ഇതെഴുതിയ ആളുടെ മാനസികാവസ്ഥ എത്രമാത്രം വൃത്തികെട്ടതാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം ! പാര്‍വതിയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ ആഞ്ഞടിച്ച് റോഷ്‌നി ദിനകര്‍…

മൈസ്‌റ്റോറി സിനിമയെക്കുറിച്ച് എഴുതിയ നിരൂപണത്തില്‍ നടി പാര്‍വതിയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയാള്‍ക്കെതിരേ ആഞ്ഞടിച്ച് സംവിധായിക റോഷ്‌നി ദിനകര്‍. സിനിമയെക്കുറിച്ച് ഒരാള്‍ എഴുതിയ അഭിപ്രായത്തില്‍ പാര്‍വതിയുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശം അഭിപ്രായം എഴുതിയതിനെതിരേയാണ് സംവിധായിക രംഗത്തുവന്നത്. ഒരു വ്യാജ ഐഡിയില്‍ നിന്നാണ് പാര്‍വതിക്കതിരേ എഴുതിയിരിക്കുന്നതെന്ന് റോഷ്നി പറയുന്നു. ‘നന്ദി, പക്ഷേ പാര്‍വതിയെക്കുറിച്ചും പാര്‍വതിയുടെ വസ്ത്രധാരണത്തെക്കുറിച്ചും ഒരു മോശം പരാമര്‍ശം ഉണ്ടായിരുന്നു. അതെഴുതിയ ആളുടെ മാനസികാവസ്ഥ എത്രമാത്രം നിലവാരം കെട്ടതാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് റോഷ്‌നി പറയുന്നു. പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തിയ മൈസ്റ്റോറിക്കെതിരേ തുടക്കം മുതലേ വ്യാജ പ്രചരണങ്ങളുണ്ടായിരുന്നു. ഇത് ചിത്രത്തിന്റെ റിലീസിനെ പ്രതികൂലമായി ബാധിച്ചു. സിനിമ ഇറങ്ങിയിട്ടും പ്രചരണങ്ങള്‍ തുടര്‍ന്നു. ഇതേത്തുടര്‍ന്ന് തീയറ്ററില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.ഓഗസ്റ്റ് ഒമ്പതിന് സിനിമ വീണ്ടും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read More

പാര്‍വതിയെ വിടാന്‍ ഭാവമില്ല ! മൈസ്റ്റോറിയിലെ രണ്ടാം ഗാനത്തിനു നേരെയും സൈബര്‍ ആക്രമണം; ഡിസ്‌ലൈക്കുകള്‍ കൂടുന്നു; വീഡിയോ കാണാം…

മൈസ്റ്റോറിയിലെ രണ്ടാം ഗാനത്തിനു നേരെയും സൈബര്‍ ആക്രമണം. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈസ്റ്റോറിയിലെ കഥകള്‍ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ഗാനമാണ് പുറത്തുവിട്ടത്. ആദ്യഗാനത്തിന് നേരെയുണ്ടായ ഡിസ്‌ലൈക്ക് ആക്രമണം രണ്ടാം ഗാനത്തിലും തുടരുകയാണ്. ഇപ്പോള്‍ തന്നെ 5000 ലോക്കും 10000 ഡിസ്ലൈക്കും ആയി. മൈ സ്‌റ്റോറിയിലെ ആദ്യ ഗാനത്തിന് 20 ലക്ഷത്തോളം കാഴ്ചക്കാരെ ഇതുവരെ യൂട്യൂബില്‍ ലഭിച്ചുകഴിഞ്ഞു. ഈ ഗാനത്തിന് ഒന്നര ലക്ഷത്തിലധികം ഡിസ്ലൈക്കുകള്‍ ലഭിച്ചപ്പോള്‍ 50000 അടുത്ത് ലൈക്കുകള്‍ മാത്രമാണ് കിട്ടിയത്. ചിത്രത്തിലെ നായികയായ പാര്‍വതിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണിത്. ഇതിന് മാറ്റമില്ലെന്നതാണ് രണ്ടാം ഗാനത്തിന് നേരെയുള്ള ആക്രമണത്തില്‍ നിന്നും വ്യക്തമാകുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന പാട്ടിന് വരികള്‍ എഴുതിയത് ഹരിനാരായണനാണ്. മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ചുള്ള പരാമര്‍ശമാണ് പാര്‍വതിയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതിലേക്ക് കാര്യങ്ങള്‍…

