വിവാഹം കഴിക്കാന്‍ പോകുന്ന ആളെക്കുറിച്ച് ചില സങ്കല്‍പ്പങ്ങളുണ്ടെന്ന് എല്ലാ പെണ്‍കുട്ടികളും പറയാറുണ്ട്. മുടി നീട്ടി വളര്‍ത്തിയ നല്ലൊരു ചുള്ളന്‍ ചെക്കനെ പ്രതീക്ഷിച്ച് വിവാഹ മണ്ഡപത്തിലെത്തുമ്പോള്‍ അവിടെ കാത്തിരിക്കുന്നത് ഒരു കഷണ്ടിത്തലയനാണെങ്കില്‍ ആര്‍ക്കാണ് സഹിക്കാനാവുക. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ബിഹാറിലെ സുഗൗളി ഗ്രാമത്തിലെ വിവാഹപന്തലില്‍ നിന്ന് വധു ഇറങ്ങിപ്പോയത്. പെണ്ണിന്റെ അച്ഛന്റെ വാക്കു വിശ്വസിച്ച് ഡല്‍ഹിയില്‍ നിന്നും വിവാഹം കഴിക്കാനായി ബിഹാറിലെത്തിയ രവികുമാര്‍ എന്ന ഡോക്ടര്‍ക്കാണ് ഈ ഗതിയുണ്ടായത്. ഒരു വര്‍ഷം മുമ്പാണ് ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹനിശ്ചയം നടത്തിയതെങ്കിലും ഇരുവരും തമ്മില്‍ കണ്ടിരുന്നില്ല. വിവാഹവേദിയില്‍ വച്ച് പരസ്പരം മാലചാര്‍ത്തിയതിനു ശേഷം വരന്‍ തൊപ്പിയൂരിയപ്പോഴാണ് വധു കഷണ്ടികണ്ടത്. തുടര്‍ന്ന് കഷണ്ടിക്കാരനെ കെട്ടാനില്ലെന്നു പറഞ്ഞ് വധു വിവാഹവേദി വിട്ടതോടെ രണ്ടു കുടുംബങ്ങളും വെട്ടിലായി. വിവാഹം കഴിക്കാതെ ഡല്‍ഹിയിലേക്ക് മടങ്ങുന്നില്ലെന്ന് തീരുമാനിച്ചുറപ്പിച്ചെത്തിയ രവികുമാറും കുടുംബവും ഒടുവില്‍ ഗ്രാമസഭയില്‍ പരാതിപ്പെട്ടു. അതേ ഗ്രാമത്തില്‍ നിന്നു തന്നെ…
Read MoreTag: MARRIAGE
ഒപ്പം പഠിച്ച മഹാരാഷ്ട്രക്കാരനെ മതിയെന്ന് പറഞ്ഞ് വിവാഹമണ്ഡപത്തില്‍ വധുവിന്റെ പ്രതിഷേധം; പാറശാലയില്‍ നടന്ന സംഭവവികാസങ്ങള്‍ സിനിമയെ വെല്ലുന്നത്…
തിരുവനന്തപുരം: സിനിമക്കഥയെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്കാണ് പാറശാലയിലെ മഞ്ചവിളാകം പരക്കുന്ന ക്ഷേത്രം സാഷ്യം വഹിച്ചത്. താലികെട്ടിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കാമുകനൊപ്പം പോകണമെന്ന് വധു ആവശ്യപ്പെടുകയായിരുന്നു. കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ വരന്‍ കതിര്‍മണ്ഡപത്തില്‍ കയറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കതിര്‍മണ്ഡപത്തിലേക്ക് അച്ഛനും അമ്മയും വധുവുമായെത്തി. നിറകണ്ണുകളുമായാണ് യുവതി എത്തിയത്. കതിര്‍മണ്ഡപത്തിലെത്തിയപ്പോള്‍ യുവതിയുടെ പ്രഖ്യാപനവും എത്തി. തനിക്ക് വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് യുവതി പറഞ്ഞു. ബിഎസ്‌സി നേഴ്സിംഗിന് ഒപ്പം പഠിച്ച മഹാരാഷ്ട്രക്കാരനുമായുള്ള പ്രണയ ബന്ധവും വിശദീകരിച്ചു. അച്ഛനും അമ്മയും പെണ്‍കുട്ടിയുടെ കാലു പിടിച്ചു. അപ്പോഴും പെണ്‍കുട്ടി വഴങ്ങിയില്ല. ഇതോടെ കതിര്‍മണ്ഡപത്തില്‍ ഇരുന്ന യുവാവ് വെട്ടിലായി. വിവാഹത്തിന് എത്തിയ വരന്റെ വീട്ടുകാര്‍ ബഹളവും തുടങ്ങിയതോടെ ആരോ സംഭവം പോലീസിനെ അറിയിച്ചു. ഒടുവില്‍ പോലീസെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. വിദേശത്ത് ജോലി നോക്കുന്ന യുവാവിന്റെ വിവാഹമാണ് മുടങ്ങിയത്. നാല് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം. മോതിര മാറ്റവും…
