സാമ്പത്തിക പ്രതിസന്ധിക്ക് മേലെ സഖാവിന്‍റെ സുരക്ഷ..! പി.​ജ​യ​രാ​ജ​ന് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റ് വാങ്ങാൻ 35 ല​ക്ഷം അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം:  ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നും സി​പി​എ​മ്മി​ലെ മു​തി​ര്‍​ന്ന നേ​താ​വു​മാ​യ പി.​ജ​യ​രാ​ജ​ന് കാ​റ് വാ​ങ്ങാ​ന്‍ 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. പി.​ജ​യ​രാ​ജ​ന്‍റെ ശാ​രീ​രി​കാ​വ​സ്ഥ​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും ചെ​ല​വ് ചു​രു​ക്ക​ലി​നും ഇ​ട​യി​ലാ​ണ് ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഈ ​മാ​സം 15ന് ​വ്യ​വ​സാ​യ വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി. വ്യ​വ​സാ​യ​മ​ന്ത്രി പി.​രാ​ജീ​വ് കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പി​ന്നീ​ട് മ​ന്ത്രി​സ​ഭാ യോ​ഗം ഉ​ത്ത​ര​വി​ന് അം​ഗീ​കാ​രം ന​ല്‍​കി.  സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ചീ​ഫ് സെ​ക്ര​ട്ട​റി ന​വം​ബ​ര്‍ നാ​ലി​നും ധ​ന​വ​കു​പ്പ് ഈ ​മാ​സം ഒ​മ്പ​തി​നും പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ​യാ​ണ് തീ​രു​മാ​നം.

Read More

പ​ഴ​യ എ​ബി​വി​പി​ക്കാ​ര​ൻ, കൃ​ത്യ​മാ​യ നി​ല​പാ​ടി​ല്ലാ​ത്ത ന​ട​ൻ; ട്വ​ന്‍റി- 20​ക്ക് പ​ര​സ്യ പി​ന്തു​ണ നൽകിയ  ശ്രീ​നി​വാ​സനെ പരിഹസിച്ച് പി. ​ജ​യ​രാ​ജ​ൻ

  ക​ണ്ണൂ​ർ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. ശ്രീ​നി​വാ​സ​ന് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലെ​ന്നും ചാ​ഞ്ചാ​ട്ട നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ന​ട​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ജ​യ​രാ​ജ​ൻ പ​രി​ഹ​സി​ച്ചു. പ​ഠ​ന​കാ​ല​ത്ത് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ. പി​ന്നീ​ട് ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​വു​മാ​യി അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ട്വ​ന്‍റി- ട്വ​ന്‍റി​ക്ക് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ശ്രീ​നി​വാ​സ​ൻ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജ​യ​രാ​ജ​ന്‍റെ മ​റു​പ​ടി. ട്വ​ന്‍റി- ട്വ​ന്‍റി​യു​ടെ വി​ക​സി​ത രൂ​പ​മാ​ണ് അം​ബാ​നി​മാ​രും അദാ​നി​മാ​രും. ജ​ന​ങ്ങ​ളെ പ്ര​ലോ​ഭി​പ്പി​ച്ച് വി​ധേ​യ​മാ​ക്കു​ന്ന​താ​ണ് അ​വ​രു​ടെ രീ​തി​യെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Read More

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു ! ‘പണി’ കിട്ടുമോയെന്ന ആശങ്കയില്‍ സിപിഎം; കണ്ണൂരിലെ ഇടത് രാഷ്ട്രീയം പുകയുമ്പോള്‍…

മുതിര്‍ന്ന നേതാവ് പി ജയരാജന് നിയമസഭാ സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു.ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് രാജിവെച്ചു. സിപിഎമ്മില്‍ തുടരുമെന്ന് ധീരജ് വ്യക്തമാക്കി. ജയരാജനെ തഴഞ്ഞതില്‍ ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന്‍ രാജിവച്ചിരുന്നു. നിലവില്‍ സംഘടനാ ചുമതല ഒന്നു ഇല്ലാത്തതിനാല്‍ പി ജയരാജന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയരാജന് ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. ” ഒരു തിരുവോണനാളില്‍ അകത്തളത്തില്‍…

Read More