പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അറസ്റ്റിൽ ; അ​മ്മ​യു​ടെ സ​മ്മ​ത​ത്തോ​ടെയാണ് കുട്ടികൾ പീഡിപ്പിക്ക പ്പെട്ടതെന്ന് പോലീസ്

peedanamകോ​ല​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ അ​മ്മ​യു​ടെ സ​മ്മ​ത​ത്തോ​ടെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ റിമാൻഡിൽ. വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി അ​ന്പ​ല​വ​യ​ൽ സ്വദേശിയാ​ണ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ അ​മ്മ​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

വ​യ​നാ​ട്ടി​ലു​ള്ള ആ​ദ്യ ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച  പ്രതി പു​ത്ത​ൻ​കു​രി​ശിൽ ര​ണ്ടാം ഭാ​ര്യ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ഈ ​ബ​ന്ധ​ത്തി​ൽ ഇ​യാ​ൾ​ക്ക് ഒ​രു ആ​ണ്‍​കു​ട്ടി​യു​ണ്ട്. ര​ണ്ടാ​മ​ത്തെ ഭാ​ര്യ​യു​ടെ ആ​ദ്യ ബ​ന്ധ​ത്തി​ലെ 15, 14, 9 പ്രാ​യ​മു​ള്ള  മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ർ​ഫ​നേ​ജി​ൽ​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ക്രി​സ്മ​സ് അ​വ​ധി​ക്ക് വീ​ട്ടി​ൽ വ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ൾ മൂ​ന്നു പേ​രെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത​ത്രെ.

ഓ​ർ​ഫ​നേ​ജി​ൽ  ചൈ​ൽ​ഡ്‌​ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് ര​ണ്ടാ​ന​ച്ഛ​ൻ പീ​ഡി​പ്പി​ച്ച വി​വ​രം കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത്. പീ​ഡ​ന​സ​മ​യം അ​മ്മ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ന്നും വി​വ​രം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് അ​മ്മ പ​റ​ഞ്ഞ​താ​യും കു​ട്ടി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.  ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പു​ത്ത​ൻ​കു​രി​ശ് സി​ഐ എ.​എ. യേ​ശു​ദാ​സ്, എ​സ്ഐ കെ.​പി. ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related posts