Read Moreഎനിക്ക് വിവാഹത്തില്‍ വലിയ വിശ്വസമൊന്നും ഇല്ല ! ഇനിയൊരു കൂട്ട് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനും പറ്റില്ല; തന്റെ ജീവിതത്തെക്കുറിച്ച് ലെനയ്ക്ക് പറയാനുള്ളത്…
മലയാള സിനിമയില്‍ നിലവിലുള്ള മികച്ച അഭിനേത്രികളില്‍ ഒരാളാണ് ലെന. വിവാഹമോചനത്തിനു ശേഷം താരം ഒറ്റയ്ക്കാണ് കഴിയുന്നത്. ഇനിയൊരു വിവാഹം ഉണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തിന് ലെന മറുപടി നല്‍കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹക്കാര്യത്തെക്കുറിച്ച് ലെന പറയുന്നതിങ്ങനെ…ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും ചിന്തിക്കാറില്ല. ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു. അതില്‍ ആരും ഇടപെടാറില്ല. എന്നെ ആരും ബുദ്ധിമുട്ടിക്കാറുമില്ല. പുറത്തിറങ്ങിയാല്‍ ബിസിനസ്, പുതിയ സിനിമ എന്നിവയെക്കുറിച്ചാണ് എല്ലാവരും പറയാറ്. എപ്പോഴും പിന്നിലേയ്ക്കു ചിക്കിച്ചികഞ്ഞു പോകുന്ന ആള്‍ക്കാര്‍ എന്റെ ചുറ്റുവട്ടത്തില്ല. ജീവിതത്തില്‍ ഇനിയൊരു കൂട്ടു വേണ്ടേ എന്ന ചോദ്യത്തിനു ലെന പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കു കുറെ സുഹൃത്തുക്കള്‍ ഉണ്ട്. എന്റെ ഫാമിലിയുണ്ട്. അതു തന്നെ ധാരാളം. പിന്നെ എനിക്കു വിവാഹത്തില്‍ വലിയ വിശ്വാസം ഇല്ല. എന്നാലും ഞാന്‍ സ്ഥായിയായിട്ടൊരു മാസ്‌കോ സ്റ്റാച്യൂവോ ഒന്നുമല്ല. ഒരു മനുഷ്യ…
Read Moreജീവിത പ്രശ്‌നമാണ് നാറ്റിക്കരുത് ! എനിക്ക് ചേരുന്ന വധുവുണ്ടെങ്കില്‍ വിളിക്കുക, നിങ്ങളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു; വേറിട്ടരീതിയില്‍ വധുവിനെ അന്വേഷിച്ച നടന്‍ ആര്യ
സിനിമയിലും സിനിമയ്ക്കു പുറത്തും തന്റേതായ നിലപാടുകളുള്ള വ്യക്തിയാണ് നടന്‍ ആര്യ. ഇപ്പോള്‍ തന്റെ വിവാഹകാര്യത്തിലും ആര്യ വ്യത്യസ്ഥരീതി തേടിയിരിക്കുകയാണ്. തനിക്ക് ചേരുന്ന വധുവിനെ കണ്ടെത്താന്‍ സ്വയം ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ആര്യ. കഴിഞ്ഞ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ആര്യ സംസാരിക്കുന്ന വീഡിയോ മുമ്പ് പുറത്തുവന്നിരുന്നു. ജിമ്മില്‍ ആയിരുന്ന സമയത്ത് കൂട്ടുകാരോട് സംസാരിക്കുന്ന വീഡിയോ അന്ന് ലീക്ക് ആയാണ് പുറത്തുവന്നത്. ഇപ്പോള്‍ ആര്യ തന്നെ വിവാഹ കാര്യത്തെ കുറിച്ച് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ്. ട്വിറ്ററിലാണ് ആര്യ വീഡിയോ പോസ്റ്റ് ചെയ്തത്. ആര്യ വീഡിയോയില്‍ പറയുന്നതിങ്ങനെ…”ഞാന്‍ അറിയാതെയാണ് ആ വിഡിയോ ലീക്ക് ആയതെങ്കിലും അതില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്. ‘പൊതുവെ എല്ലാവരും തങ്ങളുടെ ജീവിതപങ്കാളിയെ ജോലി, സ്ഥലം, കൂട്ടുകാര്‍, ബന്ധുക്കള്‍ അല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റ് എന്നിവയിലൂടെയൊക്കെയാവും കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന്…
