അ​ടി​ച്ചു പൂ​സാ​യി ലോ​റി​യോ​ടി​ക്കാ​ന്‍ ശ്ര​മം ! ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ‘ദാ ​കി​ട​ക്കു​ന്നു താ​ഴെ’

പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് ലോ​റി​യോ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച ഡ്രൈ​വ​റെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി ഡ്രൈ​വ​ര്‍ ബാ​ല​കു​മാ​റി​നെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ച​ത്. ക​ല്ല​ടി​ക്കോ​ട് മാ​പ്പി​ള സ്‌​കൂ​ള്‍ ജം​ഗ്ഷ​ന് സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി​യ ഡ്രൈ​വ​ര്‍ അ​മി​ത​മാ​യി മ​ദ്യ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​മ​നി​ല തെ​റ്റി താ​ഴെ വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​മി​ത​മാ​യി മ​ദ്യ​പി​ച്ച ശേ​ഷം ബാ​ല​കു​മാ​ര്‍ ലോ​റി​യി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ടെ താ​ഴെ​വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ളും നാ​ട്ടു​കാ​ര്‍ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തോ​ടെ പോ​ലീ​സെ​ത്തി ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

വി​സ ത​ട്ടി​പ്പ് ! പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​സ ന​ൽ​കാ​മെ​ന്ന് ക​ബ​ളി​പ്പി​ച്ച് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ശ്രീ​ക്കു​ട്ട​നെയാ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ​ക്ക് വ്യാ​ജ വി​സ​യും എ​യ​ർ​ടി​ക്ക​റ്റും ന​ൽ​കി ക​ബ​ളി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ 29 ൽ​പ​രം ആ​ൾ​ക്കാ​ർ​ക്ക് മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​നു​ള്ള വി​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ർ​ക്ക​ല ഡി​വൈ​എ​സ്പി. മാ​ർ​ട്ടി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ട​യ്ക്കാ​വൂ​ർ എ​സ്എ​ച്ച്ഒ സ​ജി​ൻ ലൂ​യി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പാ​ല​ക്കാ​ട് നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ എം​ഡി​എം​എ അ​ട​ക്ക​മു​ള്ള ല​ഹ​രി​ക​ള്‍ ന​ല്‍​കി പീ​ഡി​പ്പി​ച്ചു ! 14 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു…

പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ല​ഹ​രി ന​ല്‍​കി നി​ര​വ​ധി​പേ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. ക​ഞ്ചാ​വ്, എം​ഡി​എം​എ, മ​ദ്യം എ​ന്നി​വ ന​ല്‍​കി​യാ​ണ് പീ​ഡി​പ്പി​ച്ച​ത് എ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. കൊ​ല്ലം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 14 പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ജൂ​ണ്‍ 21 മു​ത​ല്‍ ഓ​ഗ​സ്റ്റ് നാ​ല് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​യി​രു​ന്നു പീ​ഡ​നം. ജൂ​ണി​ലാ​ണ് കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്നു കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ചു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഓ​ഗ​സ്റ്റി​ല്‍ ത​ല​സ്ഥാ​ന​ത്തു​നി​ന്നു പൊ​ലീ​സ് കു​ട്ടി​യെ ക​ണ്ടെ​ത്തി. പി​ന്നീ​ട് പാ​ല​ക്കാ​ട്ടെ സി​ഡ​ബ്ല്യു​സി​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യാ​ണ് വി​ഷ​യ​ത്തി​ല്‍ ആ​ദ്യം ഇ​ട​പെ​ട്ട​ത്. പി​ന്നീ​ട് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ന് പ​രാ​തി കൈ​മാ​റു​ക​യാ​യി​രു​ന്നു. പീ​ഡ​നം ന​ട​ന്ന ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ഓ​രോ കേ​സു​ക​ളും കൈ​മാ​റി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക​മാ​യി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് ഒ​റ്റ​പ്പാ​ലം പോ​ലീ​സ്…

Read More

പാ​ല​ക്കാ​ട്ട് മൂ​ന്നു വ​യ​സു​കാ​ര​ന്റെ മു​ഖ​മ​ട​ക്കം തെ​രു​വു​നാ​യ ക​ടി​ച്ചു​മു​റി​ച്ചു ! കോ​ഴി​ക്കോ​ട്ട് ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്‌​ക്കെ​തി​രേ​യും ആ​ക്ര​മ​ണം…

പ​ത്ത​നം​തി​ട്ട പെ​രു​നാ​ട്ടി​ല്‍ 12കാ​രി അ​ഭി​രാ​മി പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ച​തി​ന്റെ ന​ടു​ക്കം വി​ട്ടൊ​ഴി​യു​ന്ന​തി​നു മു​മ്പു​ത​ന്നെ പി​ഞ്ചു​കു​ട്ടി​ക​ള്‍​ക്കു നേ​രെ വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ല്‍ മൂ​ന്ന് വ​യ​സ്സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ മു​ഖ​ത്ത​ട​ക്കം പ​രി​ക്കേ​റ്റു. വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​കാ​ശ് എ​ന്ന മൂ​ന്നു​വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. തി​രു​വോ​ണ ദി​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​കാ​ശ് കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ല്‍ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​ട്ട​പ്പാ​ടി​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​ത്തു പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് സ്വ​ദേ​ശി അ​ങ്ങാ​ടി പ​റ​മ്പി​ല്‍ ജ​യ​ന്റെ മ​ക​ന്‍ ജ​യ​സൂ​ര്യ (12) നാ​ണ് ക​ടി​യേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​വി​ല​ങ്ങാ​ട് പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​നൊ​പ്പം ക​ട​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി…

