മോഹന്‍ലാല്‍,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം; മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മികതയാണ് ചോര്‍ന്ന് പോകുന്നതെന്ന് എം.എ നിഷാദ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ നിന്ന് എന്തിന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് സംവിധായകന്‍ എം.എ നിഷാദ്. കുറ്റവാളിയോ തീവ്രവാദിയോ അല്ലാത്ത മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ തെറ്റെന്താണെന്നും സര്‍ക്കാരിന്റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മികതയാണ് ചോര്‍ന്ന് പോകുന്നതെന്നും നിഷാദ് ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിഷാദ് തന്റെ പ്രതികരണമറിയിച്ചത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ആളാണ് അദ്ദേഹം. എം.എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിനോട് എന്തിന് അയിത്തം ? ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച്,പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു..മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സര്‍ക്കാര്‍ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം… സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല..മോഹന്‍ലാല്‍,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം…മോഹന്‍ലാല്‍,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ്റ് ആയത് ഇന്നലെയാണ് (അതാണ് വിഷയമെന്കില്‍..അമ്മ ജനറല്‍ സെക്രട്ടറി ശ്രീമാന്‍…

Read More