Read Moreവിവാഹത്തിന് വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്ക് സംഭവം; എന്തു വില കൊടുത്തും കല്യാണം തടയുമെന്ന് ബന്ധുക്കള്‍; ഒടുവില്‍ സംഭവിച്ചത്… കാസര്‍ഗോട്ടു നിന്നും ഒരു കല്യാണക്കഥ…
കാസര്‍ഗോഡ്: പല പ്രണയങ്ങളും വിവാഹത്തില്‍ കലാശിക്കാത്തതിന്റെ കാരണം കമിതാക്കളുടെ മാതാപിതാക്കളാണ്. എന്നാല്‍ ഇരുവരുടെയും മാതാപിതാക്കള്‍ സമ്മതിച്ചിട്ടും കല്യാണം നടത്താന്‍ പോലീസിന്റെ സഹായം തേടേണ്ടി വന്നാല്‍ എന്താ ചെയ്യുക. കൊല്ലങ്കാനത്ത് രാമനായ്കിന്റെ മകന്‍ ബാലകൃഷ്ണയും ലാബ് ടെക്‌നീഷ്യയും വിദ്യാര്‍ത്ഥിനിയുമായ നിവേദിതയുമായുള്ള കല്യാണമാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസ് നടത്തിക്കൊടുത്തത്, രണ്ടര വര്‍ഷം മുമ്പാണ് മംഗലൂരുവിലെ ഒരു വിവാഹച്ചടങ്ങില്‍ വച്ച്് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായതോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം കഴിക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. എന്നാല്‍ ബാലകൃഷ്ണയുടെ അച്ഛനും നിവേദിതയുടെ അമ്മയും ഒഴികെ എല്ലാ ബന്ധുക്കളും ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇതോടെ വിവാഹത്തിന്റെ കാര്യങ്ങള്‍ തുലാസിലായി. വിവാഹം നടത്താനായി ഇവര്‍ രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും അപേക്ഷ നല്‍കി ഒരു മാസം കാത്തിരിക്കണമെന്ന അറിയിപ്പാണ് ലഭിച്ചത്. രണ്ടര വര്‍ഷം നീണ്ട തങ്ങളുടെ പ്രണയം…
Read Moreഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോയിട്ടുണ്ട് പക്ഷെ ! വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് സൗബിന്‍ ഷാഹിര്‍ പറയുന്ന മറുപടി ഇതാണ്
മലയാളത്തില്‍ ഇന്ന് തിരക്കുള്ള താരമാണ് സൗബിന്‍ ഷാഹിര്‍. ഹാസ്യതാരമായിയെത്തിയ സൗബിന്‍ ‘പറവ’യിലൂടെ സംവിധായകന്റെ കുപ്പായവുമണിഞ്ഞു. പടം ഹിറ്റായതോടെ തനിക്ക് സംവിധാനവും നന്നായി വഴങ്ങുമെന്ന് താരം തെളിയിച്ചു. ഇപ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും സഹസംവിധായകനായും നടനായും താരം മലയാള സിനിമയ്‌ക്കൊപ്പം യാത്ര തുടങ്ങിയിട്ട് പതിനേഴ് വര്‍ഷമായി. എന്നാല്‍ പ്രായം മുപ്പത്തിനാലായെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സിനിമയ്ക്ക് പിന്നാലെയുള്ള ഓട്ടത്തില്‍ പെണ്ണു കെട്ടാന്‍ മറന്നു പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. പറവ ഹിറ്റായി സഹസംവിധായകനില്‍ നിന്നും സംവിധായകന്റെ കുപ്പായം അണിഞ്ഞ് പേരെടുത്തതോടെ, തന്റെ ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പലരും സമീപിക്കുന്നുണ്ടെന്ന് സൗബിന്‍ തന്നെ പറയുന്നു. എന്നാല്‍ ഒരു വിവാഹം കഴിച്ചുകൂടെ എന്ന ചോദ്യത്തോട് സൗബിന്‍ വളരെ രസകരമായാണ് പ്രതികരിക്കുന്നത്. ‘എനിക്കിപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല. പിന്നെ എല്ലാവര്‍ക്കും ഉള്ളത് പോലെ ലവ് കാര്യങ്ങളൊക്ക ഉണ്ടാവാലോ. അതിനൊന്നും ഒരു…
