– വി. ശ്രീകാന്ത്ആറാട്ടണ്ണൻ (സന്തോഷ് വർക്കി) വായ് തുറന്നാൽ സംഗതി വൈറലാണ്.അണ്ണൻ കഴിഞ്ഞദിവസം എറണാകുളം ലുലു മാളിൽ സിനിമ കാണാൻ പോയി അവിടെ അഭിപ്രായം പറഞ്ഞ ശേഷം ഓണ്‍ലൈൻ മാധ്യമങ്ങളെ സന്തോഷിപ്പിക്കാൻ മറ്റൊരു തിയറ്ററിൽ വന്ന് അഭിപ്രായം പറഞ്ഞതോടെ ആകെ മൊത്തം പുകിലായി. ചിലർക്ക് പുള്ളി അഭിപ്രായം പറഞ്ഞത് അത്ര ബോധിച്ചില്ല. അതിപ്പോൾ ഫാൻസുകാരാണോ, സിനിമ കാണാൻ വന്ന സാധാരണക്കാരാണോ, അതോ സംഘടിതമായിട്ടുള്ള പരിപാടിയാണോയെന്ന സംശയം അതുപോലെതന്നെ നിലനിൽക്കുന്നു. സംഗതി വഷളാകും എന്ന് കണ്ടതോടെ ആറാട്ടണ്ണൻ വിവാദങ്ങൾക്ക് താനില്ലായെന്ന മട്ടിൽ അവിടെനിന്നു സ്ഥലംവിട്ടു. ശരിക്കും ഈക്കൂട്ടർ ഭയക്കുന്നത് ആറാട്ടണ്ണനെയോ അതോ അഭിപ്രായങ്ങളെയോ… ഒരാഴ്ചയെങ്കിലും….ഒരു വർഷവും ആറുമാസവുമെല്ലാം സിനിമ ഓടി ആ വിജയം വൻ ആഘോഷമാക്കി മാറ്റിയിരുന്ന കാലത്തുനിന്ന് ഒരാഴ്ചയെങ്കിലും സിനിമ ഓടണേ എന്ന അവസ്ഥയിലേക്ക് സിനിമ മേഖല വന്നെത്തിയിരിക്കുന്ന കാലത്ത് അഭിപ്രായങ്ങളെ സിനിമാക്കാർ ഭയന്നില്ലെങ്കിലെ അത്ഭുതമുള്ളു. അപ്പോഴാണ്…
Read MoreTag: malayalam cinema
കോളജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്അ; മ്മയുടെ ചീത്തവിളി കേട്ട സംഭവം തുറന്ന് പറഞ്ഞ് ലെന
റാങ്ക് ഹോള്‍ഡറാണെങ്കിലും പരീക്ഷ എഴുതുന്നതില്‍ ചീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവര്ക്കും പരീക്ഷ പേപ്പര്‍ കാണിച്ച് കൊടുക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിനാല്‍ എനിക്കു കുട്ടികള്‍ മിഠായി ഓഫര്‍ ചെയ്യുമായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ലേണേഴ്സും ലൈസന്‍സും ഇല്ലാതെ വണ്ടി ഓടിച്ചതിന് പോലീസ് പിടിച്ചു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞതോടെ വിട്ടു. വൈകുന്നേരം വണ്ടി ഹാജരാക്കാന്‍ പോലീസ് പറഞ്ഞു. പോലീസ് പിടിച്ച കാര്യം വീട്ടില്‍ പറഞ്ഞു. സ്റ്റേഷന് എന്ന് കേട്ടപ്പോള്‍ അമ്മ ആദ്യം വിചാരിച്ചത് റെയില്‍വേ സ്റ്റേഷനാണെന്നാണ്. പോലീസ് സ്റ്റേഷനാണെന്ന് മനസിലാക്കിയപ്പോള്‍ ധാരാളം ചീത്ത വിളി കേട്ടു. -ലെന
Read Moreവെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ പറ്റിയ മേഖലയാണ് സിനിമ; അസിസ്റ്റന്റ് ഡയറക്ടറിൽ നിന്നും നിർമാതാവായത് വരെയുള്ള കഥയിങ്ങനെ
അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഒന്നും ചെയ്യാതെ, വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ പറ്റിയ മേഖലയാണ് സിനിമ എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ കാണുന്നത് അവിടത്തെ ഹീറോ നായകനാണ്. കാരണം അയാള്‍ക്ക് ഒമ്പത് മണിക്ക് വരാം. കാരവാന്, പരിചാരകര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. അപ്പോള്‍ ഞാന്‍ കരുതി നായകനാകാമെന്ന്. പ്രത്യേകിച്ച് ആഗ്രഹമില്ലാത്ത ഒരാള്‍ക്ക് എന്ത് വേണമെങ്കിലും ആകാമല്ലോ. എന്നാല്‍ രണ്ടാമത്തെ ദിവസം ചെന്നപ്പോള്‍ ഡയറക്ടര്‍ക്കാണ് പവര്‍ എന്നെനിക്ക് തോന്നി. അങ്ങനെയാണ് സംവിധായകന് ആകാന്‍ തീരുമാനിക്കുന്നത്. പക്ഷേ പിന്നീടു മനസിലായി നിര്‍മാതാവിനാണ് വിലയെന്ന്. ഇതോടെ ഞാന്‍ നിര്മാതാവാനും തീരുമാനിച്ചു.-ധ്യാൻ ശ്രീനിവാസൻ
