‘അ​ഹ​ങ്കാ​ര മ​ല’ ച​വി​ട്ടിക്കയ​റു​ന്ന താ​ര​ങ്ങ​ൾ; പൊട്ടിത്തെറിക്കാതെ രക്ഷയില്ലെന്ന ഘട്ടത്തിലേക്ക് നിർമാതാക്കൾ; താരങ്ങളുടെ പേരുകൾ പുറത്തേക്ക്

വി.​ ശ്രീ​കാ​ന്ത്സി​നി​മാമേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നുപോ​കു​ന്പോ​ഴും അ​ഹ​ങ്കാ​ര മ​ല ച​വി​ട്ടിക്ക​യ​റു​ക​യാ​ണ് ചി​ല താ​ര​ങ്ങ​ൾ. നി​ര​നി​ര​യാ​യി തി​യ​റ്റ​റി​ൽ ചി​ത്ര​ങ്ങ​ൾ പൊ​ട്ടു​ന്പോ​ഴുള്ള നി​ർ​മാ​താ​ക്ക​ളു​ടെ ക​ണ്ണു​നീ​രും ആ​ളു​ക​ൾ ക​യ​റാ​ത്തതിലുള്ള തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ നൊ​ന്പ​ര​വു​മൊ​ന്നും താ​ര​ങ്ങ​ൾ​ക്ക് ഒ​രു പ്ര​ശ്ന​മേ​യ​ല്ല. നി​ർ​മാ​താ​ക്ക​ൾ വ​ടി​യെ​ടു​ക്കാ​തെ പൊ​ട്ടി​ത്തെ​റി​ക്കാ​തെ ര​ക്ഷ​യി​ല്ലാ​യെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ അ​വ​ർ ര​ണ്ടും ക​ൽ​പ്പി​ച്ച് പ​ല​തും പ​റ​ഞ്ഞു. അ​പ്പോ​ഴും ആ​രു​ടെ​യും പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ ചെ​റി​യൊ​രു മ​റ തീ​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ അ​തു​കൊ​ണ്ടൊ​ന്നും പ​ഠി​ക്കാ​ൻ താ​ര​ങ്ങ​ൾ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ പേ​ര് കൂ​ടി വെ​ളി​പ്പെ​ടു​ത്താ​ൻ അ​വ​ർ നി​ർ​ബ​ന്ധി​ത​രാ​യി. അ​ങ്ങ​നെ വീ​ണ്ടും ഷെ​യ്ൻ നി​ഗ​വും ശ്രീ​നാ​ഥ് ഭാ​സി​യും വി​വാ​ദ കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ല​ക്കി​ന് പ​ക​രം സ​ഹ​ക​ര​ണം ഇ​ല്ലാ​യ്മ കൊ​ണ്ട് താ​ര​ങ്ങ​ളെ നേ​രി​ടാ​നാ​ണ് ഫെ​ഫ്ക​യും അ​മ്മ​യും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തെ​ല്ലാം കാ​ണു​ന്പോ​ൾ ആ​സ്വാ​ദ​ക​ർ ചോ​ദി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്, ‘പ്ര​ശ​സ്തി ത​ല​യ്ക്ക് പി​ടി​ച്ചാ​ൽ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​മോ​യെ​ന്ന്…’ സ​മ​യ​ത്ത് എ​ത്തി​യാ​ൽ എ​ന്താ​ണ് കു​ഴ​പ്പംപ​ല പ​രി​പാ​ടി​ക​ളു​ള്ള മ​ന്ത്രി​മാ​ർ ചി​ല പ​രി​പാ​ടി​ക​ളി​ൽ…

Read More

ആ​റാ​ട്ടി​ന് ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കും പോലെ മമ്മൂക്കയുടെ വരവ്; ഇക്കയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നതിങ്ങനെ

