പാ​ലാ​യി​ലെ സ്ഥാ​നാ​ർ​ത്ഥി മി​ക​ച്ചത്; സ്ഥാ​നാ​ർ​ത്ഥി​യാ​യി പ​ല​രു​ടേ​യും പേ​രു​ക​ൾ വ​ന്നു​പോ​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പാ​ലാ​യി​ലേ​ത് യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച സ്ഥാ​നാ​ർ​ത്ഥി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഭി​ന്ന​ത​യും ര​ണ്ടി​ല ചി​ഹ്ന പ്ര​ശ്ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മു​ന്നി​ലാ​ണ്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മോ​പ​ദേ​ശം തേ​ടി ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ ത​ന്നെ മ​ത്സ​രി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​തി​നാ​യി പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. എ​ന്നാ​ൽ പാ​ലാ​യി​ൽ ചി​ഹ്നം പ്ര​ശ്ന​മ​ല്ലെ​ന്നും അ​വി​ടെ ചി​ഹ്ന​വും സ്ഥാ​നാ​ർ​ത്ഥി​യും കെ.​എം.​മാ​ണി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ഷ​യു​ടെ പേ​രാ​ണ​ല്ലോ സ്ഥാ​നാ​ർ​ത്ഥി​യാ​യി ആ​ദ്യം കേ​ട്ട​തെ​ന്ന ചോ​ദ്യ​ത്തി​ന് പ​ല​രു​ടേ​യും പേ​രു​ക​ൾ പാ​ലാ​യി​ൽ വ​ന്നു​പോ​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ മ​റു​പ​ടി. പി.​ജെ.​ജോ​സ​ഫ് യു​ഡി​എ​ഫി​ൽ അ​ടി​യു​റ​ച്ച് നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മു​ള്ള ചാ​വ​ക്കാ​ട് പു​ന്ന നൗ​ഷാ​ദ് കു​ടും​ബ​സ​ഹാ​യ നി​ധി പി​രി​വി​ന്‍റെ തു​ട​ക്കം ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു. നൗ​ഷാ​ദ് കൊ​ല​ക്കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും പോ​ലീ​സ് പി​ടി​കൂ​ട​ണ​മെ​ന്നും ഗു​ണ്ട​ക​ൾ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും…

Read More

ര​ണ്ടി​ല​യി​ല്ല..! സ്ഥാ​നാ​ർ​ഥി‍​യെ അം​ഗീ​ക​രി​ക്കു​ന്നു, വിജയത്തിനായി പ്രവർത്തിക്കുമെന്ന്  പി.​ജെ. ജോ​സ​ഫ്

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: പാ​ലായി​ലെ യു​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ലി​നെ അം​ഗീ​ക​രി​ക്കു​ന്നു​വെന്നും വിജയത്തിനായി പ്രവർത്തിക്കു മെന്നും പി.​ജെ. ജോ​സ​ഫ്. യു​ഡി​എ​ഫ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം യോ​ഗം ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യാ​യ​തി​നാ​ൽ അം​ഗീ​ക​രി​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ര​ണ്ടി​ല ചി​ഹ്ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​നി ഒ​രു ച​ർ​ച്ച​യി​ല്ല. അ​തു അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. സ്ഥാ​നാ​ർ​ഥി​യാ​യ ജോ​സ് ടോം ​ഞ​ങ്ങ​ൾ സ​സ്പെ​ൻഡ് ചെ​യ്ത​യാ​ളാ​ണ്.​അ​ദ്ദേ​ഹ​ത്തെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് അം​ഗീ​ക​രി​ച്ച​തി​നാ​ൽ അം​ഗീ​ക​രി​ക്കു​ന്നു. സ​സ്പെ​ൻഡ് ചെ​യ്ത​യാ​ൾ​ക്ക് ചി​ഹ്നം ന​ൽ​കു​ന്ന​തി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​മു​ണ്ട്. അ​തുകൊ​ണ്ട് നി​ല​വി​ൽ ചി​ഹ്നം ന​ൽ​കാ​ൻ ക​ഴി​യി​ല്ല. പി​ന്നെ സ്ഥാ​നാ​ർ​ഥി ത​ന്നെ പ​റ​ഞ്ഞ​ല്ലോ ത​ന്‍റെ ചി​ഹ്നം കെ​എം മാ​ണി​യാ​ണെ​ന്ന്, ര​ണ്ടി​ല​യി​ല്ല​ങ്കി​ലും മ​ത്സ​രി​ക്കു​മെ​ന്ന്. സ്ഥാ​നാ​ർ​ഥി ത​ന്നെ പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പി​ന്നെ ചി​ഹ്നം ഒ​രു പ്ര​ശ്ന​മ​ല്ല​ല്ലോ. ഇ​ന്ന​ലെ കൊ​ണ്ട് സ​മ​വാ​യ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ച്ചു. ഇ​നി ചി​ഹ്ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ച​ർ​ച്ച​യ്ക്കു താ​ത്പ​ര്യ​മി​ല്ല. ഇ​ക്കാ​ര്യം ഇ​ന്ന​ലെ യു​ഡി​എ​ഫി​ന്‍റേ​യും കോ​ൺ​ഗ്ര​സി​ന്‍റേ​യും നേ​ത​ാക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.…