Read Moreസിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്നു; പിന്നെ എങ്ങനെ സിനിമയിലേക്ക് വന്നതെന്ന് പറഞ്ഞ് മോഹിനി
എന്റെ പൂർവികർ തഞ്ചവൂർകാരാണ്. എന്നാൽ ഞാൻ വളർന്നതൊക്കെ ചെന്നൈയിലാണ്. സിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്നു എന്റെ കുടുംബത്തിന്. അച്ഛനും അമ്മയ്ക്കും പത്താം വർഷം പിറന്ന കുട്ടിയായതുകൊണ്ട് എനിക്ക് നല്ല ലാളന ലഭിച്ചു. ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, പഠനം എന്നിങ്ങനെ എന്റെ ബാല്യം സന്തോഷം നിറഞ്ഞതായിരുന്നു. അച്ഛന്റെ പരിചയമാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ കണ്ണുകളാണ് എന്നും എന്റെ ഐഡിന്റിറ്റി. കണ്ണുകൾ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചതും. 2010ലാണ് ഞാൻ അമേരിക്കയിലേക്ക് പോകുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ ഞാൻ അമേരിക്കയിലാണ്. –മോഹിനി
Read Moreകുട്ടനാടൻ നന്മയുടെ ഗ്രാമഭംഗി മലയാളിയെക്കൊണ്ടു പാടിച്ച കവി; കഥ പറഞ്ഞു തുടങ്ങി, പാട്ടെഴുത്തിൽ തിളങ്ങിയ ബി.ആർ. പ്രസാദ്
ആലപ്പുഴ: ബി.ആർ. പ്രസാദ് മറയുമ്പോൾ മലയാളത്തിനു നഷ്ടമാകുന്നത് കുട്ടനാടൻ നന്മയുടെ ഗ്രാമഭംഗി നിറഞ്ഞ പാട്ടുകളെഴുതിയ കവിയെ. നാട്ടുനന്മകളും നാടൻഭംഗിയും മനസിൽ നിറച്ച് ഹൃദയസമ്പന്നതയുടെ ധാരാളിത്തമുള്ള പ്രകാശനമായിരുന്നു ബി.ആർ. പ്രസാദിന്റെ പാട്ടുകൾ. കേരനിരകളാടും എന്ന കുട്ടനാടൻ ഭംഗി വർണിക്കുന്ന പാട്ട് കേരളത്തിന്റെ വർണവരികളായാണ് ലോകം മുഴുവൻ മലയാളികൾ ഏറ്റെടുത്തത്. നിറഞ്ഞ സൗഹൃദവും ആത്മാർഥമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ സൂക്ഷിച്ചിരുന്നതായി സുഹൃത്തുക്കൾ. കുട്ടനാടൻ ഗ്രാമീണതയെ ജനപ്രിയ ചലച്ചിത്ര ഗാനങ്ങളിൽ ഇത്രയേറെ സന്നിവേശിപ്പിച്ച് ശ്രോതാക്കളെ രസിപ്പിച്ച ഗാനരചയിതാവായിരുന്നു ബി.ആർ. പ്രസാദ്. ചലച്ചിത്ര ലോകത്തെ വെള്ളിവിഹായസുകൾ തുറന്നുകിട്ടിയിട്ടും കുട്ടനാടൻ പാടശേഖരം വിട്ടുപോകാതെ അതിന്റെ കുതൂഹലങ്ങളിൽ ആസ്വദിച്ചു കഴിയാനാണ് കവി കൂടിയായിരുന്ന പ്രസാദ് ശ്രമിച്ചത്. കിളിച്ചുണ്ടൻ മാമ്പഴം, പട്ടണത്തിൽ സുന്ദരൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, ജലോത്സവം, വെട്ടം, ഇവര്‍, വാമനപുരം ബസ്റൂട്ട്, ഇരുവട്ടം മണവാട്ടി, ട്വിങ്കിള്‍ ടിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, നട്ടുച്ച നേരം എങ്ങും…
Read Moreസംവിധായകൻ രോഹിത് ധൈര്യം തന്നു; ഇന്റിമേറ്റ് സീനുകൾ എടുക്കുമ്പോൾ മനസിലെന്തെന്ന് തുറന്ന് പറഞ്ഞ് ദിവ്യ പിള്ള