മ​മ്മൂ​ക്ക​യു​ടെ കൂ​ടെ​യാ​ണ് ഞാ​ന്‍ കൂ​ടു​തലും വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. ചെ​റി​യ വേ​ഷ​ങ്ങ​ളൊ​ക്കെ​യേ ഉ​ള്ളൂ. മ​മ്മൂ​ക്ക പ്രൊ​ഡ്യൂ​സ് ചെ​യ്ത ചി​ത്ര​ത്തി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​പ്പോ​ള്‍, ഒ​രു അ​പ​ക​ടം എ​നി​ക്ക് പ​റ്റി. പി​ന്നെ അ​ത് ചെ​യ്യാ​ന്‍ പ​റ്റി​യി​ല്ല. അ​ന്ന് മ​മ്മൂ​ക്ക എ​ന്നെ കാ​ണാ​ന്‍ ഹൈ​ദ​ര​ബാ​ദി​ല്‍ നി​ന്നു ഷൂ​ട്ടൊ​ക്കെ നി​ര്‍​ത്തി​വ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ വ​ന്നു. പു​ള്ളി വ​രു​ന്ന കാ​ര്യം എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഞാ​ന്‍ കൈ​യൊ​ക്കെ കെ​ട്ടി​വ​ച്ച് ഇ​ങ്ങ​നെ കി​ട​ക്കു​മ്പോ​ള്‍ പ​രി​ച​യ​മു​ള്ള ഒ​രാ​ള്‍ ഇ​ങ്ങ​നെ വ​രു​ന്നു. നോ​ക്കി​യ​പ്പോ​ള്‍ മ​മ്മൂ​ക്ക. മ​മ്മൂ​ക്ക സെ​റ്റി​ലേ​ക്കൊക്കെ ക​യ​റിവ​രു​മ്പോ​ള്‍, ആ​റാ​ട്ടി​നൊ​ക്കെ ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കി​ല്ലേ , എ​ല്ലാ​രും ഇ​ങ്ങ​നെ അ​ത്ഭു​ത​പ്പെ​ട്ട് അ​വ​യെ നോ​ക്കി​ല്ലേ. അ​തു​പോ​ലെ​യു​ള്ള ഗാം​ഭീ​ര്യ​ത്തോ​ടെ​യാ​ണ് മ​മ്മൂ​ക്ക​യു​ടെ വ​ര​വും. അ​തി​ങ്ങ​നെ നോ​ക്കിനി​ന്ന് പോ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ പു​ള്ളി​യെ പ​ഠി​ക്ക​ണം എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്, ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ട്. ഭ​യ​ങ്ക​ര കാ​ര്യ​മൊ​ക്കെ ആ​ണ്.-വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ

Read More

സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ന്ന​പ്പോ​ള്‍ കി​ട്ടി​യ​തെ​ല്ലാം പാ​ര​ക​ളാ​യി​രു​ന്നു; ചില തുറന്നു പറച്ചിലുമായി രാധിക

സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ന്ന​പ്പോ​ള്‍ എ​ല്ലാ​വ​രോ​ടു​മു​ള്ള ട​ച്ച് വി​ട്ട് പോ​യി. കൂ​ട്ടു​കാ​രെ കൂ​ട്ടാ​ന്‍ എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷേ കി​ട്ടി​യ​തെ​ല്ലാം പാ​ര​ക​ളാ​യി​രു​ന്നു. എ​ന്‍റെ ക്യാ​ര​ക്ട​ര്‍ വ​ച്ചി​ട്ട് അ​തെ​നി​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ പ​റ്റു​ന്ന അ​വ​സ്ഥ ആ​യി​രു​ന്നി​ല്ല. അ​തൊ​ക്കെ മ​ന​സി​ലാ​ക്കി കു​റേ ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ന്തി​നാ​ണ് വെ​റു​തേ ആ​വ​ശ്യ​മി​ല്ലാ​തെ ഞാ​ന്‍ ത​ന്നെ പോ​യി പ​ണി തി​രി​ച്ച് വാ​ങ്ങി​ക്കു​ന്ന​തെ​ന്ന് തോ​ന്നി. അ​ങ്ങ​നെ മൊ​ത്ത​ത്തി​ല്‍ കാ​ണു​മ്പോ​ള്‍ മാ​ത്രം സം​സാ​രി​ക്കു​ന്ന രീ​തി​യാ​യി. അ​തോ​ടെ എ​ല്ലാ​വ​രു​മാ​യി​ട്ടും അ​ക​ന്നു. ഞാ​ന്‍ ആ​രെ​യും പൂ​ര്‍​ണ​മാ​യും വി​ട്ടി​ട്ടി​ല്ല. സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്കു​മ്പോ​ള്‍ ഓ​ട്ടോ​മാ​റ്റി​ക്ക​ലി ന​മ്മ​ളെ ആ​ളു​ക​ള്‍ മ​റ​ക്കും. എ​ന്‍റെ സി​നി​മ കാ​ണു​മെ​ങ്കി​ലും ആ​ളു​ക​ള്‍​ക്ക് തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. അ​ങ്ങ​നെ എ​ല്ലാ​വ​രും എ​ന്നെ മ​റ​ന്ന് പോ​യെ​ന്നുത​ന്നെ​യാ​ണ് ഞാ​ന്‍ വി​ചാ​രി​ച്ച​ത്. ആ​രും വി​ളി​ക്കാ​റി​ല്ലാ​യി​രു​ന്നു.-രാ​ധി​ക

Read More

പഹയൻമാർ അന്ന്കണ്ടിരുന്നെങ്കിൽ; പ​ത്ത് വ​ർ​ഷ​ങ്ങ​ൾ‌​ക്ക് മു​മ്പ് കാ​ലം തെ​റ്റി വ​ന്ന സി​നി​മ​യാ​യിരുന്നു രണ്ടാം ഭാവമെന്ന് ലാൽ ജോസ്

ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ വ​ലി​യ പ​രാ​ജ​യ​മാ​യി. എ​ന്‍റെ ക​രി​യ​റി​ൽ ഇ​ട​യ്ക്കി​ടെ ഞാ​ൻ കേ​ൾ​ക്കു​ന്ന ക​മ​ന്‍റു​ണ്ട്. നി​ങ്ങ​ൾ ചെ​യ്ത​തി​ൽ ഏ​റ്റ​വും ന​ല്ല സി​നി​മ ര​ണ്ടാം ഭാ​വ​മാ​യി​രു​ന്നെ​ന്ന്. എ​നി​ക്ക് ഭ​യ​ങ്ക​ര ദേ​ഷ്യം തോ​ന്നും. ഈ ​പ​ഹ​യ​ൻ​മാ​ർ അ​ന്ന് തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ സി​നി​മ പ​രാ​ജ​യ​പ്പെ​ടി​ല്ലാ​യി​രു​ന്നു. ഒ​രു​പാ​ട് അ​ധ്വാ​നി​ച്ച സി​നി​മ​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ത്ത് പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ന്യൂ ​ജ​ന​റേ​ഷ​ൻ സി​നി​മ​ക​ളി​ൽ ക​ണ്ട പ​ല കാ​ര്യ​ങ്ങ​ളും ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ​യി​ൽ ക​ണ്ടി​രു​ന്നു. അ​ത് മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ആ​ശ്വാ​സം. കാ​ര​ണം പ​ത്ത് വ​ർ​ഷ​ങ്ങ​ൾ‌​ക്ക് മു​മ്പ് കാ​ലം തെ​റ്റി വ​ന്ന സി​നി​മ​യാ​യി. സു​രേ​ഷ് ഗോ​പി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ന​ല്ല മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ ചി​ല​ത് ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്നു. -ലാ​ൽ ജോ​സ്