Read More

നി​ഷ​യെ പേ​ടി​യി​ല്ലെ​ങ്കി​ൽ ഇ​വ​രി​ലാ​രെ​യെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യാ​ക്കൂ… 17പേരുകൾ നിരത്തി ജോ​സ് കെ. മാണിയെ പരിഹസിച്ച് ഷോൺ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കോ​ട്ട​യം: പാ​ലാ​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളി​ൽ​പ്പെ​ട്ട് നീ​ളു​ന്ന​തി​നി​ടെ ജോ​സ് കെ.​മാ​ണി​യെ പ​രി​ഹ​സി​ച്ച് ഷോ​ൺ ജോ​ർ​ജ്. നി​ഷ ജോ​സ് കെ.​മാ​ണി​യേ​ക്കാ​ൾ പാ​ലാ​യി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ വ​റെ​യു​ണ്ടെ​ന്ന് ഷോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഷോ​ൺ ഈ ​അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 17 പേ​രു​ടെ പേ​രു​ക​ളാ​ണ് ഷോ​ൺ നി​ർ​ദേ​ശി​ക്കു​ന്ന​ത്.​ജോ​യി എ​ബ്ര​ഹാം, കു​ര്യാ​ക്കോ​സ് പ​ട​വ​ൻ, സ​ജി മ​ഞ്ഞ​ക​ട​മ്പ​ൻ, ഫി​ലി​പ്പ് കു​ഴി​കു​ളം, സാ​ജ​ൻ തൊ​ടു​ക, നി​ർ​മ്മ​ല ജി​മ്മി തു​ട​ങ്ങി​യ 17 പേ​രു​ക​ളാ​ണ് ഷോ​ൺ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. “ഒ​രു പ്രാ​വ​ശ്യം പോ​ലും കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് സി​ന്ദാ​ബാ​ദ് വി​ളി​ക്കാ​ത്ത ഭാ​ര്യ​യെ താ​ങ്ക​ൾ​ക്ക് പേ​ടി​യി​ല്ലെ​ങ്കി​ൽ കു​ടു​ത​ൽ ച​ർ​ച്ച​ക്ക് ആ​വ​ശ്യ​മി​ല്ല, ഇ​വ​രി​ൽ ആ​രെ വേ​ണ​മെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ’​മെ​ന്നും ഷോ​ൺ പ​രി​ഹ​സി​ക്കു​ന്നു​ണ്ട്.

Read More

പാ​ലാ​യി​ലെ സ്ഥാ​നാ​ർ​ഥി; പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി. ഇ​ന്നു ചേ​രു​ന്ന യു​ഡി​എ​ഫ് ഉ​പ​സ​മി​തി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്ഥാ​നാ​ർ​ഥി​യും ചി​ഹ്ന​വും പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്നാ​ണ് ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. മ​റ്റാ​രും ഇ​തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നും ഇ​ക്കാ​ര്യം യു​ഡി​എ​ഫ് ഉ​പ​സ​മി​തി​യി​ല്‍ അ​റി​യി​ക്കു​മെ​ന്നും ജോ​സ് കെ ​മാ​ണി വി​ഭാ​ഗം വ്യ​ക്ത​മാ​ക്കു​ന്നു.

Read More

പാ​ലാ​യി​ൽ അ​ങ്ക​ത്ത​ട്ട് ഉ​ണ​രു​ന്നു;  മാ​ണി സി. ​കാ​പ്പ​ൻ നാ​ളെ പ​ത്രി​ക ന​ൽ​കും ; യു​ഡി​എ​ഫ് നേ​തൃ​യോ​ഗം നാ​ളെ കോ​ട്ട​യ​ത്ത് ; എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ ഇ​ന്ന​റി​യാം

