കട്ടപ്പന: ഇടുക്കിയിൽ കട്ടപ്പന പാറക്കടവിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം. കട്ടപ്പന പാറക്കടവിലുണ്ടായ സംഭവത്തിൽ അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജൻ ആണ് മരിച്ചത്. പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് രാജനെ കട്ടപ്പനയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റു.
അപകട സമയത്ത് നാലുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