Read More

വേരുകൾ ചെന്നൈയിൽ ഉറച്ചു പോയെങ്കിലും കേ​ര​ള​ത്തി​ൽ വന്നു താ​മ​സി​ക്കാ​ൻ  ആ​ഗ്ര​ഹം; ഭാ​ര​തി എ​വി​ടെ​യു​ണ്ടെ​ന്ന് പോ​ലും അറിയില്ലെന്ന് ഷീല

‌പ​ഴ​യ കാ​ല​ത്ത് ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലെ​യെ​ല്ലാം ആ​ര്‍​ട്ടി​സ്റ്റു​ക​ളെ​ല്ലാം ചെ​ന്നെ​യി​ലാ​യി​രു​ന്നു. ഞാ​ന്‍, ജ​യ​ഭാ​ര​തി, ശാ​ര​ദ ഞ​ങ്ങ​ളൊ​ക്കെ അ​വി​ടെ​യാ​യി​രു​ന്നു. കി​ട്ടു​ന്ന പ​ണ​മെ​ല്ലാം അ​വി​ടെ​യാ​ണ് നി​ല​മാ​യും വീ​ടു​ക​ളാ​യും വാ​ങ്ങി​യ​ത്. ന​സീ​റി​ന്‍റെ​യും സ​ത്യ​ന്‍റെ​യു​മൊ​ക്കെ വീ​ടു​ക​ള്‍ കേ​ര​ള​ത്തി​ലാ​യി​രു​ന്നു. അ​വ​ര്‍ അ​വി​ടെ വ​ന്ന് ഹോ​ട്ട​ലി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷെ ഞ​ങ്ങ​ള്‍ അ​വി​ടെ​യാ​ണ് വീ​ട് കെ​ട്ടി​യ​ത്. ഞ​ങ്ങ​ളു​ടെ വേ​രു​ക​ളൊ​ക്കെ അ​വി​ടെ ഉ​റ​ച്ച്‌ പോ​യി. ഇ​വി​ടെ കേരളത്തിൽ വ​ന്ന് താ​മ​സി​ക്ക​ണ​മെ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ട്. ശാ​ര​ദ​യെ​യും ടി.​ആ​ര്‍.‌ ഓ​മ​ന​യെ​യും എ​പ്പോ​ഴും ഫോ​ണ്‍ വി​ളി​ച്ച്‌ സം​സാ​രി​ക്കും. ഭാ​ര​തി എ​വി​ടെ​യു​ണ്ടെ​ന്ന് പോ​ലും ഞ​ങ്ങ​ള്‍​ക്ക​റി​യി​ല്ല. -ഷീ​ല

Read More

സി​നി​മ എ​ന്നെ വ​ന്ന് ക്ഷ​ണി​ച്ച് കൊ​ണ്ട് പോ​യത്; 16 വ​യ​സിൽ ​കല്യാ​ണം, 21 വ​യ​സി​നു​ള്ളി​ൽ മൂ​ന്ന് മ​ക്ക​ളെ പ്ര​സ​വി​ച്ചെന്ന് പൊന്നമ്മ ബാബു

