125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല ! ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ക്യാമ്പെയ്‌നുമായി പൃഥിരാജും…

കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനുമേല്‍ ജലബോംബ് പോലെ നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു മാറ്റാന്‍ ക്യാമ്പെയ്‌നുമായി നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരന്‍. #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗില്‍ ആണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ തന്റെ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. നാല്‍പതുലക്ഷം ജീവനുകള്‍ക്ക് വേണ്ടിയെന്ന കാപ്ഷന്‍ അടങ്ങിയ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെ തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തത് ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥിയുടെ വാക്കുകള്‍ ഇങ്ങനെ…’വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെയായാലും ഇനി എന്തൊക്കെ ആണെങ്കിലും, 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സയമമാണ് ഇത്. നമുക്ക് നമ്മുടെ ഭരണകൂടത്തെ വിശ്വസിക്കാനേ കഴിയൂ. ശരിയായ തീരുമാനം കൈക്കൊള്ളാന്‍ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം’…

Read More

2025ല്‍ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകളുടെ കാലാവധി തീരും ! ‘മുല്ലപ്പെരിയാര്‍’ ജലബോംബെന്ന് വ്യക്തമാക്കി യുഎന്‍ റിപ്പോര്‍ട്ട്…

2025ഓടെ ഇന്ത്യയിലെ ആയിരത്തിലധികം അണക്കെട്ടുകളുടെ കാലാവധി തീരുമെന്നും ഈ ഡാമുകള്‍ ലോകത്തിനു തന്നെ ഭീഷണിയുയര്‍ത്തുമെന്നുമുള്ള യുഎന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാം അടക്കം ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വലിയ കോണ്‍ക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎന്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്താ’ണ് ‘പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നൂറിലധികം വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ഇതിന് ഘടനപരമായ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അണക്കെട്ട് തകര്‍ന്നാല്‍ 35 ലക്ഷം പേര്‍ അപകടത്തിലാകും. അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്ക വിഷയമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2025-ഓടെ 50 വര്‍ഷം പഴക്കമെത്തുന്ന 1115-ലേറെ വലിയ അണക്കെട്ടുകള്‍…

Read More

ഇവിടെ പുതിയ അണകെട്ടുമെന്ന് പറയുമ്പോള്‍ തമിഴ്‌നാട്ടില്‍ പറയുന്നത് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് ! മുല്ലപ്പെരിയാര്‍ കാര്യത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്ന സിപിഎമ്മിന് വോട്ടുചെയ്യുന്നത് കേരളത്തിന് ഭീഷണിയാകുമെന്ന ഭീതിയില്‍ ജനങ്ങള്‍…

തമിഴ്‌നാട്ടില്‍ സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നോക്കി സിപിഎമ്മിനു കേരളത്തിലെ ജനങ്ങള്‍ വോട്ടു ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കും എന്നാണ് വ്യക്തമാകുന്നത്. തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായി മുല്ലപ്പെരിയാല്‍ മാറുമ്പോഴാണ് അവിടെ സിപിഎമ്മും വൈകാരിക വിഷയം വോട്ടുപിടിക്കാന്‍ ഉപയോഗിക്കുന്നത്. സുപ്രീംകോടതിയില്‍ കോടതികളില്‍ വര്‍ഷങ്ങളായി കേരളവും തമിഴ്നാടും നിയമപോരാട്ടം നടത്തുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയമുയര്‍ത്തിയത് തമിഴ്നാട് സിപിഎമ്മിന്റെ പ്രകടനപത്രികയിലാണ്. ഇത് ഫലത്തില്‍ കേരളത്തിലെ സിപിഎമ്മിനും പാര്‍ട്ടിക്കും തിരിച്ചടിയായി. ഇവിടെ സുരക്ഷയെ കരുതി പുതിയ ഡാം നിര്‍മ്മിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അതിനിടയിലാണ് തമിഴ്നാട് സിപിഎമ്മിന്റെ പ്രകടപത്രികയില്‍ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വോട്ട് നല്‍കി പാര്‍ലമെന്റിലേക്കയച്ചാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നാണ് പാര്‍ട്ടി വാഗ്ദാനം. തമിഴ്നാട്ടില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ പാര്‍ട്ടി സംസ്ഥാന…

Read More

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയാക്കാന്‍ കച്ചകെട്ടി തമിഴ്‌നാട് ! കേരളം നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാന്‍ കച്ചമുറുക്കി തമിഴ്‌നാട്. മുല്ലപ്പെരിയാറിന് സുരക്ഷാഭീഷണിയില്ലെന്നും. കേരളത്തിലെ പ്രളയം മുല്ലപ്പെരിയാര്‍ തുറന്നു വിട്ടതുകൊണ്ടല്ലെന്നും കനത്തമഴ കാരണം കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചൂണ്ടിക്കാട്ടി.അണക്കെട്ടിലെ ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിക്കാതിരുന്നത് പ്രളയത്തിന് വഴിവെച്ചുവെന്ന് കേരള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോള്‍ അല്‍പാല്‍പമായി വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഒരു ദിവസം കൂടി കിട്ടുമായിരുന്നുവെന്നും കേരളം വ്യക്തമാക്കിയിരുന്നു. അതേസമയം ഏതുവിധേനയും ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കങ്ങളാണ് തമിഴ്‌നാട് നടത്തുന്നത്. സുപ്രീംകോടതിയില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പുയര്‍ത്തുമെന്നും പളനിസ്വാമി വ്യക്തമാക്കി. അതിനായി അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പളനിസ്വാമി പറഞ്ഞു. ഡാമിലെ ജലനിരപ്പ് ഈ മാസം 31 വരെ 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയാക്കി…

