ദാ പിടിച്ചോ അടുത്തത് ! പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോബ് പരീക്ഷിക്കാനൊരുങ്ങി ഉത്തരകൊറിയ; ആറ്റംബോബിനേക്കാള്‍ മാരകമായ ബോംബ് സമുദ്രത്തിന്റെ സന്തുലിതാവസ്ഥ തന്നെ തകര്‍ക്കും

സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് താക്കീതായി ആണവ പരീക്ഷണം നടത്തുമെന്ന് ഉത്തരകൊറിയ. പസിഫിക് സമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ പദ്ധതി. ഉത്തരകൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി റി യോങ് ഹോ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു റി യോങ് ഹോ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ നേതാവാണ് കാര്യങ്ങള്‍ തീരുമാനിക്കുക. കൂടുതല്‍ അറിയില്ല’- റി യോങ് ഹോ പറഞ്ഞു. ഈ മാസമാദ്യം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഉത്തര കൊറിയ ലോകത്തെ ഞെട്ടിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്’ അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി…

Read More

ജപ്പാനെ പാതാളത്തില്‍ താഴ്ത്തും അമേരിക്കയെ ചുട്ടു ചാമ്പലാക്കും; ബിറ്റ് കൊയിന്‍ കൈയ്യിലുള്ളപ്പോള്‍ കിമ്മിന് പേടിയില്ല; ലോക ബാങ്കുകള്‍ കൊള്ളയടിക്കാന്‍ ഉത്തരകൊറിയന്‍ സൈബര്‍ സംഘം തയ്യാറെടുക്കുന്നു

സോള്‍: ഉപരോധമേര്‍പ്പെടുത്തുമെന്ന ഐക്യ രാഷ്ട്ര സഭയുടെ അന്ത്യശാസനത്തിന് പുല്ലുവില കല്‍പ്പിച്ച് കിം ജോങ് ഉന്‍. ആണവ മിസൈല്‍ പ്രയോഗിക്കരുതെന്നും ആണവ ആയുധങ്ങള്‍ മുഴുവന്‍ ഹാജരാക്കണമെന്നും അണവ പരീക്ഷണവും എല്ലാവിധ മിസൈല്‍ പരീക്ഷണവും നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു യു.എന്‍ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടത്. കല്‍ക്കരി, ഇന്ധനം എന്നിവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തി ഉത്തരകൊറിയയെ നിലയ്ക്കു നിര്‍ത്താനാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഏറ്റവും പുതിയ നീക്കം. എന്നാല്‍ കിമ്മിന് കീഴടങ്ങേണ്ട അടിയന്തിര സാഹചര്യങ്ങളൊന്നും നിലവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഎന്നില്‍ തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ജപ്പാനില്‍ വീണ്ടും ഹിരോഷിമയും നാഗസാക്കിയും ആവര്‍ത്തിക്കുമെന്നും അമേരിക്കയെ ചുട്ടു ചാമ്പലാക്കുമെന്നാണ് ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് മറുപടിയായി ഉത്തരകൊറിയ പറയുന്നത്. ജപ്പാന്‍, അമേരിക്ക, റഷ്യ, ചൈന എന്നിവരെല്ലാം കൂടി ചേര്‍ന്ന് ഒരേ സ്വരത്തിലാണ് പ്രമേയം കൊണ്ടുവന്നത് എങ്കിലും ചൈനക്കും റഷ്യക്കും എതിരേ ഭീഷണി മുഴക്കിയില്ല.ജപ്പാന്‍ ഭൂമിയില്‍ അധിക കാലം ഉണ്ടാകില്ലെന്നും ഉത്തര കൊറിയന്‍…

Read More

ദക്ഷിണകൊറിയയുടെ ആകാശത്ത് വട്ടമിട്ടു പറക്കാന്‍ 70 വര്‍ഷം പഴക്കമുള്ള 300 അനറ്റോവ് വിമാനങ്ങളൊരുക്കി ഉത്തരകൊറിയ; സൈനികരെ പാരച്യൂട്ടില്‍ ദക്ഷിണ കൊറിയയില്‍ ഇറക്കും