Read More‘ എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, വയസ് കുറേയായി’; വിവാഹം നടക്കാത്തതിനാല്‍ ഫേസ്ബുക്കില്‍ പരസ്യം ചെയ്ത യുവാവിനെ ഞെട്ടിച്ച് വിവാഹാലോചനകളുടെ പ്രവാഹം
മഞ്ചേരി: ജാതകം വില്ലനാവുമ്പോള്‍ കല്യാണം നടക്കാതെ വരുന്ന യുവാക്കളുടെ എണ്ണം അത്ര കുറവല്ല. അങ്ങനെ ജാതകച്ചേര്‍ച്ച നോക്കി പ്രായം കടന്നു പോവുന്നതു മിച്ചം. ഇത്തരത്തില്‍ ആറ് വര്‍ഷത്തോളമായി വിവാഹാലോചനകളുമായി നടന്നെങ്കിലും ഒന്നു പോലും നടക്കാതെ ആയപ്പോള്‍ അറ്റകൈ പ്രയോഗമെന്ന നിലയിലാണ് ”എനിക്ക് 34 വയസ്സായി, എന്റെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരിചയത്തിലുള്ളവര്‍ അറിയിക്കുമല്ലൊ” എന്നൊരു കുറിപ്പ് രഞ്ജീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പെണ്ണന്വേഷിച്ച് മടുത്ത് ഒന്നും ശരിയാകാതായപ്പോഴാണ് അറ്റകൈക്ക് രഞ്ജീഷ് ഇങ്ങനൊരു കുറിപ്പ് പരസ്യം പോലെ ഫേസ്ബുക്ക് വാളില്‍ കൊടുത്തത്. സുഹൃത്തുക്കളില്‍ ചിലര്‍ പരിഗണിച്ചേക്കും എന്നു കരുതി വലിയ പ്രതീക്ഷ കൊടുക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈയൊരു കുറിപ്പ് പക്ഷേ രഞ്ജീഷിനെ ഞെട്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഷെയറും ലൈക്കുകളുമായി സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നു പറഞ്ഞാല്‍ മതിയല്ലോ തന്റെ 27ആം വയസ് മുതല്‍ ആലോചന തുടങ്ങിയപ്പോള്‍…
Read Moreകല്യാണം കഴിഞ്ഞപ്പോള്‍ വരന് പ്രായം കൂടുതലെന്ന് പതിനെട്ടുകാരി നവവധു, ഈ വിവാഹം വേണ്ടെന്ന് പറഞ്ഞു കരഞ്ഞതോടെ പോലീസെത്തി, ഭരണിക്കാവില്‍ ഇന്നലെ നടന്നത് വലിയ കോമഡി
കല്യാണം കഴിക്കുക തൊട്ടുപിന്നാലെ ഭര്‍ത്താവിനെ വേണ്ടെന്നുപറയുക. സിനിമയിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും കണ്ടുവന്നിട്ടുള്ള കാര്യങ്ങള്‍. എന്നാല്‍ അത്തരമൊരു സംഭവം ഇങ്ങ് കൊച്ചുകേരളത്തിലും നടന്നു. ഭരണിക്കാവിലായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവം. വരന് പ്രായം കൂടുതലാണെന്ന് പറഞ്ഞ് വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടി മണ്ഡപത്തില്‍ തന്നെ ഭര്‍ത്താവുമായി പിരിയാന്‍ തീരുമാനിച്ചു. ഭരണിക്കാവ് സ്വദേശിനിയായ 18കാരിയാണ് വിവാഹത്തിന് പിന്നാലെ പിന്മാറുന്നതായി അറിയിച്ചത്. വിവാഹത്തിനെത്തിയവരെ അമ്പരപ്പിക്കുന്ന തീരുമാനമെടുത്ത ശേഷം തന്നെ സുരക്ഷിതമായി ഹോസ്റ്റലില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. നിര്‍ധന കുടുംബത്തിലുള്ളതാണ് പെണ്‍കുട്ടി. അമ്മാവന്റെ സഹായത്തോടെയാണ് വിവാഹത്തില്‍ നിന്ന് പിന്മാറ്റം. പോലീസിന്റെ സഹായം തേടുകയായിരുന്നു ഇവര്‍. വിവാഹ സമയത്താണ് വരനെ ആദ്യമായി കാണുന്നതെന്നും തന്റെ അഭിപ്രായം ചോദിക്കാതെയുള്ള വിവാഹമാണെന്നും പോലീസിനോട് പറയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. എസ്‌ഐയുടെ നേതൃത്വത്തില്‍ വരന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു. 30 വയസെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രായം 40ല്‍ കുറയില്ലെന്നാണ് പെണ്‍കുട്ടിയുടെ…
