ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വി​ൽ ആം​ബു​ല​ൻ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രോ​ഗി​ക്ക് ദാ​രു​ണാ​ന്ത്യം

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ൽ ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വി​ൽ ആം​ബു​ല​ൻ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രോ​ഗി​ക്ക് ദാ​രു​ണാ​ന്ത്യം. ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ണ​ക്ക​ര സ്വ​ദേ​ശി മ​റ്റ​ത്തി​ൽ എ​ൻ.​കെ. രാ​ജ​ൻ ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ്വാ​സം​മു​ട്ട​ൽ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ണ​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് രാ​ജ​നെ ക​ട്ട​പ്പ​ന​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു. അ​പ​ക​ട സ​മ​യ​ത്ത് നാ​ലു​പേ​രാ​ണ് ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More