മൊഹ്‌സീന്‍ ഫക്രിസദേയുടെ വധിച്ചത് മൊസാദ് ? രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ‘തല’ കൊയ്തവരോട് പകരം വീട്ടുമെന്ന് ഇറാന്റെ ഉഗ്രശപഥം; ഏവരും ഉറ്റുനോക്കുന്നത് ഇസ്രയേലിന്റെ ഉറ്റസുഹൃത്തായ ഡോണള്‍ഡ് ട്രംപിനെ…

കോവിഡിന്റെ രണ്ടാം വരവില്‍ വിറയ്ക്കുമ്പോഴും ലോകത്തെ ചൂഴ്ന്ന് മറ്റൊരു ആശങ്കകൂടി പൊട്ടിപ്പുറപ്പെടുകയാണ്. ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സീന്‍ ഫക്രിസദേയുടെ കൊലപാതകം ഇറാനെ യുദ്ധത്തിലേക്ക് നയിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ച ടെ്ഹറാനിലാണ് ഫക്രിസദേ കൊല്ലപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായ മൊഹ്സീന്‍ വധിക്കപ്പെട്ടത് അവരെ മാനസികമായി വല്ലാതെ ഉലച്ചിരിക്കുകയാണ്. അതിവിദഗ്ധരായ കമാന്‍ഡോകളാല്‍ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തില്‍ ചലിച്ചിരുന്ന മൊഹ്സീനെയാണ് ഇറാന്റെ മണ്ണില്‍ വെടിവച്ചു വീഴ്ത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ ഉത്തരവാദിയാരായാലും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഇസ്രയേലാണ് കൊലപാതകത്തിനു പിന്നിലെന്ന ആരോപണം ഇതിനോടകം ഉയര്‍ത്തിയ ഇറാന്‍ സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎന്നിന് കത്തു നല്‍കിക്കഴിഞ്ഞു. ഇറാന്റെ ഈ ആരോപണത്തോടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് ആണെന്ന സംശയവും ഉയരുകയാണ്. മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു വര്‍ഷങ്ങളായി മൊഹ്സീന്‍ എന്ന ഫിസിക്സ് പ്രഫസര്‍.…

Read More

മൊസാദ് ഇറാന്റെ ആണവരഹസ്യം കടല്‍മാര്‍ഗം ചോര്‍ത്തി ? 50 കിലോഗ്രാം തൂക്കം വരുന്ന രേഖകള്‍ കടത്താനെടുത്തത് വെറും ആറര മണിക്കൂര്‍;അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ചൂട് പകരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ആണവായുധങ്ങളെച്ചൊല്ലി അമേരിക്കയും ഇസ്രയേലും ഇറാനുമായുള്ള പോര് തുടരുകയാണ്. ആയുധ നിര്‍മാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാന്റെ ആണവ താത്പര്യങ്ങള്‍ ആയുധ നിര്‍മാണത്തിനല്ല മറിച്ച് ഇന്ധനം നിര്‍മിക്കാനാണെന്നാണ് അവര്‍ ലോകത്തിനു മുമ്പാകെ അന്നും ഇന്നും പറയുന്നത്. എന്നാല്‍ അവരുടെ ആണവ രഹസ്യ ചുവടുകള്‍ മുഴുവന്‍ വീക്ഷിച്ചിരുന്ന ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദ് അവരുടെ ആണവ രേഖകളില്‍ പലതും വര്‍ഷങ്ങള്‍ക്ക് മുന്‍പെ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അടുത്തിടെ വാര്‍ത്ത വന്നിരുന്നു. മൊസാദ് കഴുകന്‍മാരുടെ ചടുല നീക്കത്തിലൂടെയാണ് ഇറാന്റെ വിലപ്പെട്ട ആണവ, യുറേനിയം രേഖകള്‍ കൈക്കലാക്കിയത്. രേഖകളിലും സിഡികളിലുമായി സൂക്ഷിച്ചിരുന്ന ആണവ ഗവേഷണ ഡേറ്റകളാണ് അവര്‍ കടത്തിയത്. 50 കിലോ തൂക്കം വരുന്ന രേഖകളാണ് അന്ന് കടല്‍ വഴി കൊണ്ടുപോയത്. വര്‍ഷങ്ങളോളം നിരീക്ഷണം നടത്തിയാണ് മൊസാദ് ആ ദൗത്യം നിറവേറ്റിയത്. അതിസൂക്ഷ്മവും,…

Read More