ഒരു നഗ്നചിത്രത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി ! പിന്നീടുള്ള രണ്ടര വര്‍ഷക്കാലം മുഖം പോലും മറയ്ക്കാതെയുള്ള നിയമപോരാട്ടം; കൊച്ചിയിലെ വീട്ടമ്മ ഒടുവില്‍ വിജയം കൈവരിച്ചത് ഇങ്ങനെ…

അന്തിമ വിജയം സത്യത്തിന് തന്നെയായിരിക്കുമെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും അസത്യം സത്യത്തെ ചവിട്ടിത്താഴ്ത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ആത്മാഭിമാനം രക്ഷിക്കാനുള്ള പോരാട്ടത്തില്‍ വിജയം കൊച്ചിയിലെ ആ വീട്ടമ്മയുടെ ഒപ്പം നിന്നു. വീണ്ടും ഒരിക്കല്‍ കൂടി സത്യം ജയിച്ചു. തന്റെ നഗ്‌നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. ഒടുവില്‍ ഫോറന്‍സിക് പരിശോധനയിലൂടെ അത് തെറ്റാണെന്ന് വീട്ടമ്മ തെളിയിച്ചു. രണ്ടരവര്‍ഷത്തിലധികമാണ് നിയമപോരാട്ടം നീണ്ടു നിന്നത്. തൊടുപുഴ സ്വദേശിനി ശോഭ സജുവിനായിരുന്നു ദുരനുഭവം ഉണ്ടായത്. സ്വന്തം നഗ്നദൃശ്യങ്ങള്‍ ശോഭ തന്നെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു. സംഭവത്തിന് ശേഷം മുഖം പോലും മറയ്ക്കാതെയായിരുന്നു ശോഭ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആ ധൈര്യമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. വാട്സാപ്പ് വഴി പ്രചരിച്ച നഗ്നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് സ്ഥിരീകരിച്ചു. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ്…

Read More

ചതിച്ചപ്പോള്‍ നഗ്നചിത്രങ്ങള്‍ കാമുകിയുടെ പ്രതിശ്രുത വരന് അയച്ചു കൊടുത്തു; സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചു; മലയാള സിനിമയിലെ യുവ എഡിറ്റര്‍ പിടിയില്‍…

കിളിമാനൂര്‍: നിയമ വിദ്യാര്‍ത്ഥിനിയായ കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ പിടിയില്‍. സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസ്(30) ആണ് അറസ്റ്റിലായത്. പ്രതിയും യുവതിയും നേരത്തേ പ്രണയത്തിലായിരുന്നു. പ്രണയകാലത്തെ സ്വകാര്യ നിമിഷങ്ങള്‍ അന്ന് ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇരുവരും തമ്മില്‍ അകലുകയും യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുകയും ചെയ്തതോടെ അനീഷിന്റെ വിധം മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് തന്റെ സുഹൃത്തുക്കള്‍, യുവതിയുടെ പ്രതിശ്രുത വരന്‍, ബന്ധുക്കള്‍ എന്നിവരുടെ ഫോണിലേയ്ക്ക് ഇയാള്‍ താനും കാമുകിയും തമ്മിലുള്ള നഗ്‌നചിത്രങ്ങള്‍ അയയ്ക്കുകയായിരുന്നു. വരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നും അനീഷ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. കിളിമാനൂര്‍ ഐഎസ്എച്ച്ഒ വിഎസ് പ്രദീപ്കുമാര്‍,…

Read More

മകന്‍ ഫോണിലേക്ക് എത്തിയ അശ്ലീല ചിത്രം കണ്ട് മാതാവ് ഞെട്ടി; അധ്യാപകനോട് പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു

പയ്യന്നൂര്‍: മകന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയച്ച വിവരമറിഞ്ഞ മാതാവ് അധ്യാപകനോടു പരാതിപ്പെട്ടതിന്റെ വിരോധത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു മര്‍ദനം. രാമന്തളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കുന്നരു കാരന്താട്ടെ തടവിള തെക്കേതില്‍ വില്‍സന്റെ മകന്‍ ബിജിനാണു (15) മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പാണു മര്‍ദനത്തിനിടയാക്കിയ സംഭവം നടന്നത്. ഇതേ സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ ബിജിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയച്ചിരുന്നു. ഈ വിവരമറിഞ്ഞ വിദ്യാര്‍ഥിയുടെ മാതാവ് സ്‌കൂളിലെ അധ്യാപകനോടു പരാതിപ്പെട്ടിരുന്നു. ഇതിന്റെ വിരോധത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ക്ലാസ്മുറിയില്‍വച്ചു ചില വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു ബിജിനെ മര്‍ദിച്ചിരുന്നു. ഇതിനു ശേഷമാണു വൈകുന്നേരം നാലോടെ ഏഴിമല പള്ളിയ്ക്കു സമീപം വീണ്ടും ബിജിനെ ഒരുസംഘം മര്‍ദിച്ചത്. ഹൃദയസംബന്ധമായ രോഗത്തിനു പരിയാരം ഹൃദയാലയയില്‍ ചികിത്സയിലായിരുന്ന ബിജിനോട് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയും നിര്‍ദേശിച്ചിരുന്നു. നിലവില്‍…

Read More