അയല്‍രാജ്യമായ ദക്ഷിണകൊറിയയെ ആക്രമിക്കാന്‍ പുതിയ തന്ത്രങ്ങളൊരുക്കി കിമ്മിന്റെ ഉത്തരകൊറിയ. എഴുപത് വര്‍ഷം പഴക്കമുള്ള അനറ്റോവ് എഎന്‍2 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആത്മഹത്യാ ആക്രമണമാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്നാണ് സൂചന. 1947ല്‍ സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച മുന്നൂറോളം അനറ്റോവ് വിമാനങ്ങള്‍ ഉത്തരകൊറിയയുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ദക്ഷിണകൊറിയക്ക് നേരെ ഈ വിമാനങ്ങള്‍ വഴി സൈനികരെ പാരച്ച്യൂട്ടില്‍ ഇറക്കി ആക്രമണം നടത്താന്‍ കിം ജോങ് ഉന്‍ പദ്ധതിയിടുന്നെന്നാണ് വിവരങ്ങള്‍. 70 വര്‍ഷം പഴക്കമുള്ളതാണെങ്കിലും അത്യന്താധുനിക റഡാറുകള്‍ക്ക് പോലും പിടി നല്‍കാത്ത വിധം താഴ്ന്നാണ് ഇവ പറക്കുക. ഒരു ടണ്‍വരെ ചരക്കും പത്ത് സൈനികരേയും വഹിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് ശേഷിയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെയാണ് ഈ വിമാനങ്ങളുടെ വേഗത. ശക്തമായി കാറ്റടിച്ചാല്‍ പിന്നോട്ടു പറക്കാനുള്ള സംവിധാനം പോലും ഇതിലുണ്ട്. ഈ വിമാനം സത്യത്തില്‍ ശത്രുക്കള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. റഡാറുകള്‍ മാത്രമല്ല…

Read More

കിം ജോങ് ഉന്നിനോടുള്ള യുദ്ധത്തിന്റെ അനന്തര ഫലം മഹാ ദുരന്തമാവും; ഇങ്ങനെ പറയാന്‍ കാരണം പലതാണ്…

ഉത്തരകൊറിയയുമായുള്ള യുദ്ധം മനുഷ്യരാശിക്കു തന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അണവായുധം പ്രയോഗിക്കപ്പെട്ടാല്‍ അത് രണ്ടാംലോകയുദ്ധത്തേക്കാള്‍ വലിയ ദുരന്തമായി മാറും. യുദ്ധം അമേരിക്കയ്ക്കും ഉത്തരകൊറിയക്കും മാത്രമല്ല രാജ്യാന്തരതലത്തില്‍ തന്നെ വലിയ സാമ്പത്തിക അനിശ്ചിതാവസ്ഥക്കിടയാക്കുമെന്നും അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ആറു ദശാബ്ദത്തിനിടയില്‍ വച്ച് ഏറ്റവും മോശമായ അവസ്ഥയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നും എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചിക്കാനാവാത്തതാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളമായ ഗുവാമിനെ ആക്രമിക്കാന്‍ ഉത്തരകൊറിയക്ക് പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കിയത്. അങ്ങനെ സംഭവിച്ചാല്‍ ഉത്തരകൊറിയയെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കയിലെത്താന്‍ ശേഷിയുള്ള രണ്ട് ആണവ ഭൂഖണ്ഡാന്തര മിസൈലുകള്‍ കൂടി ഉത്തരകൊറിയ പരീക്ഷിച്ചു. ഉത്തരകൊറിയ പ്രകോപനം തുടര്‍ന്നതോടെ ഐക്യരാഷ്ട്രസഭ അവര്‍ക്കെതിരായ ഉപരോധം…