കോ​ട്ട​യം: മ​റ്റു ര​ണ്ടു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ പാ​ലാ​യി​ലെ താ​രം ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മാ​ണി സി ​കാ​പ്പ​ൻ ത​ന്നെ. പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച് ഇ​ട​തു സ്ഥാ​നാ​ർ​ഥി പാ​ലാ​യി​ൽ സ​ജീ​വ​മാ​യി. യു​ഡി​എ​ഫി​ലും എ​ൻ​ഡി​എ​യി​ലും തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നാ​ളെ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ പാ​ലാ​യി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.​ഇ​ന്നു രാ​വി​ലെ എ​ലി​ക്കു​ളം,മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ണി സി. ​കാ​പ്പ​ൻ പ​ര്യ​ട​നം ന​ട​ത്തു​ക​യാ​ണ്. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പാ​ലാ​യി​ൽ ത​യാ​റാ​യെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തോ​ടെ മാ​ത്ര​മേ ക്യാ​ന്പ് സ​ജീ​വ​മാ​കു​ക​യു​ള്ളു. നാ​ളെ കോ​ട്ട​യ​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ൾ യോ​ഗം ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം യു​ഡി​എ​ഫ് പാ​ലാ മ​ണ്ഡ​ലം നേ​തൃ​യോ​ഗം ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി. എ​ൻ​ഡി​എ ക്യാ​ന്പി​ലും…

Read More

 പാ​ലാ മ​ണ്ഡ​ല​ത്തി​ന്‍റെ പാ​രമ്പര്യം നി​ല​നി​ർ​ത്താ​ൻ രാ​പ​ക​ൽ അ​ധ്വാ​ന​ത്തി​നു തയാറാകാൻ പ്രവർത്തകരോട്  യു​ഡി​എ​ഫ്

പാ​ലാ: എ​ന്തു വി​ല കൊ​ടു​ത്തും പാ​ലാ മ​ണ്ഡ​ല​ത്തി​ന്‍റെ പാ​ര​ന്പ​ര്യം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി രാ​പ​ക​ൽ അ​ധ്വാ​ന​ത്തി​നു യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രോ​ട് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ലാ​യി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി യു​ഡി​എ​ഫ് ന​ട​ത്തു​ന്ന രാ​പ​ക​ൽ സ​മ​രം ജി​ല്ല​യി​ൽ ഉ​പേ​ക്ഷി​ച്ച് രാ​പ​ക​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് നേ​തൃ​യോ​ഗം രൂ​പം ന​ൽ​കി​യ​ത്. രാ​പ​ക​ൽ സ​മ​ര​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ളാ​ക്കും. ജോ​സ് കെ.​മാ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. പാ​ലാ കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ യു​ഡി​എ​ഫ് ഇ​ല​ക്്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സ് ത​യാ​റാ​ക്കി. ഇ​വി​ടെ യോ​ഗ​ങ്ങ​ളും മ​റ്റും ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഓ​ഫീ​സ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന…

Read More

ഇ​ട​തു മു​ന്ന​ണി ആ​വേ​ശ​ത്തി​ൽ; മുഖ്യമന്ത്രി സെപ്റ്റംബർ നാലിനു പാലായിൽ, കോടിയേരി മൂന്നിന്

പാ​ലാ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ്ഞാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ ത​ർ​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഇ​ട​തു മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി. മാ​ണി സി. ​കാ​പ്പ​ന്‍റെ പേ​ര് മാ​ത്ര​മേ പ​രി​ഗ​ണി​ച്ചി​രു​ന്നു​ള്ളുവെ​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ന്ന​യു​ട​ൻ ത​ന്നെ പാ​ലാ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ലും സ്ഥാ​നാ​ർ​ഥി​ക്കു വോ​ട്ടു​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ടു​ള്ള ബോ​ർ​ഡു​ക​ൾ ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ക്കാ​ൻ ആ​രം​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ​തോ​ടെ ഇ​ട​തു മു​ന്ന​ണി ക്യാ​ന്പ് ആ​വേ​ശ​ത്തി​ലാ​ണ.് മാ​ണി സി ​കാ​പ്പ​ന്‍റെ പോ​സ്റ്റ​റു​ക​ളും നി​ര​ന്നു ക​ഴി​ഞ്ഞു. സെ​പ്റ്റം​ബ​ർ നാ​ലി​നു ന​ട​ക്കു​ന്ന എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പാ​ലാ​യി​ലെ​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നാ​യി മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ൾ, പു​ഴ​ക്ക​ര മൈ​താ​നം എ​ന്നി​വ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. സെപ്റ്റംബർ മൂന്നിന് പാലായിൽ എസ്എഫ്ഐ വിദ്യാർഥി റാലിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി…

