പഹയൻമാർ അന്ന്കണ്ടിരുന്നെങ്കിൽ; പ​ത്ത് വ​ർ​ഷ​ങ്ങ​ൾ‌​ക്ക് മു​മ്പ് കാ​ലം തെ​റ്റി വ​ന്ന സി​നി​മ​യാ​യിരുന്നു രണ്ടാം ഭാവമെന്ന് ലാൽ ജോസ്


ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ വ​ലി​യ പ​രാ​ജ​യ​മാ​യി. എ​ന്‍റെ ക​രി​യ​റി​ൽ ഇ​ട​യ്ക്കി​ടെ ഞാ​ൻ കേ​ൾ​ക്കു​ന്ന ക​മ​ന്‍റു​ണ്ട്. നി​ങ്ങ​ൾ ചെ​യ്ത​തി​ൽ ഏ​റ്റ​വും ന​ല്ല സി​നി​മ ര​ണ്ടാം ഭാ​വ​മാ​യി​രു​ന്നെ​ന്ന്.

എ​നി​ക്ക് ഭ​യ​ങ്ക​ര ദേ​ഷ്യം തോ​ന്നും. ഈ ​പ​ഹ​യ​ൻ​മാ​ർ അ​ന്ന് തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ സി​നി​മ പ​രാ​ജ​യ​പ്പെ​ടി​ല്ലാ​യി​രു​ന്നു. ഒ​രു​പാ​ട് അ​ധ്വാ​നി​ച്ച സി​നി​മ​യാ​യി​രു​ന്നു.

പി​ന്നീ​ട് പ​ത്ത് പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ന്യൂ ​ജ​ന​റേ​ഷ​ൻ സി​നി​മ​ക​ളി​ൽ ക​ണ്ട പ​ല കാ​ര്യ​ങ്ങ​ളും ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ​യി​ൽ ക​ണ്ടി​രു​ന്നു.

Randam Bhavam Malayalam Movie | Suresh Gopi, Biju Menon, Poornima |  Malayalam Super Hit Action Movie - YouTube

അ​ത് മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ആ​ശ്വാ​സം. കാ​ര​ണം പ​ത്ത് വ​ർ​ഷ​ങ്ങ​ൾ‌​ക്ക് മു​മ്പ് കാ​ലം തെ​റ്റി വ​ന്ന സി​നി​മ​യാ​യി. സു​രേ​ഷ് ഗോ​പി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ന​ല്ല മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ ചി​ല​ത് ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്നു. -ലാ​ൽ ജോ​സ്

Related posts

Leave a Comment