ചങ്ങനാശേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരുവല്ല ഓതറ സ്വദേശിയും പീരുമേട്ടിൽ കെടിഡിസി ജീവനക്കാരനുമായ ഹരി(20)യാണ് അറസ്റ്റിലായത്. ചങ്ങനാശേരി നഗരത്തിലെ ഒരു കോളജിലെ വിദ്യാർഥിനിയും തൃക്കൊടിത്താനം സ്വദേശിനിയുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. വിവാഹവാഗ്ദാനം നടത്തി പരുന്തുംപാറയിലും കുമളിയിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് സംഘം യുവാവിനെ പീരുമേട്ടിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. സിഐ ബിനു വർഗീസ്, തൃക്കൊടിത്താനം എസ്ഐ പി.കെ.രവി, ഷാഡോ ടീം അംഗങ്ങളായ എഎസ്ഐ കെ.കെ.റെജി, ആന്റണി സെബാസ്റ്റ്യൻ തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി.
Read MoreTag: peedanam
പോലീസിലെ മാനിഷാദന്മാർ..! പ്ലസ് ടു വിദ്യാർഥിനിയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി; പീഡനശ്രമത്തിനിടെ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്ക്
കാട്ടാക്കട : പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചതായി മൊഴി കിട്ടിയതിനെ തുടർന്ന് പോലീസുകാരനെതിരെ കേസെടുത്തു. മലയിൻകീഴ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. ബാത്ത് റൂമിൽ നിന്നും ഇറങ്ങി വരവെ കയറി പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിടിവലിക്കിടെ പെണ്‍കുട്ടിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്. ഇന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സിഐ ജയകുമാർ അറിയിച്ചു.
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ ; അമ്മയുടെ സമ്മതത്തോടെയാണ് കുട്ടികൾ പീഡിപ്പിക്ക പ്പെട്ടതെന്ന് പോലീസ്
കോലഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ അമ്മയുടെ സമ്മതത്തോടെ പീഡിപ്പിച്ച രണ്ടാനച്ഛൻ റിമാൻഡിൽ. വയനാട് സുൽത്താൻബത്തേരി അന്പലവയൽ സ്വദേശിയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ അമ്മയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. വയനാട്ടിലുള്ള ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച പ്രതി പുത്തൻകുരിശിൽ രണ്ടാം ഭാര്യയോടൊപ്പമായിരുന്നു താമസം. ഈ ബന്ധത്തിൽ ഇയാൾക്ക് ഒരു ആണ്‍കുട്ടിയുണ്ട്. രണ്ടാമത്തെ ഭാര്യയുടെ ആദ്യ ബന്ധത്തിലെ 15, 14, 9 പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഓർഫനേജിൽനിന്നാണ് പെണ്‍കുട്ടികൾ പഠിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ക്രിസ്മസ് അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ഇയാൾ മൂന്നു പേരെയും ലൈംഗികമായി പീഡിപ്പിച്ചതത്രെ. ഓർഫനേജിൽ ചൈൽഡ്ലൈൻ പ്രവർത്തകർ നടത്തിയ കൗണ്‍സിലിംഗിലാണ് രണ്ടാനച്ഛൻ പീഡിപ്പിച്ച വിവരം കുട്ടികൾ പറഞ്ഞത്. പീഡനസമയം അമ്മ വീട്ടിലുണ്ടായിരുന്നെന്നും വിവരം പുറത്ത് പറയരുതെന്ന് അമ്മ പറഞ്ഞതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ചൈൽഡ് ലൈൻ…
Read Moreഅമ്പളിയുടെ മരണം ക്രൈംബ്രാഞ്ചിന്..! പുല്ലൂപ്രം ബാലികാസദനത്തിലെ വിദ്യാർഥിനിയുടെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
റാന്നി: പുല്ലൂപ്രത്ത് സ്വകാര്യ ബാലികാസദനത്തിൽ അന്തേവാസിയായിരുന്ന പുതുശേരിമല സ്വദേശിനി അന്പിളി (20)യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ ആരോപണവിധേയരെ രഹസ്യകേന്ദ്രത്തിൽ വിളിച്ച് ചോദ്യം ചെയ്തു.മരിച്ച അന്പിളിയുടെ ബന്ധു അനു മുഖ്യമന്ത്രിക്കു നൽകിയ പരാതിയേ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി.ജയരാജൻ അടക്കമുള്ളവരും സംഭവം അന്വേഷിക്കണമെന്ന് നിർദേശിച്ചിരുന്നു. കഴിഞ്ഞദിവസം അന്പിളിയുടെ ജന്മനാടായ പുതുശേരിമല തേവരുപാറയിലെത്തിയ സംഘം ബന്ധുക്കൾ, ആക്ഷൻ കൗൺസിൽ പ്രസിഡന്റ് രഞ്ജിത് എന്നിവരിൽ നിന്നും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. 2015 ഫെബ്രുവരി അഞ്ചിനാണ് ബാലികാസദനത്തിൽ അന്തേവാസിയായിരുന്ന അന്പിള മരിച്ചത്. കുഴഞ്ഞുവീണ അന്പിളിയെ ആദ്യം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും മരിച്ചു. ഹൃദ്രോഗത്തേ തുടർന്നാണ് മരണമെന്നായിരുന്നു ബാലികാസദനം നടത്തിപ്പുകാരും ലോക്കൽ പോലീസും പറഞ്ഞിരുന്നത്. എന്നാൽ അടുത്തസമയത്ത് പോസ്റ്റുമോർട്ടം റിപ്പോർട്ട്…
Read Moreകാമുകനായ പൂജാരി മകളെ പീഡിപ്പിക്കുന്നത ആസ്വദിച്ച് പെറ്റമ്മ, കാമുകന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഒത്താശ ചെയ്ത അമ്മയും കാമുകനും അറസ്റ്റില്‍, കരുനാഗപ്പള്ളിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണത്തിനു കാരണം ഇതൊക്കെ
