ക്ലോസറ്റില്‍ വീണ ഫോണ്‍ എടുത്തു തരാമെങ്കില്‍ 20000 രൂപ തരാം ! ഫോണെടുക്കാനായി ഒടുവില്‍ ക്ലോസറ്റ് വെട്ടിപ്പൊളിച്ച് ഉടമസ്ഥന്റെ പരാക്രമം; മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുന്ന സംഭവം നടന്നത് പിണറായിയില്‍

ഇന്നത്തെക്കാലത്ത് ആളുകള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒരു സംഗതിയാണ് മൊബൈല്‍ഫോണ്‍. ശുചിമുറിയില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ ശുചിമുറി തന്നെ വെട്ടിപ്പൊളിച്ച ഉടമസ്ഥനാണ് താരം. പിണറായിയിലാണ് സംഭവം. ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ ഫോണാണ് യാത്രാമധ്യേ പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ നഷ്ടമായത്. ക്ലോസെറ്റില്‍ വീണ ഫോണ്‍ എടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാന്‍ഹോള്‍ അടര്‍ത്തി മാറ്റി പരിശോധിക്കുകയായിരുന്നു. ഫോണ്‍ ഇപ്പോള്‍ തന്നെ ഉപയോഗശൂന്യമായിക്കാണുമെന്ന് പമ്പിലെ ജീവനക്കാര്‍ പറഞ്ഞെങ്കിലും ഫോണിന് പിന്നില്‍ രണ്ട് സ്വര്‍ണനാണയമുണ്ടെന്നാണ് ഉടമസ്ഥന്‍ പറഞ്ഞത്. മാന്‍ഹോള്‍ മാറ്റി പരിശോധിച്ചിട്ടും ഫോണ്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് ടാങ്കിലേക്ക് പോയ ഫോണ്‍ മണ്ണ് മാന്തി കൊണ്ട് എടുക്കണമെന്ന നിലപാടിലായി ഉടമസ്ഥന്‍. ഇതിനായി 20,000 രൂപ ചിലവാകുമെന്ന് പമ്പിലുള്ളവര്‍ പറഞ്ഞപ്പോള്‍ ഉടമസ്ഥന്‍ അതിനും തയാറായി. ഒരു ഫോണിനായി ഇത്രയും തുക മുടക്കാന്‍ ഉടമസ്ഥന്‍ തയാറായതോടെ സംശയം തോന്നിയ പമ്പ് ജീവനക്കാര്‍…

Read More