മ​റ്റ് സ​ങ്ക​ട​ങ്ങ​ളൊ​ന്നു​മി​ല്ല. സാ​മ്പ​ത്തി​ക​മാ​യി ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ന്‍റെ കു​ടും​ബം. അ​ന്നും ഞാ​ൻ ദൈ​വ വി​ശ്വാ​സി​യാ​ണ്. കൃ​ത്യ​സ​മ​യ​ത്തുത​ന്നെ എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ല്ലാം ന​ട​ന്നു.  16 വ​യ​സി​ലാ​യി​രു​ന്നു ക​ല്യാ​ണം. 21 വ​യ​സി​നു​ള്ളി​ൽ മൂ​ന്ന് മ​ക്ക​ളെ പ്ര​സ​വി​ച്ചു. ന​ല്ല പ്രാ​യ​ത്തി​ൽ എ​ല്ലാം ചെ​യ്തു. പി​ന്നീ​ട് നാ​ട​ക​ത്തി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും വ​ന്നു. ക​ഴി​ഞ്ഞ് പോ​യ​ത് ഓ​ർ​ക്കു​മ്പോ​ൾ എ​നി​ക്ക് ത​ന്നെ അ​ദ്ഭു​തം തോ​ന്നും. ഞാ​നി​ത്ര​യും ക​ട​മ്പ​ക​ൾ‌ ക​ട​ന്നോ​യെ​ന്ന്. ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വി​ന്‍റെ ബി​സി​ന​സ് ഡ​ള്ളാ​യ ശേ​ഷ​മാ​ണ് സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ സി​നി​മ​യി​ലേ​ക്ക് വ​രി​ല്ല. നാ​ട​കം ന​ല്ലൊ​രു ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​രു​ന്നു അ​ന്ന്. പി​ന്നെ സി​നി​മ​യി​ൽ വ​ന്നു. ഞാ​ൻ സി​നി​മ​യെ അ​ന്വേ​ഷി​ച്ച് പോ​യ ആ​ള​ല്ല, സി​നി​മ എ​ന്നെ വ​ന്ന് ക്ഷ​ണി​ച്ച് കൊ​ണ്ട് പോ​യ​താ​ണ്. ആ ​സ്നേ​ഹം എ​ന്നു​മു​ണ്ടാ​വും. -പൊ​ന്ന​മ്മ ബാ​ബു

Read More

ആ​റാ​ട്ട​ണ്ണൻ വായ് തുറന്നാൽ..! വി​ല​ക്ക് അ​ക​ത്തെ​ങ്കി​ൽ പു​റ​ത്ത് ആ​റാ​ടും; അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യം നി​ല​നി​ൽ​ക്കു​ന്ന നാ​ട്ടി​ൽ ആ​രു​ടെ​യും വാ ​മൂ​ടി കെ​ട്ടാ​ൻ പ​റ്റ്വോ

– വി.​ ശ്രീ​കാ​ന്ത്ആ​റാ​ട്ട​ണ്ണ​ൻ (​സ​ന്തോ​ഷ് വ​ർ​ക്കി) വായ് ​തു​റ​ന്നാ​ൽ സം​ഗ​തി വൈ​റ​ലാ​ണ്.​അ​ണ്ണ​ൻ കഴിഞ്ഞദിവസം എ​റ​ണാ​കു​ളം ലു​ലു മാ​ളി​ൽ സി​നി​മ കാ​ണാ​ൻ പോ​യി അ​വി​ടെ അ​ഭി​പ്രാ​യം പ​റ​ഞ്ഞ ശേ​ഷം ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ മറ്റൊരു തി​യ​റ്റ​റി​ൽ വ​ന്ന് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തോ​ടെ ആ​കെ മൊ​ത്തം പു​കി​ലാ​യി. ചി​ല​ർ​ക്ക് പു​ള്ളി അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത് അ​ത്ര ബോ​ധി​ച്ചി​ല്ല. അ​തി​പ്പോ​ൾ ഫാ​ൻ​സു​കാ​രാ​ണോ, സി​നി​മ കാ​ണാ​ൻ വ​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണോ, അ​തോ സം​ഘ​ടി​ത​മാ​യി​ട്ടു​ള്ള പ​രി​പാ​ടി​യാ​ണോ​യെ​ന്ന സം​ശ​യം അ​തു​പോ​ലെത​ന്നെ നി​ല​നി​ൽ​ക്കു​ന്നു. സം​ഗ​തി വ​ഷ​ളാ​കും എ​ന്ന് ക​ണ്ട​തോ​ടെ ആ​റാ​ട്ട​ണ്ണ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് താ​നി​ല്ലാ​യെ​ന്ന മ​ട്ടി​ൽ അ​വി​ടെനി​ന്നു സ്ഥ​ലം​വി​ട്ടു. ശ​രി​ക്കും ഈ​ക്കൂ​ട്ട​ർ ഭ​യ​ക്കു​ന്ന​ത് ആ​റാ​ട്ട​ണ്ണ​നെ​യോ അ​തോ അ​ഭി​പ്രാ​യ​ങ്ങ​ളെ​യോ… ഒ​രാ​ഴ്ച​യെ​ങ്കി​ലും….ഒ​രു വ​ർ​ഷ​വും ആ​റു​മാ​സ​വു​മെ​ല്ലാം സി​നി​മ ഓ​ടി ആ ​വി​ജ​യം വ​ൻ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യി​രു​ന്ന കാ​ല​ത്തുനി​ന്ന് ഒ​രാ​ഴ്ച​യെ​ങ്കി​ലും സി​നി​മ ഓ​ട​ണേ എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് സി​നി​മ മേ​ഖ​ല വ​ന്നെ​ത്തി​യി​രി​ക്കു​ന്ന കാ​ല​ത്ത് അ​ഭി​പ്രാ​യ​ങ്ങ​ളെ സി​നി​മാ​ക്കാ​ർ ഭ​യ​ന്നി​ല്ലെ​ങ്കി​ലെ അ​ത്ഭു​ത​മു​ള്ളു. അ​പ്പോ​ഴാ​ണ്…

