യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക! നി​ബ​ന്ധ​ന​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചു​വേ​ണം യാ​ത്ര​ക്ക് ഒ​രു​ങ്ങേ​ണ്ടത്‌; എ​യ​ർ ഇ​ന്ത്യ​യു​ടെ അ​റി​യി​പ്പ് ഇങ്ങനെ….

നെ​ടു​മ്പാ​ശേ​രി: ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് യു​എ​ഇ​യി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ള്‍​ക്കു പ്ര​ത്യേ​ക അ​റി​യി​പ്പു​മാ​യി എ​യ​ര്‍ ഇ​ന്ത്യ. നി​ബ​ന്ധ​ന​ക​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചു​വേ​ണം യാ​ത്ര​ക്ക് ഒ​രു​ങ്ങേ​ണ്ട​തെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ യാ​ത്ര​ക്കാ​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

യു​എ​ഇ​യി​ല്‍​നി​ന്നു ത​ന്നെ കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച് 14 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി​യ യു​എ​ഇ താ​മ​സ​വീ​സ കൈ​വ​ശ​മു​ള്ള​വ​ര്‍​ക്ക് രാ​ജ്യ​ത്തി​നു പു​റ​ത്തു​പോ​യി മ​ട​ങ്ങി​വ​രാം. ഈ ​വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് പ്ര​ധാ​ന​മാ​യും അ​നു​മ​തി​യെ​ന്ന് അ​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

യു​എ​ഇ അ​ധി​കൃ​ത​ര്‍ അം​ഗീ​ക​രി​ച്ച വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം. ക്യൂ​ആ​ര്‍ കോ​ഡു​ള്ള കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ​ഫ​ല​വും കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​ത് അം​ഗീ​കൃ​ത ലാ​ബു​ക​ളി​ല്‍​നി​ന്ന് യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് 48 മ​ണി​ക്കൂ​റി​നി​ടെ സാ​മ്പി​ള്‍ കൊ​ടു​ത്ത് പ​രി​ശോ​ധി​ച്ച​താ​യി​രി​ക്ക​ണം.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് നാ​ല് മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ റാ​പ്പി​ഡ് പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ല​വും കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം. യു​എ​ഇ​യി​ലെ​ത്തി​യ ശേ​ഷം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് ആ​റു മ​ണി​ക്കൂ​ര്‍ മു​ൻ​പ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​കു​ന്നു.

യു​എ​ഇ നി​ഷ്ക​ർ​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ യാ​ത്ര​ക്കാ​ർ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്നു വി​മാ​ന ക​മ്പ​നി​ക​ളാ​ണ് ഉ​റ​പ്പാ​ക്കേ​ണ്ട​ത്. പാ​ലി​ക്കാ​ത്ത​വ​രെ ഒ​രി​ക്ക​ലും യാ​ത്ര​യ്ക്ക് അ​നു​വ​ദി​ക്ക​രു​തെ​ന്നും യു​എ​ഇ അ​ധി​കൃ​ത​ർ വി​മാ​ന ക​മ്പ​നി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തേ​തു​ട​ർ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്.

Related posts

Leave a Comment