Read More

പാ​ല​ക്കാ​ട് കൊ​ല​പാ​ത​ക​ത്തി​ല്‍ സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണം ! ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി സി​പി​എം സെ​ല്‍​ഫ് ഗോ​ള​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വി ​ഡി സ​തീ​ശ​ന്‍…

പാ​ല​ക്കാ​ട് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ഷാ​ജ​ഹാ​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ന്‍. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യേ​യും അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു. ‘ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി സി​പി​എം സെ​ല്‍​ഫ് ഗോ​ള​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​കെ​ജി സെ​ന്റ​റി​ല്‍ പ​ട​ക്കം എ​റി​ഞ്ഞ് കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് പ്ര​ച​രി​പ്പി​ച്ചു. അ​തി​ന്റെ പേ​രി​ല്‍ വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ള്‍ ത​ക​ര്‍​ത്തു. ഇ​തി​ന്റെ എ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​കാം കെ​പി​സി​സി പ്ര​സി​ഡ​ന്റ് അ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്’ സ​തീ​ശ​ന്‍ പ​റ​ഞ്ഞു. എ​കെ​ജി സെ​ന്റ​റി​ലേ​ക്ക് പ​ട​ക്ക​മെ​റി​ഞ്ഞ​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ സി​പി​എം നേ​താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രും. അ​തി​ന് സ​മ്മ​തി​ക്കി​ല്ല. പാ​ല​ക്കാ​ട് കൊ​ല​പാ​ത​ക​ത്തി​ല്‍ സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. പി​ന്നി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ര​ണം. ആ​ദ്യം പാ​ല​ക്കാ​ട് എ​സ്പി പ​റ​ഞ്ഞ​ത് കൊ​ല​പാ​ത​ക​ത്തി​ല്‍ രാ​ഷ്ട്രീ​യ വൈ​ര്യം ഇ​ല്ലെ​ന്നാ​ണ്. എ​ഫ്ഐ​ആ​റി​ല്‍ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മു​ണ്ടെ​ന്നും ബി​ജെ​പി​യാ​ണ് പി​ന്നി​ലെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട്…

Read More

തൊഴുത്തില്‍ നിന്നുള്ള വെള്ളം ഒഴുക്കുന്നതില്‍ തര്‍ക്കം ! പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു…

തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു. ആലത്തൂര്‍ തോണിപ്പാടം അമ്പാട്ടുപ്പറമ്പ് ബാപ്പുട്ടി(63)യെയാണ് അയല്‍വാസിയായ അബ്ദുറഹ്മാനും രണ്ട് മക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി അബ്ദുറഹ്മാന്‍ നേരത്തെയും ബാപ്പൂട്ടിയെ മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

Read More

സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ത്്!എല്‍ഡി ക്ലര്‍ക്ക് പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പരീക്ഷകള്‍ വിവാദത്തിലേക്ക്; സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍; വി-ഗൈഡിലെ ചോദ്യങ്ങള്‍ അതേപടി കോപ്പിയടിച്ചെന്ന് ആരോപണം

ഇന്നലെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലേക്ക് നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷകള്‍ വിവാദത്തിലേക്ക്. സിലബസിലില്ലാത്തതാണ് പല ചോദ്യങ്ങളും. പത്താക്ലാസിലെ പാഠപുസ്തകവും വി-ഗൈഡും അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് ചോദ്യപ്പേപ്പര്‍ കാണുന്ന ആര്‍ക്കും തോന്നിപ്പോകും. ഫാസിസം, സോവിയറ്റ് യൂണിയന്‍, റഷ്യ, ചൈന, ജര്‍മനി എന്നിവയുമായി ബന്ധപ്പെട്ടാണ് ചരിത്രത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ മുഴുവന്‍ വന്നിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റ ഏറ്റവും വലിയ പ്രത്യേകത, ഫാസിസത്തിന്റെ ജര്‍മനിയിലെ രൂപം, ചൈനയില്‍ പ്രവര്‍ത്തിച്ചു വന്ന വിവിധ വിപ്ലവ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് സണ്‍യാറ്റ്‌സണ്‍ രൂപീകരിച്ച സംഘടന, ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ഒരേ ടോപ്പിക് തന്നെ ആവര്‍ത്തിച്ചു വരുന്നതാണ് മറ്റൊരു വൈരുദ്ധ്യം. ഇന്ത്യന്‍ ഭരണഘടന, പഞ്ചവത്സര പദ്ധതികള്‍, എന്തിന് ഇന്ത്യന്‍ ചരിത്രം പോലും ചോദ്യകര്‍ത്താക്കള്‍ മറന്നുവെന്ന് വേണം ഇതില്‍ നിന്നു കരുതാന്‍. അജണ്ടാപരമായ നീക്കമാണിതെന്നും അട്ടിമറി സാധ്യതയുണ്ടെന്നും വരെ ആരോപണമുയരുന്നു. കട്ടോഫ് മാര്‍ക്ക് പാലക്കാട് 38-42ഉം, പത്തനംതിട്ട 35-38ഉം ആകാനാണ് സാധ്യത.…

Read More