Read More

പാലാ ഉപതെരഞ്ഞെടുപ്പ്; സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതിൽ ഒരു ആശങ്കയുമില്ല; എൽഡിഎഫിന് മികച്ച ഫലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതിൽ ഒരു ആശങ്കയും എൽഡിഎഫിനില്ല. ഇടതു മുന്നണിക്ക് അനുകൂലമായ മികച്ച ഫലം പാലായിലുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുക്കുന്നില്ല. ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പ്രത്യേക വികാരം സംസ്ഥാനത്തുണ്ടായിരുന്നു. അതാണ് യുഡിഎഫിന് മികച്ച വിജയം സമ്മാനിച്ചത്. ആ സാഹചര്യം ഇപ്പോഴില്ലെന്നും യുഡിഎഫ് അത്തരമൊരു വിജയം പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോണ്‍ഗ്രസിലെ തർക്കങ്ങളൊന്നും എൽഡിഎഫ് പരിഗണിക്കുന്നില്ല. കെ.എം.മാണി വർഷങ്ങളായി വിജയിച്ച മണ്ഡലത്തിൽ അവർക്ക് ഗുണകരമായ അന്തരീക്ഷമല്ല നിലവിലുള്ളത്. തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമായി തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപിയെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

പാലാ ഉപതെരഞ്ഞെടുപ്പ്;  എൽ ഡിഎഫിനു കാപ്പനാണ് മൂപ്പൻ; പാ​ലാ​യി​ൽ ജ​ന​വി​ധി തേടാൻ ഒരുങ്ങുന്നത് നാലാം തവണ

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ​സി​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മാ​ണി സി ​കാ​പ്പ​ൻ മ​ത്സ​രി​ക്കും. ഇ​ന്നു രാ​വി​ലെ പാ​ലാ​യി​ൽ ന​ട​ക്കു​ന്ന എ​ൻ​സി​പി സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ മാ​ണി സി ​കാ​പ്പ​നെ സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ മാ​ണി സി ​കാ​പ്പ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ എ​ൻ​സി​പി​ക്ക് അ​നു​മ​തി ന​ല്കും. തു​ട​ർ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി മാ​ണി സി ​കാ​പ്പ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കും. അ​പ്പോ​ൾ ത​ന്നെ പാ​ലാ ടൗ​ണി​ൽ പ്ര​ചാ​ര​ണ​വും ആ​രം​ഭി​ക്കും. 63കാ​ര​നാ​യ മാ​ണി സി ​കാ​പ്പ​ൻ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് പാ​ലാ​യി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ കെ.​എം.​മാ​ണി​യോ​ട് 4307 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.പാ​ലാ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. നാ​ളി​കേ​ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ, എ​ൻ​സി​പി…

Read More

മ​തി​ലും മ​ന​സും ബു​ക്കു ചെ​യ്ത് പാ​ർ​ട്ടി​ക​ൾ; പാ​ലാ​യി​ൽ പ​ട​യ്ക്കൊ​രു​ങ്ങി മു​ന്ന​ണി​ക​ൾ

പാ​ലാ: സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ചു​വ​രു​ക​ൾ ബു​ക്കു ചെ​യ്യു​ന്ന​തി​നൊ​പ്പം വോ​ട്ട​ർ​മാ​രു​ടെ മ​ന​സും വോ​ട്ടും ബു​ക്കു ചെ​യ്ത് മു​ന്ന​ണി​ക​ൾ പാ​ലാ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ൽ സ​ജീ​വ​മാ​യി. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ഫീ​സു​ക​ൾ തു​റു​ന്നു ക​ഴി​ഞ്ഞു. മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലു​മു​ള്ള ചു​വ​രു​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ചി​ഹ്ന​വും പ​തി​ക്കാു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും തി​ര​ക്കി​ട്ട യോ​ഗ​ങ്ങ​ളും ച​ർ​ച്ച​ക​ളും ഇ​ന്ന​ലെ​യും പാ​ലാ​യി​ലും കോ​ട്ട​യ​ത്തു​മാ​യി ന​ട​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. യു​ഡി​എ​ഫി​ൽ ച​ർ​ച്ച ഇ​ന്നും തു​ട​രു​ക​യാ​ണ്. എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​റി​യാ​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ചു​വ​രു​ക​ൾ എ​ല്ലാം ബു​ക്ക്ഡ് പാ​ലാ: മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലൂം മൂ​ല​യി​ലു​മു​ള്ള ചു​വ​രു​ക​ൾ തേ​ടി​യു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ. ക​ണ്ണാ​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ല ചു​വ​രു​ക​ളും ആ​ദ്യം ബു​ക്കു ചെ​യ്യു​ക​യാ​ണ്…

Read More