ഇങ്ങനെയുമുണ്ട് പത്രം! 90 വര്‍ഷം പഴക്കമുള്ള ‘ദി മുസല്‍മാന്റെ ‘ വില 75 പൈസ; കൈയെഴുത്തിലൂടെ തയാറാക്കുന്ന പത്രത്തെക്കുറിച്ചറിയാം

അച്ചടി മാധ്യമങ്ങളുടെയും ടെലിവിഷന്‍ വാര്‍ത്തകളുടെയും ഓണ്‍ലൈന്‍ ന്യൂസുകളുടെയും കാലത്ത് ബ്ലാക്ക് ആന്‍ഡ്  വൈറ്റ് പേപ്പറില്‍ കൈകൊണ്ട് എഴുതി പ്രസിദ്ധീകരിക്കുന്ന ഒരു പത്രമുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ചെന്നൈ നഗരത്തില്‍ നിന്നാണ് ദി മുസല്‍മാന്‍ എന്ന പേരില്‍ ഉറുദു പത്രം പുറത്തിറങ്ങുന്നത്. ലോകത്തിലെ അവസാനത്തെ കൈയെഴുത്ത് പത്രമായിരിക്കുമിതെന്നാണ് കരുതപ്പെടുന്നത്. ചെന്നൈ ട്രിപ്ലിക്കേനിലെ പത്രം ഓഫീസില്‍ നിന്ന് വെറും കൈയ്യക്ഷരങ്ങളിലൂടെ കഴിഞ്ഞ 90വര്‍ഷമായി ‘ദി മുസല്‍മാന്‍’ എന്ന പത്രം വായനക്കാരന് മുന്നിലെത്തുന്നു. ഇവിടെ പഴയ രീതിയിലുള്ള ഹാന്‍ഡ് കമ്പോസിംഗോ മെഷീന്‍ ഉപയോഗിച്ചുള്ള ടൈപ്പിംഗോ ഡി.ടി.പിയോ ഒന്നുമില്ല. ഈ ഡിജിറ്റല്‍ യുഗത്തിലും കൈയെഴുത്ത് പ്രതിയായി തയാറാക്കി അച്ചടിച്ചാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. ഇന്നുവരെ ഒരു ദിവസം പോലും പത്രം മുടങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു അത്ഭുതകരമായ വസ്തുത. എഡിറ്ററുടെ മുറിയിലെ ഏറ്റവും മുന്തിയ യന്ത്ര സംവിധാനം പഴയൊരു ഫാക്സ് മെഷീനാണ്. സയ്യിദ് ആരിഫുള്ള ആണ്…

Read More