Read More

കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഇ​ല്ലീഗ​ലാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്അ; മ്മയുടെ ചീത്ത​വി​ളി കേ​ട്ട സംഭവം തുറന്ന് പറഞ്ഞ് ലെന

റാ​ങ്ക് ഹോ​ള്‍​ഡ​റാ​ണെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ല്‍ ചീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും പ​രീ​ക്ഷ പേ​പ്പ​ര്‍ കാ​ണി​ച്ച് കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​നാ​ല്‍ എ​നി​ക്കു കു​ട്ടി​ക​ള്‍ മി​ഠാ​യി ഓ​ഫ​ര്‍ ചെ​യ്യു​മാ​യി​രു​ന്നു.​ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഇ​ല്ലീഗ​ലാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഒ​രി​ക്ക​ല്‍ ലേ​ണേ​ഴ്‌​സും ലൈ​സ​ന്‍​സും ഇ​ല്ലാ​തെ വ​ണ്ടി ഓ​ടി​ച്ച​തി​ന് പോ​ലീ​സ് പി​ടി​ച്ചു. പ​രീ​ക്ഷ​യ്ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ വി​ട്ടു. വൈ​കു​ന്നേ​രം വ​ണ്ടി ഹാ​ജ​രാ​ക്കാ​ന്‍ പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് പി​ടി​ച്ച കാ​ര്യം വീ​ട്ടി​ല്‍ പ​റ​ഞ്ഞു. സ്‌​റ്റേ​ഷ​ന്‍ എ​ന്ന് കേ​ട്ട​പ്പോ​ള്‍ അ​മ്മ ആ​ദ്യം വി​ചാ​രി​ച്ച​ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നാ​ണെ​ന്നാ​ണ്. പോ​ലീ​സ് സ്‌​റ്റേ​ഷ​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ള്‍ ധാ​രാ​ളം ചീ​ത്ത വി​ളി കേ​ട്ടു. -ലെ​ന

Read More

വെ​റു​തെ ഇ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് വ​രാ​ന്‍ പ​റ്റി​യ മേ​ഖ​ലയാണ് സിനിമ; അസിസ്റ്റന്‍റ് ഡയറക്ടറിൽ നിന്നും നിർമാതാവായത് വരെയുള്ള കഥയിങ്ങനെ

