്‍ഷന്‍’, ‘ദൈവമേ സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ ?’ അങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമെന്ന നിലയിലും ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെ. അതേസമയം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാറിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൃഥ്വിയുടെ സംവിധാന മികവില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സന്തുഷ്ടനാണ്.…

Read More