ചൈനയുടെ ചങ്കിടിക്കുന്നു! ഉത്തരകൊറിയ അണുബോംബിട്ടാല്‍ അതിര്‍ത്തിയിലെ അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കും; പിന്നെ സംഭവിക്കുക ഭൂമി കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തം

ഉത്തരകൊറിയ ആറാം ആണവപരീക്ഷണത്തിനു തയ്യാറെടുക്കുന്നതിനെ ആശങ്കയോടെ വീക്ഷിച്ച് ചൈന. ഉത്തരകൊറിയ അണുബോംബിട്ടാല്‍ ചൈനയെ കാത്തിരിക്കുന്നത് വന്‍ പ്രത്യാഘാതമാണ്. ബോംബിടുന്നതോടെ ഭൂമിയ്ക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജ പ്രവാഹം അഗ്നിപര്‍വ്വത സ്‌ഫോടനത്തിലേക്ക് നയിക്കുമെന്നാണ് ചൈനയുടെ ആശങ്ക. ആണവപരീക്ഷണത്തിന്റെ ഫലമായി ചൈന-ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്‌നിപര്‍വ്വതമായ മൗണ്ട് പേക്ടു പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്. ഈ അഗ്‌നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീ രിയില്‍ നിന്നും വെറും 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്‌നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയക്കാര്‍ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പര്‍വ്വതമാണ് മൗണ്ട്…

Read More