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കളയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസുതുറന്ന് നടി ദിവ്യ പിള്ള. ചിത്രത്തിലെ ആ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം തനിക്ക് തന്നത് സംവിധായകൻ രോഹിത് ആണെന്നും ടൊവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി തന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തതെന്നും ദിവ്യ പിള്ള പറഞ്ഞു. ചിത്രത്തിലെ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം എനിക്ക് തന്നതിന് രോഹിതിന് നന്ദി പറയുകയാണ്. പക്ഷെ എന്നും സെറ്റില്‍ പോകുമ്പോള്‍ ഇന്നാണോ ആ സീന്‍ എന്ന പേടി ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് സംവിധായകന് രോഹിതിനു വരെ പേടിയായി. എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ എന്ന് ചോദിക്കും. അവസാനം എടുക്കുന്നില്ല ഒന്ന് പോ എന്ന് ആള്‍ക്ക് പറയേണ്ടി വന്നിട്ടുണ്ട്’. ടൊവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ…
Read Moreനിലവില സാഹചര്യം മനസിലാക്കി, വാശി ഉപേക്ഷാക്കാൻ തയാറായി നയന്‍താര
തെന്നിന്ത്യന്‍ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായികാ നടിയാണ് മലയാളിയായ നയൻതാര. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലും ഒരുപോലെ പരിഗണിക്കുന്ന നായിക, രണ്ട് പതിറ്റാണ്ടോളമായി മുന്‍നിര നായികയായി തുടരുന്ന നയന്‍താരയുടെ കരിയര്‍ ഗ്രാഫിന് പ്രത്യേകതകള്‍ ഏറെയാണ്. മനസിനക്കരെ എന്ന സത്യന് അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയന്‍താര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി നയന്‍താര പിന്നീട് മാറി. എന്നാല്‍ അടുത്ത കാലത്തായി നയന്‍സിന് കരിയറില്‍ തിരിച്ചടികളാണ് നേരിടുന്നത്. നടിയുടെ തുടരെയുള്ള നിരവധി സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. നടിക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്. ഇതിനിടെ നടിയുടെ പുതിയ സിനിമ പുറത്തിറങ്ങാന്‍ പോവുകയാണ്. കണക്ട് എന്ന തമിഴ് സിനിമയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. നയന്‍താരയുടെയും…
Read Moreനമ്മൾ ഒന്ന് എസ്റ്റാബ്ലിഷ്ഡ് ആകുന്നത് വരെ നമുക്കൊരു സ്ട്രഗിളിംഗ് പിരീഡ് ഉണ്ട്; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹണി റോസ്
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിൽ എത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമെല്ലാം ഹണിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അതേസമയം, തുടക്കകാലത്ത് മറ്റേത് നടിമാരെയും പോലെ ഹണിക്കും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോൾ ഹണി റോസ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ, അതിന്റെ വീഡിയോ വൈറലാവുകയാണ്.കാസ്റ്റിംഗ് കൗച്ച് യാഥാർഥ്യമാണ്. അത് തീർച്ചയായും സിനിമയിൽ ഉണ്ട്. അങ്ങനെ ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ നമ്മുക്കൊരു ഡിഗ്നിറ്റിയുണ്ട്. അതിപ്പോൾ സിനിമ ആയാലും സിനിമയ്ക്ക് പുറത്തായാലും നമ്മൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. മറ്റാർക്കും അതിൽ ഒരു അവകാശവുമില്ല. ആർക്കും അതിൽ കൈ…