Read More

‘അടിയില്‍ ഇടാന്‍’ പാര്‍വതി മറന്നു പോയോ; സദാചാരത്തെക്കുറിച്ച് സംസാരിക്കുന്ന നടി ഇനിയെങ്കിലും അടിവസ്ത്രം കാണിക്കരുത്; പാര്‍വതിയെ തേച്ചൊട്ടിച്ച് മറ്റൊരു യുവനടി

കസബ സിനിമയെ ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ വച്ച് വിമര്‍ശിച്ചപ്പോള്‍ മുതല്‍ നടി പാര്‍വതിക്ക് കണ്ടകശനിയാണ്. കസബയിലെ നായകന്‍ മമ്മൂട്ടിയുടെ ആരാധകര്‍ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിരുന്നു പാര്‍വതിയും പൃഥ്വിരാജും ഒരുമിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന ഗാനത്തിന് നേരെയുള്ള ഡിസ് ലൈക്ക് ആക്രമണം. എന്നാല്‍ അതേ ഗാനത്തിലെ ഒരു രംഗം ചൂണ്ടിക്കാട്ടി പാര്‍വതിയെ വിമര്‍ശിച്ചു കൊണ്ട് മറ്റൊരു യുവനടി രംഗത്തെത്തിയിരിക്കുകയാണ്. മുമ്പ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഫേസ്ബുക്ക് ലൈവുമായെത്തിയ യുവതിയാണ് ഇപ്പോള്‍ പാര്‍വതിയെ വിമര്‍ശിച്ച് ലൈവില്‍ വന്നിരിക്കുന്നത്. ഇവര്‍ പാര്‍വതിക്കു നേരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ… ”സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി പാര്‍വതി കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതൊക്കെ നല്ലതാണ്. സിനിമയില്‍ അവരെ മോശമായി ചിത്രീകരിക്കുന്നതിനും താങ്കള്‍ എതിരാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം…

Read More

ഞാനും പൃഥിരാജും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പെരുംനുണകള്‍;’മൈസ്റ്റോറി’യുടെ സംവിധായിക റോഷ്‌നി ദിനകര്‍ രാഷ്ട്രദീപികയോട്…

പൃഥിരാജിനെ നായകനാകുന്ന മൈസ്റ്റോറിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പെരുംനുണകളെന്ന് ചിത്രത്തിന്റെ സംവിധായക റോഷ്‌നി ദിനകര്‍ രാഷ്ട്രദീപികയോടു പറഞ്ഞു. നായകന്‍ പൃഥിരാജും സംവിധായികയും തമ്മിലുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കോസ്റ്റിയൂം ഡിസൈനറായിരുന്ന റോഷ്നി മൈസ്റ്റോറിയിലൂടെ സംവിധായികയുടെ തലപ്പാവ് അണിയുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ വച്ചു നടന്ന മുപ്പതു ദിവസത്തെ ഷൂട്ടിംഗിനിടയിലാണ് നടനും സംവിധായികയും തമ്മില്‍ തെറ്റിയത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സഹ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇരുവരെയും അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലുംനടന്നില്ലയെന്നും മുപ്പതു ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘത്തിനു മടങ്ങേണ്ടി വന്നുവെന്നും വാര്‍ത്തകളുണ്ടായി. ഇതിനിടയില്‍ ഫിലിം നിര്‍മ്മാതാക്കളുടെ സംഘടന സെക്രട്ടറി എം.രഞ്ജിതിന്റെ അജ്ഞലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി പൃഥ്വിരാജ് ഡേറ്റ് കൊടുത്തത് റോഷ്‌നിയെ ചൊടിപ്പിച്ചുവെന്നും റോഷ്‌നി ഇക്കാര്യങ്ങള്‍ കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തുവെന്നും വാര്‍ത്തയുണ്ടായിരുന്നു.  എന്നാല്‍ ഈ വാര്‍ത്തകള്‍ അപ്പാടെ…

Read More