പൃഥിയ്ക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും ! പക്ഷെ ഹീറോ ലീവെടുത്താല്‍ പ്രൊഡ്യൂസര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള്‍ മനസ്സിലായി; സുപ്രിയ മനസ്സു തുറക്കുന്നു…

മലയാള സിനിമയിലെ മിന്നുംതാരങ്ങളിലൊരാളാണ് നടന്‍ പൃഥിരാജ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ കുടുംബവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പൃഥിയുടെ ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ താരമാണ്. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ഇപ്പോള്‍ സിനിമാ നിര്‍മാതാവ് എന്ന നിലയിലാണ് കരിയര്‍ കൊണ്ടുപോകുന്നത്. ഇപ്പോള്‍ കരിയറും കുടുംബവും തമ്മില്‍ കൃത്യമായി ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്നതിനെക്കുറിച്ച് താന്‍ നേരിട്ട് അനുഭവം തുറന്ന്് പറഞ്ഞിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്. വിവാഹിതയായ ശേഷം സുപ്രിയ തിരികെ മുംബൈയിലേക്ക് മടങ്ങിയിരുന്നു. ആ സമയം തന്നെ ഹിന്ദി സിനിമിയില്‍ അഭിനയിക്കുന്നതില്‍ പൃഥ്വിയും മുംബൈയിലുണ്ടായിരുന്നുവെന്നും സുപ്രിയ തുറന്ന് പറഞ്ഞിരുന്നു. ആ ചിത്രം പൂര്‍ത്തിയായതോടെ വീണ്ടും മലയാള സിനിമയില്‍ പൃഥ്വിരാജ് സജീവമായിരുന്നു. ഇതോടെ പൃഥ്വി കേരളത്തിലും സുപ്രിയ മുംബൈയിലുമായി കഴിഞ്ഞിരുന്നു. താന്‍ കേരളത്തില്‍ എല്ലാ വെള്ളിയാഴ്ചയും എത്തുമായിരുന്നു. തിങ്കളാഴ്ച രാവിലെ…

Read More

മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്ന് പലതും മോഷ്ടിച്ചിട്ടുണ്ടെന്ന് പൃഥിരാജ് ! ലൂസിഫറിന്റെ ഷൂട്ടിംഗിനിടെ സംഭവിച്ച കാര്യങ്ങളെപ്പറ്റി പൃഥി പറയുന്നതിങ്ങനെ…

മലയാള സിനിമാപ്രേക്ഷകള്‍ അങ്ങേയറ്റം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തിലാണ് ലൊക്കേഷനില്‍വെച്ച് മോഹന്‍ലാല്‍ പെരുമാറിയ രീതി താരം സന്തോഷത്തോടെ പറയുന്നത്. ലാലേട്ടനില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും താനത് ഭാവിയില്‍ ഉപയോഗിക്കുമെന്നുമാണ് താരം പറയുന്നത്. ലാലേട്ടന്റെ വലിയ ഫാനാണ് ഞാന്‍.അതിനാല്‍ തന്നെ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തത് ഏറ്റവും സന്തോഷിപ്പിച്ച കാര്യമാണ്. ഷോട്ട് റെഡി എന്ന് പറയുന്നതിന് മുമ്പ് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന്‍ ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര്‍ എന്നു വിളിച്ച് തുടങ്ങും. അത് ലാലേട്ടനെ പോലുള്ളവര്‍ പിന്തുടരുന്ന സിനിമയിലെ ഒരു റൂളാണ്. ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഞാന്‍ ഉപയോഗിക്കുമെന്നും പൃഥ്വി പറയുന്നു. ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇനി…

Read More

നമ്മുടെ ശബ്ദം കൂടുതല്‍ ഉയരേണ്ടതുണ്ട്…കരിമണല്‍ ഖനനം നാശോന്മുഖമാക്കിയ ആലപ്പാടിനു വേണ്ടി ശബ്ദമുയര്‍ത്തി പൃഥിരാജും ടൊവിനോയും അടക്കമുള്ള താരങ്ങള്‍ ! സേവ് ആലപ്പാട് ക്യാമ്പയ്ന്‍ കേരളമാകെ വ്യാപിക്കുന്നു…