Read Moreഎന്റെ ആവശ്യം അവര്‍ അംഗീകരിച്ചില്ല; സ്വമേധയാ ഒഴിയുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു; ചന്ദനമഴയില്‍ നിന്ന് പുറത്താക്കിയതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി മേഘ്‌നാ വിന്‍സെന്റ്
ജനപ്രിയ സീരിയല്‍ ചന്ദനമഴയില്‍ നിന്നും തന്നെ പുറത്താക്കിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി മേഘ്‌ന വിന്‍സെന്റ്. നായികാ കഥാപാത്രമായ അമൃതയായാണ് നടി സീരിയലില്‍ അഭിനയിക്കുന്നത്. സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെത്തുടര്‍ന്ന് നടിയെ സീരിയലില്‍ നിന്ന് പുറത്താക്കിയതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ആരും പുറത്താക്കുകയായിരുന്നില്ലെന്നും ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിക്കാഞ്ഞതിനാല്‍ താന്‍ സ്വമേധയായി ഒഴിവാകുകയായിരുന്നുവെന്നുമാണ് നടി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഈ മാസം മുപ്പതിന് തന്റെ വിവാഹമാണെന്നും അതിന്റെ ഭാഗമായി കൂടുതല്‍ അവധി ചോദിച്ചപ്പോള്‍ സീരിയല്‍ അധികൃതര്‍ അവധി തരാന്‍ വിസമ്മതിക്കുകയായിരുന്നെന്നും നടി പറയുന്നു. വിവാഹത്തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിത്തതിനാല്‍ തനിക്ക് സീരിയല്‍ വിടുകയല്ലാതെ വേറെ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ലയെന്നും മേഘ്‌ന പറയുന്നു. മാത്രമല്ല ഇപ്പോള്‍ തനിക്ക് ചെറിയൊരു ഇടവേള ആവശ്യവുമാണ്. പുതിയ പ്രൊജക്ടില്‍ ഒപ്പുവച്ചിട്ടുള്ളതിനാല്‍ മൂന്നു…
Read Moreവിവാഹം വേണമോ വേണ്ടയോ ? വിവാഹം കഴിക്കുന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടെന്ന് നടി അനുശ്രീ
വിവാഹം കഴിയ്‌ക്കേണ്ടെന്ന് ഇടയ്ക്കിടെ ആലോചിക്കുന്നുണ്ടെന്ന് നടി അനുശ്രീ. പ്രമുഖ മലയാള മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ‘റിയാലിറ്റി ഷോ ചെയ്ത കാലത്ത് ഏതോ മാഗസിനില്‍ അഡ്രസ് വന്നിട്ട് വീട്ടിലേക്ക് കത്തുകള്‍ വരുമായിരുന്നു. അതില്‍ പ്രണയ ലേഖനങ്ങള്‍ കുറവായിരുന്നു. ഇടയ്ക്ക് ഫേസ്ബുക് മെസഞ്ചറില്‍ പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കില്‍ മരിച്ചുപോകും എന്നൊക്കെ പറഞ്ഞ് ചിലര്‍ മെസേജ് അയയ്ക്കും. ഇതേ മെസേജ് തന്നെ മറ്റ് നായികമാര്‍ക്കും ഇവര്‍ ഫോര്‍വേഡ് ചെയ്യുന്നുണ്ടാവും. ‘വിവാഹവും പ്രണയവുമൊന്നും തമാശയായി കാണേണ്ടതല്ല. തോന്നുമ്പോള്‍ ഉപേക്ഷിച്ചു പോകാനാണെങ്കില്‍ പിന്നെ പ്രണയവും വിവാഹവുമൊക്കെ എന്തിനാ. സത്യം പറഞ്ഞാല്‍ പണ്ടെനിക്ക് ചെറിയ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ സീരിയസായി ഒന്നുമില്ല. വിവാഹത്തെക്കുറിച്ചും സീരിയസായി ഇതുവരെ ആലോചിച്ചിട്ടില്ലയൈന്നും അനുശ്രീ പറയുന്നു. ‘ഇപ്പോഴത്തെ ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിവാഹം കഴിക്കാതിരുന്നാലോ എന്നു പോലും ആലോചിക്കാറുണ്ട്. നടിമാരുടെ വിവാഹവാര്‍ത്ത വരുമ്പോഴേ ആളുകള്‍ പറയാന്‍ തുടങ്ങും,…
Read More