മൈ​ന​പ്പെ​ണ്ണി​ന് ത​ത്ത​ച്ചെ​ക്ക​ന്‍ ! മ​ധ്യ​പ്ര​ദേ​ശി​ല്‍ പ​ക്ഷി​ക്ക​ല്യാ​ണം ആ​ഘോ​ഷ​മാ​ക്കി ഗ്രാ​മ​വാ​സി​ക​ള്‍…

വ്യ​ത്യ​സ്ഥ​മാ​യ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ ഭാ​ര​തീ​യ​സം​സ്‌​കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യാ​ണു പ​ല​രു​ടെ​യും വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍! പാ​ര​മ്പ​ര്യ ച​ട​ങ്ങു​ക​ള്‍, പ​ട്ടു​വ​സ്ത്ര​ങ്ങ​ള്‍, രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം, വി​വി​ധ അ​ല​ങ്കാ​ര​ങ്ങ​ള്‍, വി​നോ​ദ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. മ​ല​യാ​ളി​ക​ളെ അ​പേ​ക്ഷി​ച്ച് ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വാ​ഹാ​ചാ​ര​ങ്ങ​ള്‍ വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. പ​ണ​ക്കാ​രു​ടെ കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ല്‍ വി​വാ​ഹം അ​ത്യാ​ഡം​ബ​ര​പൂ​ര്‍​വ​മാ​യി​രി​ക്കും. ഇ​തെ​ല്ലാം മ​നു​ഷ്യ​രു​ടെ വി​വാ​ഹ​വി​ശേ​ഷ​ങ്ങ​ള്‍. പ​റ​ഞ്ഞു​വ​രു​ന്ന​ത് ര​ണ്ടു പ​ക്ഷി​ക​ളു​ടെ വി​വാ​ഹ​ക്കാ​ര്യ​മാ​ണ്. അ​ടു​ത്തി​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ശ്വാ​ന​വി​വാ​ഹ​ത്തി​നു​ശേ​ഷം മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ത​ത്ത​യു​ടെ​യും മൈ​ന​യു​ടെ​യും വി​വാ​ഹ​വാ​ര്‍​ത്ത​യും വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ക​രേ​ലി​ക്കു സ​മീ​പ​മു​ള്ള പി​പാ​രി​യ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ത​ത്ത​യു​ടെ​യും മൈ​ന​യു​ടെ​യും വി​വാ​ഹം.ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു ഈ ​കൗ​തു​ക​വി​വാ​ഹം. ത​ത്ത​യു​ടെ​യും മൈ​ന​യു​ടെ​യും ജാ​ത​ക​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്, പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ന്‍ രീ​തി​യി​ലാ​യി​രു​ന്നു വി​വാ​ഹം. മ​നു​ഷ്യ​രു​ടെ വി​വാ​ഹ​ത്തി​ല്‍ അ​നു​ഷ്ഠി​ക്കു​ന്ന ച​ട​ങ്ങു​ക​ളെ​ല്ലാം​ത​ന്നെ പ​ക്ഷി​ക​ളു​ടെ വി​വാ​ഹ​ത്തി​ലും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​രു​പ​ക്ഷി​ക​ളു​ടെ​യും ഉ​ട​മ​ക​ള്‍ ഗ്രാ​മ​ത്തി​ലെ പ്ര​ധാ​ന​വ്യ​ക്തി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്നു.പി​പാ​രി​യി​ലെ രാം​സ്വ​രൂ​പ് പ​രി​ഹാ​റാ​ണ് മൈ​ന​യു​ടെ ഉ​മ​സ്ഥ​ന്‍. സ്വ​ന്തം മ​ക​ളെ​പ്പോ​ലെ​യാ​ണ്…

Read More

മ​ധ്യ​പ്ര​ദേ​ശി​ല്‍ ദി​നോ​സ​ര്‍ മു​ട്ട​ക​ള്‍ ക​ണ്ടെ​ത്തി ! മു​ട്ട​ക​ളി​ല്‍ ക​ണ്ട ‘വി​ചി​ത്ര പ്ര​തി​ഭാ​സം’ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍…