Read More

കേരളം പ്രളയക്കെടുതിയില്‍ വിറങ്ങലിക്കുമ്പോള്‍ മുല്ലപ്പെരിയാറില്‍ കുടിലതന്ത്രവുമായി തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് കേരളത്തിന് തിരിച്ചടിയാവുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ തുറക്കാന്‍ വൈകിയത് തമിഴ്‌നാടിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തെത്തുടര്‍ന്ന്. കേരളത്തില്‍ കാലവര്‍ഷം ശക്തമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്ക്കണമെന്നും കേരളം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാട്. 142 അടിവരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനാണ് തമിഴ്‌നാട് ഈ തന്ത്രം പുറത്തെടുത്തത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്ക് വിടാതെ കാത്ത തമിഴ്തന്ത്രം ഒടുവില്‍ ലക്ഷ്യം കാണുക തന്നെ ചെയ്തു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 142 അടിയായി അണക്കെട്ടിലെ ജലനിരപ്പ്. പത്ത് പുതിയ ഷട്ടറുകളും മൂന്നു പുതിയ ഷട്ടറുകളുമടക്കം പതിമൂന്നു ഷട്ടറുകളാണ് ഡാമിനുള്ളത്. ഈ ഷട്ടറുകളെല്ലാം 1.5 മീറ്റര്‍ ഉയര്‍ത്തി. ഓരോ ഷട്ടറും 16 അടിവരെ ഉയര്‍ത്താന്‍ കഴിയും. ബുധനാഴ്ച ഉച്ചയ്ക്കുള്ള കണക്കുകള്‍ പ്രകാരം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 20,508 കുസെക്‌സ് വെള്ളമാണ്. ഇന്നലെ രാത്രി നീരൊഴുക്ക് കൂടിയതോടെ ഇന്നു പുലര്‍ച്ചെ…

Read More

മുല്ലപ്പെരിയാറിനു പിന്നാലെ രാമക്കല്‍മേടും അടിച്ചുമാറ്റാന്‍ ശ്രമം ഊര്‍ജിതമാക്കി തമിഴ്‌നാട്; മലമുകളിലേക്ക് റോഡ്, റോപ്‌വേയും വൈദ്യുതപദ്ധതിയും പിന്നാലെ

മുല്ലപ്പെരിയാറിനു പിന്നാലെ രാമക്കല്‍മേട്ടിലും അവകാശം സ്ഥാപിക്കാന്‍ തമിഴ്‌നാടിന്റെ ഊര്‍ജിത ശ്രമം. അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര മേഖലകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ തമിഴ്‌നാട് നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി തമിഴ്‌നാട് റവന്യു, വനം വകുപ്പുകള്‍ മാസങ്ങളായി സര്‍വേ നടത്തിവരികയാണ്. സര്‍വേ പൂര്‍ത്തിയായാല്‍ രാമക്കല്‍മേടിനു മേല്‍ അവകാശമുന്നയിക്കാനാണ് തമിഴ്‌നാടിന്റെ നീക്കമെന്നു സൂചനയുണ്ട്. കഴിഞ്ഞവര്‍ഷം രാമക്കല്‍മേട് മലനിരകളിലെത്തിയ സഞ്ചാരികളെ തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു. അന്ന്ഉടുമ്പന്‍ചോല റവന്യു അധികൃതര്‍ സ്ഥലത്തെത്തിയാണ് താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ചത്. പിന്നീട് സര്‍വേ ഡയറക്ടര്‍ രാമക്കല്‍മേട്ടിലെത്തിയെങ്കിലും അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുത്തില്ല. വിദൂരക്കാഴ്ചകള്‍ കാണാന്‍ പറ്റുന്ന മേഖലകള്‍ പലതും തമിഴ്‌നാടിന്റെ അധീനതയിലാണ്.എന്നാല്‍ ഈ പ്രദേശങ്ങളിലേക്കു കേരളത്തില്‍ക്കൂടി മാത്രമേ പ്രവേശിക്കാന്‍ കഴിയൂ. രാമക്കല്ല്, ചതുരംഗപാറയിലെ കാറ്റാടികള്‍ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാടിന്റെ സ്ഥലങ്ങളിലാണ്. ചതുരംഗപ്പാറയില്‍ കാറ്റിന്റെ സാധ്യത പ്രയോജനപ്പെടുത്തി െവെദ്യുതി ഉല്‍പാദനത്തിനായി കാറ്റാടികളും തമിഴ്‌നാട് സ്ഥാപിച്ചിട്ടുണ്ട്.…

Read More