ഏതാനും മാസം മുമ്പ് ഉണ്ടായ മഹാപ്രളയത്തില്‍ വലഞ്ഞ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി മുന്‍പന്തിയിലുണ്ടായിരുന്നവരാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ കടലിനും കായലിനും മധ്യേ കിടക്കുന്ന ചെറുഗ്രാമമായ ആലപ്പാട്ടിലെ മത്സ്യത്തൊഴിലാളികള്‍. അന്ന് കേരളത്തെ രക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന അവരെ രക്ഷിക്കാന്‍ ഇന്ന് ആരുമില്ലാത്ത അവസ്ഥയാണ്. കരിമണല്‍ ഖനനം ഒരു ഗ്രാമത്തെ മുഴുവന്‍ വിഴുങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അന്നാട്ടിലെ ഒരു പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വന്നു സംസാരിച്ചതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ പുറംലോകം അറിഞ്ഞത്. ഇപ്പോള്‍ ആലപ്പാടിനു പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തിയിരിക്കുകയാണ്. പൃഥിരാജും ടൊവിനോയും സണ്ണിവെയ്‌നും അടക്കമുള്ള സിനിമാതാരങ്ങളും സേവ് ആലപ്പാട് ക്യാമ്പെയ്‌നുമായി മുന്‍പന്തിയിലുണ്ട്. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തപോലെ മുഖ്യധാരയിലേക്കും ആലപ്പാട് കടന്നുവരണമെന്നാണ് ടൊവിനോയ്ക്ക് പറയാനുല്‌ളത്. എല്ലാവരുടെയും ശബ്ദം ആലപ്പാടിനുവേണ്ടി ഉയരണമെന്നും താന്‍ അവരോടൊപ്പം ഉണ്ടെന്നും സണ്ണി വെയ്ന്‍ പറയുന്നു. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് എത്രമാത്രം ഫലം ചെയ്യുമെന്ന് തനിക്കറിയില്ലെന്നും തുറന്നുപറഞ്ഞാല്‍…

Read More

പാര്‍വതിയെ വിടാന്‍ ഭാവമില്ല ! മൈസ്റ്റോറിയിലെ രണ്ടാം ഗാനത്തിനു നേരെയും സൈബര്‍ ആക്രമണം; ഡിസ്‌ലൈക്കുകള്‍ കൂടുന്നു; വീഡിയോ കാണാം…

മൈസ്റ്റോറിയിലെ രണ്ടാം ഗാനത്തിനു നേരെയും സൈബര്‍ ആക്രമണം. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈസ്റ്റോറിയിലെ കഥകള്‍ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ഗാനമാണ് പുറത്തുവിട്ടത്. ആദ്യഗാനത്തിന് നേരെയുണ്ടായ ഡിസ്‌ലൈക്ക് ആക്രമണം രണ്ടാം ഗാനത്തിലും തുടരുകയാണ്. ഇപ്പോള്‍ തന്നെ 5000 ലോക്കും 10000 ഡിസ്ലൈക്കും ആയി. മൈ സ്‌റ്റോറിയിലെ ആദ്യ ഗാനത്തിന് 20 ലക്ഷത്തോളം കാഴ്ചക്കാരെ ഇതുവരെ യൂട്യൂബില്‍ ലഭിച്ചുകഴിഞ്ഞു. ഈ ഗാനത്തിന് ഒന്നര ലക്ഷത്തിലധികം ഡിസ്ലൈക്കുകള്‍ ലഭിച്ചപ്പോള്‍ 50000 അടുത്ത് ലൈക്കുകള്‍ മാത്രമാണ് കിട്ടിയത്. ചിത്രത്തിലെ നായികയായ പാര്‍വതിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണിത്. ഇതിന് മാറ്റമില്ലെന്നതാണ് രണ്ടാം ഗാനത്തിന് നേരെയുള്ള ആക്രമണത്തില്‍ നിന്നും വ്യക്തമാകുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന പാട്ടിന് വരികള്‍ എഴുതിയത് ഹരിനാരായണനാണ്. മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ചുള്ള പരാമര്‍ശമാണ് പാര്‍വതിയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതിലേക്ക് കാര്യങ്ങള്‍…

Read More