Read Moreഅഭിനയം നിർത്താൻ പോകുന്ന ഉണ്ണി; പൊട്ടിക്കരഞ്ഞുകൊണ്ട് ഉണ്ണീമുകുന്ദൻ ഷാജോണിനോട് പറഞ്ഞത്…
ഉണ്ണി മുകുന്ദനൊപ്പം വളരെക്കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളു. ഉണ്ണിയെ ഞാൻ അടുത്തറിയുന്നത് ഒരു മാസത്തോളം ഒരു അമേരിക്കൻ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെവച്ചാണ് ഉണ്ണി മുകുന്ദൻ ശരിക്കും എന്താണെന്ന് ഞാൻ മനസിലാക്കുന്നത്. നല്ലൊരു സുഹൃത്തും നല്ലൊരു മനുഷ്യനുമൊക്കെയാണ് ഉണ്ണി. കുറെ ഡാൻസും പാട്ടും സ്കിറ്റുകളും ഒക്കെയായി അടിച്ചു പൊളിച്ച ഒരു ആഴ്ച ആയിരുന്നു അത്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിയെ ഒരു ദിവസം വളരെ മൂഡോഫായി കണ്ടു. ഞങ്ങൾ പരിപാടിയൊക്കെ കഴിഞ്ഞ് ഡിന്നർ കഴിക്കാൻ ഇരിക്കുമ്പോൾ ആണത്. ഞാൻ പതിയെ ഉണ്ണിയോട് എന്താണെന്ന് ചോദിച്ചു, അപ്പോൾ ഉണ്ണി പറഞ്ഞു, ചേട്ടാ ഞാൻ അഭിനയം നിർത്താൻ പോവുകയാണ്. എനിക്ക് പറ്റുന്നില്ല എന്ന്. അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. അത്ര മികച്ച അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചത്. അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാൽ ഉണ്ണിയുടെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. അന്ന് എനിക്ക് ഉണ്ണിയോട്…
Read Moreഒരിടവേളയ്ക്കുശേഷം മാളവിക മോഹനന് വീണ്ടും മലയാളത്തില്‍
ഒരിടവേളയ്ക്കുശേഷം മാളവിക മോഹനന് മലയാളത്തില്‍ തിരിച്ചെത്തുന്നു. നവാഗതനായ ആല്വിന് ഹെന്റി സംവിധാനം ചെയ്യുന്ന ക്രിസ്റ്റി എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പട്ടംപോലെ, നിർണായകം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാളവികാ മോഹനന് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ നാനു വരലക്ഷ്മി എന്ന കന്നട ചിത്രത്തിലും പേട്ട, മാസ്റ്റർ, എന്നീ തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനിടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ബോളിവുഡ് ചിത്രത്തിലും മാളവിക അഭിനയിച്ചു. അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ മാളവിക ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോകൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ബെന്യാമനും ജി ആര് ഇന്ദുഗോപനും ഒത്തുചേര്‍ന്നാണ് മാളവിക നായികയാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. യുവനിരയിലെ ശ്രദ്ധേയരായ നടന് മാത്യു തോമസാണ് ചിത്രത്തില്‍ ക്രിസ്റ്റി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോക്കി…
Read More