Read More

ഐഎസ്ആര്‍ഒയെ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ സൈബര്‍ പടയൊരുക്കം; പുതിയ റാന്‍സംവെയര്‍ വികസിപ്പിച്ചതായി വിവരം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയ്ക്ക് നേര്‍ക്ക് നേരെ സൈബര്‍ ആക്രമണത്തിനായി ഉത്തരകൊറിയ തയ്യാറെടുക്കുന്നതായി വിവരം. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണമാണ് ഉത്തരകൊറിയയുടെ അടുത്ത പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ സംഘം ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് സൂചന. ഐഎസ്ആര്‍ഒയുടെ നിയന്ത്രണത്തിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററും ഇന്ത്യന്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയും ഉത്തരകൊറിയന്‍ സംഘം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യാന്തര സൈബര്‍ ഭീഷണികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ ആറുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ന്യൂസിലന്‍ഡ്, നേപ്പാള്‍, കെനിയ, മൊസാംബിക്, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്‌നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ അടക്കം സ്വന്തമാക്കിയിട്ടുള്ളത്.…

Read More

ബ്യൂറോ 121; കിം ജോങ് ഉന്നിന്റെ ഭീകര സൈബര്‍ സൈന്യം;പലപ്പോഴും രാജ്യത്തിനാവശ്യമായ പണം മറ്റു രാജ്യങ്ങളില്‍ നിന്നു തട്ടിയെടുക്കുന്നു;ലോകത്തെ നടുക്കുന്ന ഈ സൈബര്‍ സേനയെക്കുറിച്ച് അറിയാം…

ലോകത്തെ ഭീതിയിലാഴ്ത്തി വാനാക്രൈ റാന്‍സംവെയറിന്റെ ഓരോ പതിപ്പുകളും കംപ്യൂട്ടറുകളെ ആക്രമിക്കുമ്പോള്‍ ഉത്തരകൊറിയയുടെ രഹസ്യസൈബര്‍ സൈന്യമായ ബ്യൂറോ 121 ചര്‍ച്ചയാവുകയാണ്. വാനാക്രൈ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതോടെ ഇവരുടെ നേര്‍ക്കുള്ള സംശയമുനകള്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്ത് പട്ടിണിയാണെങ്കില്‍ക്കൂടി ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇക്കൂട്ടര്‍ക്ക് സഹായം നല്‍കുന്നതില്‍ ഒരു മുടക്കവും വരുത്താറില്ല എന്നതാണ് വസ്തുത.  ചിലപ്പോഴൊക്കെ രാജ്യത്തിനാവശ്യമായ പണം തട്ടിയെടുത്തു നല്‍കുന്നതും ഈ സൈബര്‍ കൊള്ളക്കാരാണ്. ഉത്തരകൊറിയന്‍ ചാരസംഘടനയുടെ കീഴിലുള്ള ഈ സൈബര്‍ സെല്ലില്‍ രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ കംപ്യൂട്ടര്‍ വിദഗ്ധരാണ് ഉള്ളത്. അന്യരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനും അവരുടെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ക്കാനും ബ്യൂറോ 121നെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ബ്യൂറോ 121ന്റെ ആ്ക്രമണത്തിന് പലപ്പോഴും ഇരയാകുന്നത് അയല്‍ രാജ്യമായ ദക്ഷിണകൊറിയ തന്നെയാണ്. കഴിഞ്ഞവര്‍ഷം ദക്ഷിണകൊറിയയിലെ ബാങ്കുകളിലെയും ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളിലെയും മുപ്പതിനായിരത്തിലധികം കംപ്യൂട്ടറുകളെ തകര്‍ത്ത സൈബര്‍ ആക്രമണത്തിനു പിന്നിലും ഈ സംഘമാണെന്നാണ്…

