കോവിഡ് വിമുക്തരായിട്ടും നാട്ടുകാര്‍ നോക്കുന്നത് അന്യഗ്രഹ ജീവികളെപ്പോലെ ! നാട്ടുകാരുടെ ആക്ഷേപത്തെയും ഒറ്റപ്പെടുത്തലിനെയും തുടര്‍ന്ന് നാടുവിടാന്‍ തീരുമാനിച്ച് യുവാവും കുടുംബവും…

കോവിഡ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും യുവാവിന് നാട്ടുകാരില്‍ നിന്ന് നേരിട്ടത് അവഗണന.

മോശം പെരുമാറ്റവും ഒറ്റപ്പെടുത്തലും കടുത്തതോടെ വീട് ഉപേക്ഷിച്ച് നാടുവിടാനൊരുങ്ങുകയാണ് യുവാവും കുടുംബവും.

മധ്യപ്രദേശിലാണ് സംഭവം. ശിവ്പുരി സ്വദേശിയായ യുവാവാണ് നാട്ടുകാരുടെ മാനസിക പീഡനത്തിന് ഇരയായത്.

‘ഞാനും എന്റെ കുടുംബവും സഞ്ചരിക്കുന്ന വഴിയിലൂടെ യാത്ര ചെയ്യരുതെന്ന് അയല്‍വാസികള്‍ മറ്റുളളവരോട് പറയുന്നു.

വീട്ടില്‍ പാല്‍ കൊണ്ടുതരുന്ന ആളോട് വീട്ടില്‍ പോകരുതെന്ന് പറഞ്ഞ് വിലക്കി. അല്ലാത്തപക്ഷം രോഗം പകരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി.

ജീവിക്കാന്‍ അവശ്യവസ്തുക്കള്‍ പോലും കിട്ടാത്ത അവസ്ഥ. അതിനാല്‍ വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി’ യുവാവ് പറയുന്നു.

മധ്യപ്രദേശില്‍ ഇതുവരെ 565 പേര്‍ക്കാണ് രോഗബാധയുണ്ടായത് ഇതില്‍ 43 പേര്‍ മരണമടഞ്ഞു.41 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു.

Related posts

Leave a Comment