മ​ധ്യ​പ്ര​ദേ​ശി​ല്‍ ദി​നോ​സ​ര്‍ മു​ട്ട​ക​ള്‍ ക​ണ്ടെ​ത്തി ഗ​വേ​ഷ​ക​ര്‍. ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു സം​ഘം ഗ​വേ​ഷ​ക​രാ​ണ് അ​പൂ​ര്‍​വ മു​ട്ട​ക​ളു​ടെ കൂ​ട്ടം ക​ണ്ടെ​ത്തി​യ​ത്. ഫോ​സി​ലൈ​സ്ഡ് ദി​നോ​സ​ര്‍ മു​ട്ട​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ര്‍ ജി​ല്ല​യി​ലെ ദി​നോ​സ​ര്‍ ഫോ​സി​ല്‍ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ല്‍ നി​ന്നാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. മു​ട്ട​യു​ടെ ചി​ത്ര​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഒ​ന്ന് മ​റ്റൊ​ന്നി​നു​ള്ളി​ല്‍ കൂ​ടു​ണ്ടാ​ക്കി​യ നി​ല​യി​ലാ​ണ് മു​ട്ട​ക​ള്‍. ദി​നോ​സ​റു​ക​ളു​ടെ മു​ട്ട​ക​ള്‍​ക്കു​ള്ളി​ല്‍ മു​ട്ട എ​ന്ന പ്ര​തി​ഭാ​സം ആ​ദ്യ​മാ​യാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തു​ന്ന​ത്. പ​ക്ഷി​ക​ളി​ല്‍ മാ​ത്ര​മേ ഇ​ത് കാ​ണ​പ്പെ​ടു​ന്നു​ള്ളൂ. ഉ​ര​ഗ​ങ്ങ​ളി​ല്‍ ഒ​രി​ക്ക​ലും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. സൗ​രോ​പോ​ഡ് ദി​നോ​സ​റു​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍​ന്ന ഗ്രൂ​പ്പാ​യ ടൈ​റ്റ​നോ​സോ​റി​ഡ് ദി​നോ​സ​റു​ക​ളു​ടേ​താ​ണ് മു​ട്ട​ക​ള്‍. ഈ ​ക​ണ്ടു​പി​ടി​ത്തം നേ​ച്ച​ര്‍ ഗ്രൂ​പ്പ് ജേ​ണ​ലാ​യ സ​യ​ന്റി​ഫി​ക് റി​പ്പോ​ര്‍​ട്ടി​ല്‍ വി​ശ​ദ​മാ​ക്കു​ന്നു. ദി​നോ​സ​റു​ക​ളും ഉ​ര​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം, ദി​നോ​സ​റു​ക​ള്‍​ക്കു​ള്ളി​ലെ വൈ​വി​ധ്യം, അ​വ​യു​ടെ കൂ​ടു​ണ്ടാ​ക്കു​ന്ന സ്വ​ഭാ​വം, ദി​നോ​സ​റു​ക​ളു​ടെ പു​ന​രു​ത്പാ​ദ​നം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പു​തി​യ ഗ​വേ​ഷ​ണ ഫ​ലം സ​ഹാ​യി​ക്കും. ദി​നോ​സ​റു​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന ജീ​വ​ശാ​സ്ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം…

Read More

കോവിഡ് വിമുക്തരായിട്ടും നാട്ടുകാര്‍ നോക്കുന്നത് അന്യഗ്രഹ ജീവികളെപ്പോലെ ! നാട്ടുകാരുടെ ആക്ഷേപത്തെയും ഒറ്റപ്പെടുത്തലിനെയും തുടര്‍ന്ന് നാടുവിടാന്‍ തീരുമാനിച്ച് യുവാവും കുടുംബവും…

കോവിഡ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും യുവാവിന് നാട്ടുകാരില്‍ നിന്ന് നേരിട്ടത് അവഗണന. മോശം പെരുമാറ്റവും ഒറ്റപ്പെടുത്തലും കടുത്തതോടെ വീട് ഉപേക്ഷിച്ച് നാടുവിടാനൊരുങ്ങുകയാണ് യുവാവും കുടുംബവും. മധ്യപ്രദേശിലാണ് സംഭവം. ശിവ്പുരി സ്വദേശിയായ യുവാവാണ് നാട്ടുകാരുടെ മാനസിക പീഡനത്തിന് ഇരയായത്. ‘ഞാനും എന്റെ കുടുംബവും സഞ്ചരിക്കുന്ന വഴിയിലൂടെ യാത്ര ചെയ്യരുതെന്ന് അയല്‍വാസികള്‍ മറ്റുളളവരോട് പറയുന്നു. വീട്ടില്‍ പാല്‍ കൊണ്ടുതരുന്ന ആളോട് വീട്ടില്‍ പോകരുതെന്ന് പറഞ്ഞ് വിലക്കി. അല്ലാത്തപക്ഷം രോഗം പകരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി. ജീവിക്കാന്‍ അവശ്യവസ്തുക്കള്‍ പോലും കിട്ടാത്ത അവസ്ഥ. അതിനാല്‍ വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി’ യുവാവ് പറയുന്നു. മധ്യപ്രദേശില്‍ ഇതുവരെ 565 പേര്‍ക്കാണ് രോഗബാധയുണ്ടായത് ഇതില്‍ 43 പേര്‍ മരണമടഞ്ഞു.41 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു.

Read More

കാക്കയുടെ പ്രതികാരം ! യുവാവ് പുറത്തിറങ്ങിയാല്‍ കാക്കകള്‍ അപ്പോള്‍തന്നെ പറന്നെത്തി കൊത്തും; മൂന്നു വര്‍ഷമായി തുടരുന്ന പ്രതികാരത്തിന്റെ കാരണം ഇങ്ങനെ…

ദ്രോഹം ചെയ്തവരോടുള്ള പ്രതികാരത്തിന്റെ പല പല കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വ്യത്യസ്ഥമായ പ്രതികാര കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യര്‍ മനുഷ്യരോടു ചെയ്യുന്ന പ്രതികാരത്തിന്റെ കഥകള്‍ നമ്മള്‍ ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ പ്രതികാരം ചെയ്യുന്നത് കാക്കകളാണ്. ഇരയാവട്ടെ ഒരു പാവം യുവാവും. മൂന്ന് വര്‍ഷമായി യുവാവിനെ കാക്കകള്‍ തുരത്തുകയാണ്. വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടമായി പറന്നെത്തിയുള്ള കാക്കകളുടെ ആക്രമണത്തില്‍ പലപ്പോഴും ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തിലാണ് സംഭവം അരങ്ങേറുന്നത്. ഇവിടെ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കാക്കകളുടെ ഈ ആക്രമണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ…

Read More