Read More

കരുതിയിരുന്നോളൂ… വാനാക്രൈ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി വിവരം; കില്ലര്‍ സ്വിച്ച് സംവിധാനം ഉപയോഗിച്ച് നിര്‍വീര്യമാക്കാനാവില്ല; മുമ്പുള്ളതിനെ അപേക്ഷിച്ച് അതിവിനാശകരം…

ഭീതിയിലാണ്ടിരിക്കുന്ന ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്താന്‍ വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി വിവരം. വിവിധ പതിപ്പുകളുടെ ഉത്സവസ്ഥാനം പലതായിരിക്കാമെന്നും വിദഗ്ധര്‍. കില്ലര്‍ സ്വിച്ച് ഉപയോഗിച്ച്് പുതിയ പതിപ്പ് നിര്‍വീര്യമാക്കാനാവില്ലെന്നാണ് വിവരം. ഇത് സംഗതി കൂടുതല്‍ ഗുരുതരമാക്കുന്നു.കേരളത്തില്‍ പാലക്കാട് ഡിആര്‍എം ഓഫിസിലെ കംപ്യൂട്ടറുകളില്‍ ഇന്നലെ കണ്ടെത്തിയത് വാനാെ്രെക രണ്ടാം പതിപ്പായിരുന്നു. പുതിയ വൈറസ് പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയുടെ നേരെയുള്ള സംശയം ബലപ്പെടുകയായണ്. ഉത്തര കൊറിയയുടെ സൈബര്‍ പണിപ്പുരയാണു ബ്യൂറോ 121. സൈബര്‍ യുദ്ധം തന്നെ നടത്താന്‍ ശേഷിയുള്ള ഏജന്‍സി. 1998ല്‍ ആരംഭിച്ചു. നിയന്ത്രണം പട്ടാളത്തിന്. രാജ്യത്തെ ഏറ്റവും മികവേറിയ കംപ്യൂട്ടര്‍ വിദഗ്ധരുടെ സേവനം. 1800 പേരുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍. പലരും അഞ്ചുവര്‍ഷം കഠിനമായ പരിശീലനം നേടിയവര്‍. ചിലര്‍ രാജ്യത്തിനു വെളിയില്‍ പ്രവര്‍ത്തിക്കുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ് എന്നിവയാണു ബ്യൂറോ 121ന്റെ പ്രധാന ലക്ഷ്യം. 2015ല്‍ സോണി…

Read More

ലോകം നടുങ്ങിയ സൈബര്‍ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഉത്തരകൊറിയ?

 ലോകത്തെ മുഴുവന്‍ നടുക്കിയ വാനാെ്രെക റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് സൈബര്‍ സുരക്ഷ വിദഗ്ദരുടെ നിഗമനം. 150 രാജ്യങ്ങളിലായി മൂന്നുലക്ഷത്തോളം കംപ്യൂട്ടറുകള്‍ ആണ് വെള്ളിയാഴ്ച മുതല്‍ സൈബര്‍ ആക്രമണം നേരിട്ടത്. വാനെ്രെക വൈറസും ദക്ഷിണകൊറിയ നടത്തുന്ന ഹാക്കിങ് ശ്രമങ്ങളും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കൊറിയുടെ ഹാക്കിങ് ഓപ്പറേഷനായ ലാസറസ് ഗ്രൂപ്പുമായി വാന െ്രെകയുടെ ആദ്യപതിപ്പിന് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലെ കാസ്പര്‍സ്‌കൈ ആണ് ഇക്കാര്യം കണ്ടെത്തിയത്. ലാസറസ് ഉത്തര കൊറിയയുമായി ബന്ധമുള്ള ഗ്രൂപ്പാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു തന്നെയാണ് ഇസ്രയേല്‍ കേന്ദ്രമായ ഇന്റസര്‍ ലാബ്‌സും പറയുന്നത്. അതേസമയം, സൈബര്‍ ആക്രമണത്തിന് കാരണം അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയുടെ വീഴ്ചയാണെന്ന ആരോപണം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷ ഉപദേശകന്‍ ടോം ബൊസേര്‍ട് നിഷേധിച്ചു.

