വൈപ്പിന്‍: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഞാറക്കല്‍ സ്വദേശിയായ യുവാവിനു 3,26,251 രൂപ നഷ്ടമായി. ഓണ്‍ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് വഴി പണം ഇരട്ടിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍ മീഡിയ ആപ്പ് വഴി പരിചയപ്പെട്ട വടക്കേന്ത്യക്കാരായ രണ്ടു പേരാണ് പണം തട്ടിയെടുത്തത്. ഈ ഒക്ടോബര്‍ ഒന്നു മുതല്‍ 11 വരെയുള്ള തീയതികളില്‍ യുവാവിന്റെ ഫോണില്‍ നിന്ന് ഗൂഗിള്‍ പേ വഴിയും ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയും പലതവണകളായാണ് പണം തട്ടിയെടുത്തിട്ടുള്ളത്. ഇതിനു ശേഷം ഇവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. തുടര്‍ന്ന് യുവാവ് ഞാറക്കല്‍ പൊലിസില്‍ നല്കി. പരാതിയില്‍ വിജയ് സക്സേന, നോഹാല് ശര്‍മ്മ എന്നിവര്‍ക്കെതിരെ കേസ് എടുത്തു.
Read More