മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക് ? സുരേന്ദ്രന്‍ എം എല്‍ എ ആകാനുള്ള സാധ്യത കൂടുതലെന്നു വിലയിരുത്തല്‍; ഹൈക്കോടതിയില്‍ നാളെ വിസ്താരം തുടങ്ങുമ്പോള്‍ ലീഗ് അങ്കലാപ്പില്‍

മഞ്ചേശ്വരത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ച മുറുകുന്നു. കോടതിയില്‍ വിജയിച്ച് കെ. സുരേന്ദ്രന്‍ എംഎല്‍എ ആകുമെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പുലര്‍ത്തുമ്പോള്‍ പുറമേ ആത്മവിശ്വാസത്തിലാണെങ്കിലും ലീഗ് നേതൃത്വത്തിന് ഉള്‍പ്പേടിയുണ്ടെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 298 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചത് വിജയത്തിലേക്ക് എന്നൊരു ചര്‍ച്ച തുടക്കം കുറിച്ചു ഇതോടെയാണ് മഞ്ചേശ്വരത്ത് രാഷ്ട്രീയ ചൂട് പിടിക്കുന്നത്. കള്ള വോട്ട് ചെയ്‌തെന്ന ആരോപണമുള്ള 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ ലീഗിലും യു.ഡി.എഫ്. പക്ഷത്ത് ആശങ്കയും ബിജെപി. ഭാഗത്ത് പ്രതീക്ഷയും വളര്‍ന്നിരിക്കയാണ്. മരിച്ചവരും നാട്ടിലില്ലാത്തവരും വോട്ടു ചെയ്‌തെന്ന ബിജെപി. സ്ഥാനാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാളെ കോടതിയില്‍ വിസ്താരം ആരംഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ നേമത്തിനൊപ്പം തന്നെ ബിജെപി സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലമായിരുന്നു മഞ്ചേശ്വരവും. എന്നാല്‍ കേവലം 89 വോട്ടിന്റെ…

Read More

ബൈക്കിലെത്തിയ അജ്ഞാത സംഘം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസിനകത്തിട്ട് വെട്ടിക്കൊന്നു;സംഭവം മഞ്ചേശ്വരത്ത്

പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പഞ്ചായത്ത് ഓഫീസില്‍ ദാരുണാന്ത്യം. ബൈക്കില്‍ മുഖം മറച്ചെത്തിയ ആക്രമിസംഘത്തിന്റെ ആക്രമണത്തില്‍ കേരള അതിര്‍ത്തിയിലെ മഞ്ചേശ്വരം, ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33)യ്ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ന് രാവിലെ 11.30നായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജലീലിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ ഓഫീസിലെ മറ്റു ജീവനക്കാര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ ഹാജിയുടെ മകനും കോണ്‍ഗ്രസുകാരനുമായ അബ്ദുല്‍ ജലീല്‍ മലയാളി കൂടിയാണ്. വിട്ടല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More