Read More

ചൈനയുടെ ചങ്കിടിക്കുന്നു! ഉത്തരകൊറിയ അണുബോംബിട്ടാല്‍ അതിര്‍ത്തിയിലെ അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കും; പിന്നെ സംഭവിക്കുക ഭൂമി കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തം

ഉത്തരകൊറിയ ആറാം ആണവപരീക്ഷണത്തിനു തയ്യാറെടുക്കുന്നതിനെ ആശങ്കയോടെ വീക്ഷിച്ച് ചൈന. ഉത്തരകൊറിയ അണുബോംബിട്ടാല്‍ ചൈനയെ കാത്തിരിക്കുന്നത് വന്‍ പ്രത്യാഘാതമാണ്. ബോംബിടുന്നതോടെ ഭൂമിയ്ക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജ പ്രവാഹം അഗ്നിപര്‍വ്വത സ്‌ഫോടനത്തിലേക്ക് നയിക്കുമെന്നാണ് ചൈനയുടെ ആശങ്ക. ആണവപരീക്ഷണത്തിന്റെ ഫലമായി ചൈന-ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്‌നിപര്‍വ്വതമായ മൗണ്ട് പേക്ടു പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്. ഈ അഗ്‌നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീ രിയില്‍ നിന്നും വെറും 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്‌നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയക്കാര്‍ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പര്‍വ്വതമാണ് മൗണ്ട്…

Read More

രഹസ്യകൃത്രിമ ദ്വീപുകളുമായി ഉത്തരകൊറിയ! ഉപയോഗിക്കുന്നത് വിക്ഷേപണത്തറകളായും നിരീക്ഷണ സ്ഥാനമായും; ചൈനയുടേതിന് സമാനമായ ഉത്തരകൊറിയയുടെ ദ്വീപുകളെക്കുറിച്ചറിയാം

കിംജോങ് ഉന്നും ഉത്തരകൊറിയയുമാണ് ഇപ്പോള്‍ സ്ഥിരമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരു ആക്രമണം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ നടത്തിയിട്ടുണ്ടെന്നാണറിയുന്നത്. ആയുധങ്ങളും സേനകളെയും ഉപയോഗിച്ച് എവിടെ നിന്ന് ആക്രമിക്കണമെന്നും വ്യക്തമായ ധാരണയുണ്ട്. ഇതിന്റെ വ്യക്തമായ തെളിവാണ് കിം ജോങ് ഉന്നിന്റെ രഹസ്യ കൃത്രിമ ദ്വീപുകള്‍. ചൈനയുടെ പോലെ ഉത്തരകൊറിയയും സൈനിക ആവശ്യങ്ങള്‍ക്കായി കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചു കഴിഞ്ഞു എന്നാണറിയുന്നത്. കൂടുതല്‍ ദ്വീപുകളുടെ നിര്‍മാണം നടക്കുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്യേങ്യാങ്ങില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് കൃത്രിമ ദ്വീപുകള്‍ നിര്‍മിക്കുന്നത്. അത്യാധുനിക മിസൈലുകള്‍ സുരക്ഷിതമായി തൊടുക്കാന്‍ സാധിക്കുന്ന വിക്ഷേപണതറകളായാണ് ഈ ദ്വീപുകളെ ഉത്തരകൊറിയ ഉപയോഗപ്പെടുത്തുന്നത്. കൂടാതെ നിരീക്ഷണം നടത്തുന്നതിനായുള്ള സ്ഥലമായും മറ്റ് രാജ്യങ്ങളെ നിരീക്ഷിക്കുന്നതിനായും ആ ദ്വീപിനെ ഉപയോഗിക്കുമെന്നാണ് അറിയുന്നത്. ഈ ദ്വീപുകള്‍ പൂര്‍ണമായും മനുഷ്യനിര്‍മിതമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചൈന നിര്‍മിച്ചിട്ടുള്ള…

Read More