പത്മശ്രീയുടെ ആലസ്യത്തിലിരിക്കാന്‍ തല്‍ക്കാലം ഹജ്ജബ്ബയ്ക്കു സമയമില്ല ! പ്ലസ്ടു സ്‌കൂള്‍ തുടങ്ങാനുള്ള വഴികളാലോചിച്ച് ഈ മധുരനാരങ്ങ വില്‍പ്പനക്കാരന്‍…

ഹരേക്കള ഹജ്ജബ്ബ എന്ന മധുരനാരങ്ങ വില്‍പ്പനക്കാരന് ലഭിച്ച പത്മശ്രീ പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നു. സാധനം വാങ്ങാന്‍ റേഷന്‍ കടയില്‍ നില്‍ക്കുമ്പോഴാണ് മധുരനാരങ്ങാ വില്‍പനക്കാരന്‍ ഹജ്ജബ്ബയുടെ ജീവിതം മാറ്റി മറിച്ച ആ ഫോണ്‍ വിളി വന്നത്. അങ്ങേത്തലയ്ക്കല്‍ നിന്നു സംസാരം ഹിന്ദിയിലും ഇംഗ്ലിഷിലും. രണ്ടും അറിയാത്ത ഹജ്ജബ്ബ ഫോണ്‍ സമീപത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിനു കൈമാറി. മറുതലക്കല്‍ നിന്നു കേട്ട വാക്കുകള്‍ ആദ്യം അബ്ബാസിനു വിശ്വസിക്കാനായില്ല. അബ്ബാസ് പറഞ്ഞപ്പോള്‍ ആദ്യം ഹജ്ജബ്ബയും നാട്ടുകാരും വിശ്വസിച്ചില്ല ഹജ്ജബ്ബയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കാന്‍ കേന്ദ്ര ഭരണ സിരാകേന്ദ്രത്തില്‍ നിന്നുള്ള വിളിയായിരുന്നു അത്. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള മധുര നാരങ്ങ വില്‍പ്പനയിലൂടെ കിട്ടുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് ഒരു സ്‌കൂളെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ഹജ്ജബ്ബയെ തേടി രാജ്യത്തെ ഉന്നതപുരസ്‌കാരങ്ങളിലൊന്ന് എത്തിയതോടെ ആ നന്മ മനസ്സിനുള്ള പ്രോത്സാഹനമായി അത്. ‘ഒരുപാട്…

Read More

വീടുവിട്ടിറങ്ങിയപ്പോള്‍ കൈയ്യില്‍ ചില്ലിക്കാശില്ലായിരുന്നു ഉണ്ടായിരുന്നത് നൃത്തം പഠിക്കണമെന്ന ആഗ്രഹം മാത്രം ! ഇത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മുഴുവനുള്ള അംഗീകാരം; പിന്നിട്ട യാതന നിറഞ്ഞ വഴികളെക്കുറിച്ച് മനസ്സു തുറന്ന് പത്മശ്രീ നടരാജ്…

ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് രാജ്യം നല്‍കിയ അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരമെന്ന് നര്‍ത്തകി നടരാജ്. തന്റെ നേട്ടം രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വലിയ പ്രചോദനമാകുമെന്നും പത്മ പുരസ്‌കാരം നേടിയ രാജ്യത്തെ ആദ്യ ട്രാന്‍സ് വുമണ്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ ബന്ധുക്കള്‍ പോലും ഉപേക്ഷിച്ച നടരാജ് പത്മ പുരസ്‌കാര നേട്ടത്തിലേക്ക് നടന്നു കയറിയത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കനല്‍വഴികള്‍ താണ്ടിയാണ്. പതിനൊന്നാം വയസ്സില്‍ മധുരയിലെ വീടുവിട്ട് ഇറങ്ങിയതാണ് നര്‍ത്തകി നടരാജ്. കയ്യില്‍ ചില്ലിക്കാശില്ലാതിരുന്നിട്ടും മനസ്സു നിറയെ നൃത്തം പഠിക്കണമെന്ന ആഗ്രഹമായിരുന്നു. ഒടുവില്‍ പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പപ്പിള്ളയുടെ അടുത്തെത്തിയതോടെ സ്വപ്ന സാഫല്യം. നര്‍ത്തകി നടരാജിനോടുള്ള സമൂഹത്തിന്റെ അവഗണന കണ്ട കെ പി കിട്ടപ്പപ്പിള്ള നീണ്ട പതിനാല് വര്‍ഷം ഭക്ഷണം താമസവും നല്‍കി നടരാജിന്റെ ചുവടുറപ്പിച്ചു. ചെറിയൊരു ലോണ്‍ നല്‍കാന്‍ പോലും ബാങ്കുകള്‍ മടിച്ചതും വാടകയ്ക്ക് മുറി…

Read More