12വയസുകാരി വീട്ടിനുള്ളിലെ ജനൽ കന്പിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൂജാരി അറസ്റ്റിൽ. ആലുംകടവ് സ്വദേശി രഞ്ചുവാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവും പോലീസ് കസ്റ്റഡിയിലാണ് . കഴിഞ്ഞ രണ്ടുദിവസമായി കുട്ടിയുടെ മാതാവ് പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇവരുടെ അടുപ്പക്കാരനായ യുവാവിനെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. ഒരുവർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവുമായുള്ള രഞ്ചുവിന്റെ വഴിവിട്ട ബന്ധമാണ് കുട്ടിയുടെ നേർക്കും തിരിഞ്ഞത്. കഴിഞ്ഞ 28ന് രാവിലെയാണ് കരുനാഗപ്പള്ളി കുലശേഖരപുരത്തുള്ള വീട്ടിലെ ജനൽക്കന്പിയിൽ കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പറയുന്നു. തുടർന്ന് പോലീസ് അന്വേഷണം ഉൗർജിതമാക്കുകയായിരുന്നു. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടില്‍ എത്തിയത്. പരിസരത്തെ നിരവധി പേര് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച…
Read Moreപീഡനങ്ങളുടെ സ്വന്തം നാട്..! തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 23 കാരൻ അറസ്റ്റിൽ; പ്രതി ലൈംഗിക വൈകൃതങ്ങൾക്കും ലഹരിക്കും അടിമയെന്ന് പോലീസ്
മാവേലിക്കര: കണ്ടിയൂരിൽ തൊണ്ണൂറുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷി (23) നെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആണ് പ്രതിയെ കുടുക്കിയത്. സുഹൃത്തിനെ കുടുക്കി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ഗിരീഷ് ഓടുപൊളിച്ചു വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നു പേലീസ് പറഞ്ഞു. രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽനിന്ന് അശ്വതി മഹോത്സവത്തിനു ശേഷം അറുപതുകാരിയായ മകൾ തിരികെയെത്തിയപ്പോഴാണ് വയോധിക ഉപദ്രവിക്കപ്പെട്ടതായി കണ്ടത്. വയോധികയുടെ വസ്ത്രത്തിൽ രക്തം കണ്ടതിനെക്കുറിച്ച് ആരാഞ്ഞപ്പോഴാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവരെ നാട്ടുകാർ ചേർന്നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയോധികയുടെ കിടപ്പുമുറിൽനിന്നു ലഭിച്ച മൊബൈൽ ഫോണിനെക്കുറിച്ചുനടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്. വയോധികയുടെ വീടിനു സമീപത്തുനിന്നുമാണു പ്രതി പിടിയിലായത്. സുഹൃത്തിന്റെ കൈവശമായിരുന്നു തന്റെ മൊബൈൽ എന്നായിരുന്നു…
Read More90 വയസുകാരിയെ അജ്ഞാതൻ പീഡിപ്പിച്ചു; സാരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു; സംഭവ സ്ഥലത്തുനിന്ന് മൊബൈൽ ഫോണ്‍ കിട്ടിയതായി നാട്ടുകാർ
മാവേലിക്കര: 90 വയസുകാരിയെ അജ്ഞാതനായ യുവാവ് പീഡിപ്പിച്ചു. മാവേലിക്കര കണ്ടിയൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. അമ്മയും മകളും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. ഇന്നലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കാണാനായി മകൾ പോയി ഇന്ന രാവിലെ തിരികെ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇവരുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും സാരമായ മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തു നിന്നും അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരു മൊബൈൽ ഫോണ്‍ ലഭിച്ചിട്ടുണ്ടെന്നും അത് പോലീസിനെ ഏൽപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു. മൊബൈലിന്റെ ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreവിദ്യാർഥികൾക്ക് പ്രകൃതിവിരുദ്ധ പീഡനം: അധ്യാപകൻ മുങ്ങി; ഒന്നാം ക്ളാസ് മുതൽ പീഡി പ്പിച്ചു വരുകയായി രുന്നുവെന്ന് കുട്ടികൾ; പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി
പേരാന്പ്ര: സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. ആവള ഗവ. എൽപി സ്കൂൾ അധ്യാപകൻ മലപ്പുറം വാഴക്കാട് സ്വദേശി അബ്ദുൾ റസാഖി (55)നെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മേപ്പയ്യൂർ പോലീസ് ആവളയിൽ എത്തിയെങ്കിലും അധ്യാപകനെ കണ്ടു കിട്ടിയിട്ടില്ല. സ്കൂളിൽ കൗണ്‍സിലിംഗിനിടെ നാല് വിദ്യാർഥികളാണ് അധ്യാപകരോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇവർ മേപ്പയ്യൂർ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഒന്നാം ക്ലാസ്സ് മുതൽ അധ്യാപകൻ മിഠായിയും മറ്റും നൽകി പീഡിപ്പിച്ചു വരുന്നതായി നാലാം ക്ലാസ്സുകരായ വിദ്യാർത്ഥികൾ മൊഴി നൽകി. ചോന്പാൽ ഉപജില്ലയിൽപ്പെട്ട ഒരു എൽപി സ്കൂളിൽ നിന്നു പ്രൊട്ടക്ഷനായി ആവളയിൽ എത്തിയതാണ് ഈ അധ്യാപകൻ. പ്രതിയെ പിടികൂടാൻ അന്വേഷണം ഉൗർജ്ജിതമാക്കിയതായി മേപ്പയ്യൂർ പോലീസ് അറിയിച്ചു.