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യാ​ണ് ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. ഒ​ന്നും ചെ​യ്യാ​തെ, വെ​റു​തെ ഇ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് വ​രാ​ന്‍ പ​റ്റി​യ മേ​ഖ​ല​യാ​ണ് സി​നി​മ എ​ന്നാ​യി​രു​ന്നു ഞാ​ന്‍ ആ​ദ്യം ക​രു​തി​യ​ത്. ലൊ​ക്കേ​ഷ​നി​ല്‍ ചെ​ന്ന​പ്പോ​ള്‍ ഞാ​ന്‍ കാ​ണു​ന്ന​ത് അ​വി​ട​ത്തെ ഹീ​റോ നാ​യ​ക​നാ​ണ്. കാ​ര​ണം അ​യാ​ള്‍​ക്ക് ഒ​മ്പ​ത് മ​ണി​ക്ക് വ​രാം. കാ​ര​വാ​ന്‍, പ​രി​ചാ​ര​ക​ര്‍ തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്. അ​പ്പോ​ള്‍ ഞാ​ന്‍ ക​രു​തി നാ​യ​ക​നാ​കാ​മെ​ന്ന്. പ്ര​ത്യേ​കി​ച്ച് ആ​ഗ്ര​ഹ​മി​ല്ലാ​ത്ത ഒ​രാ​ള്‍​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും ആ​കാ​മ​ല്ലോ. എ​ന്നാ​ല്‍ ര​ണ്ടാ​മ​ത്തെ ദി​വ​സം ചെ​ന്ന​പ്പോ​ള്‍ ഡ​യ​റ​ക്ട​ര്‍​ക്കാ​ണ് പ​വ​ര്‍ എ​ന്നെ​നി​ക്ക് തോ​ന്നി. അ​ങ്ങ​നെ​യാ​ണ് സം​വി​ധാ​യ​ക​ന്‍ ആ​കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. പ​ക്ഷേ പി​ന്നീ​ടു മ​ന​സി​ലാ​യി നി​ര്‍​മാ​താ​വി​നാ​ണ് വി​ല​യെ​ന്ന്. ഇ​തോ​ടെ ഞാ​ന്‍ നി​ര്‍​മാ​താ​വാ​നും തീ​രു​മാ​നി​ച്ചു.-ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ  

Read More

സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലായിരുന്നു; പിന്നെ എങ്ങനെ സിനിമയിലേക്ക് വന്നതെന്ന് പറഞ്ഞ് മോഹിനി

എ​ന്‍റെ പൂ​ർ​വി​ക​ർ ത​ഞ്ച​വൂ​ർ​കാ​രാ​ണ്. എ​ന്നാ​ൽ ഞാ​ൻ വ​ള​ർ​ന്ന​തൊ​ക്കെ ചെ​ന്നൈ​യി​ലാ​ണ്. സി​നി​മ​യു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലാ​യി​രു​ന്നു എ​ന്‍റെ കു​ടും​ബ​ത്തി​ന്. അ​ച്ഛ​നും അ​മ്മ​യ്ക്കും പ​ത്താം വ​ർ​ഷം പി​റ​ന്ന കു​ട്ടി​യാ​യ​തു​കൊ​ണ്ട് എ​നി​ക്ക് ന​ല്ല ലാ​ള​ന ല​ഭി​ച്ചു. ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, മ്യൂ​സി​ക്, പ​ഠ​നം എ​ന്നി​ങ്ങ​നെ എ​ന്‍റെ ബാ​ല്യം സ​ന്തോ​ഷം നി​റ​ഞ്ഞ​താ​യി​രു​ന്നു. അ​ച്ഛ​ന്‍റെ പ​രി​ച​യ​മാ​ണ് എ​ന്നെ സി​നി​മ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. എ​ന്‍റെ ക​ണ്ണു​ക​ളാ​ണ് എ​ന്നും എ​ന്‍റെ ഐ​ഡി​ന്‍റി​റ്റി. ക​ണ്ണു​ക​ൾ ക​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​തും. 2010ലാ​ണ് ഞാ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​ത്. ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കും ഒ​പ്പം ഇ​പ്പോ​ൾ ഞാ​ൻ അ​മേ​രി​ക്ക​യി​ലാ​ണ്. –മോ​ഹി​നി

Read More