Read Moreഇരുപതുകാരിയെ പീഡിപ്പിച്ച മധ്യവയസൻ അറസ്റ്റില്‍;പീഡനം സഹിക്കാതെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയി; സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നതിങ്ങനെ..
മുണ്ടക്കയം: ഇരുപതുകാരിയെ പീഡിപ്പിച്ച പെയിന്റിംഗ് തൊഴിലാളി അറസ്റ്റില്‍. പുലിക്കുന്ന് ലൈലഭവനില്‍ മോഹനന് ജോണി(55)നെയാണ് മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ് പിടികൂടിയത്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: മോഹനൻ ജോണിന്റെ അയൽവാസിയായ പെണ്‍കുട്ടിയെ കുറച്ചുനാളുകളായി പീഡിപ്പിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയ കാണാതായി. ഇതു സംബന്ധിച്ചു വീട്ടുകാര്‍ നല്കിയ പരാതി അന്വേഷിച്ചു വരുന്നതിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തന്നെ അയല്‍വാസിയായ മോഹനൻ പീഡിപ്പിച്ചു വരികയാണന്നും ഇതിലെ മനോവിഷമം മൂലമാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഹനന്‍ജോണ്‍ പിടിയിലായത്. പെണ്‍കുട്ടിയെ രണ്ടു വര്‍ഷം മുന്‍പ് പീഡിപ്പിച്ച മറ്റൊരു കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായിരുന്നു. കേസ് നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും പെണ്‍കുട്ടി പീഡനത്തിനിരയായിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ എസ്ഐ എ.എം. മാത്യു, എഎസ്ഐമാരായ ശിവനുണ്ണി, എം.ആര്. രാജീവ്, ടി.എസ്. രാജേഷ്…
Read Moreഎന്തിന് പരാതി കൊടുത്തു? കണ്ണൂര്‍ സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി പീഡിപ്പിച്ചെന്നു പരാതി നല്കിയ വിദ്യാര്‍ഥിനികള്‍ക്കു ഭീഷണി; സംഭവം ഇങ്ങനെ…
പി.ടി. പ്രദീഷ് കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കിയ വിദ്യാർഥിനികൾക്കു മാങ്ങാട്ടുപറന്പ് കാന്പസിൽ പോലീസ് ചമഞ്ഞെത്തിയയാളുടെ ഭീഷണി. കണ്ണപുരം പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞെത്തിയയാൾ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ക്ലാസ് നടക്കുന്നതിനിടെയാണു വിദ്യാർഥിനികളെ അന്വേഷിച്ചു പോലീസുകാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തി സർവകലാശാല കാന്പസിലെത്തിയത്. ദീർഘനേരത്തെ ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനും ഇരയാവുമെന്നു ഭയന്നാണു സംഭവം നടന്നയുടൻ പരാതി നല്‍കാതിരുന്നതെന്നു വിദ്യാർഥികൾ കഴിഞ്ഞ ദിവസം വൈസ്ചാൻസലർക്കു പരാതിയിൽ പറയുന്നു. വിദ്യാർഥിനികളുടെ പരാതി സർവകലാശാല അധികൃതർ പോലീസിനു കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഏഴിനു രാവിലെ 11.30 ഓടെ അധ്യാപകൻ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു നല്കിയ പരാതിയ കുറിച്ച് അന്വേഷിക്കാനെന്നു പറഞ്ഞാണ് ഒരാൾ മാങ്ങാട്ടുപറന്പിലെ കാന്പസിൽ എത്തിയതെന്ന് വിദ്യാർഥിനികൾ നല്കിയ പരാതിയിൽ പറയുന്നു. ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കാനിടയായ സംഭവങ്ങളെ…
Read More