തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി കേസെടുത്തു. സ്കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ എസ്.സുനില്‍ കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷവും അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. അധ്യാപകനെ അറസ്റ്റ് ചെയ്ത് പുറത്താക്കുന്നത് വരെ പഠിപ്പ് മുടക്കുമെന്ന് അവര്‍ പറഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അധ്യാപകന് പീഡനത്തിന് ഇരയാക്കിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിനിയോട് എസ്.ഐ അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്. മൂന്ന് മാസം മുമ്പ് വിസിറ്റിങ് ഫാക്കല്‍റ്റിയായി കോളജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകന് വിദ്യാര്‍ത്ഥിനിയെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി സുനില്‍ കുമാര്‍ എത്തിയിരുന്നു. പിന്നീട് ഈ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു.…
Read MoreTag: peedanam
ശശീന്ദ്രന് സ്വാധീനിക്കാന്‍ ശ്രമിച്ചു ! പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്ന് മൊഴി നല്കി യുവതി; മുഖ്യമന്ത്രിയ്ക്കെതിരേയും ആരോപണം…
പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന് ശ്രമിച്ചുവെന്ന ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയും പോലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു.
Read Moreഇൻസ്റ്റഗ്രാം വഴി ഫോളോ ചെയ്ത് വീഴ്ത്തി; സ്നേഹം നൽകി കുട്ടിയിൽ നിന്ന് 12 പവനും പണവും തട്ടിയെടുത്തു; എല്ലാം നഷ്ടപ്പെട്ട വിദ്യാർഥിനിയെ ചതിച്ച 21 കാരനെ പൊക്കി പോലീസ്
കോട്ടയം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതിക്കെതിരേ നിരവധി കേസുകൾ. മുന്‍പ് കഞ്ചാവ് കടത്തലടക്കം നിരവധി കേസുകളാണ് 21 കാരനായ പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലുള്ളത്. ആലപ്പുഴ പഴവീട് കൂട്ടുങ്കൽ എസ്. അരുണ്‍ (21) ആണ് ഇന്നലെ ഈസ്റ്റ് പോലീസ് പിടികൂടിയത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശത്താക്കിയത്. തുടർന്നു ലൈംഗിക പീഡനം നടത്തുകയും പലപ്പോഴായി എട്ടു പവൻ സ്വർണവും 20,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. കുറച്ചു നാളായി പ്രതിയായ അരുണ്‍ പെണ്‍കുട്ടിയുമായി ബന്ധം പുലർത്തിവരികയായിരുന്നു. സ്വർണവും പണവും നഷ്ടപ്പെടതിൽ സംശയ തോന്നിയ വീട്ടുകാർ അന്വേഷണം നടത്തി. തുടർന്നു പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്നു വീട്ടുകാർ…
Read Moreമൂന്നു വർഷത്തോളം പത്തുവയസുകാരന് പ്രകൃതിവിരുദ്ധ പീഡനം; ബന്ധുവായ യുവാവ് അറസ്റ്റിൽ
കറുകച്ചാല്‍: പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായത് ബന്ധു. സംഭവവുമായി ബന്ധപ്പെട്ടു കങ്ങഴ കാരമല പാണ്ടിയാംകുളത്ത് താഹ (26) യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മാതാവ് ചെല്‍ഡ്ലൈനിലും കറുകച്ചാല്‍ പോലീസിലും പരാതി നല്‍കിയതോടെയാണ് യുവാവ് പോലീസ് പിടിയിലായത്. ബന്ധുവായ കുട്ടിയെ മൂന്നു വര്‍ഷത്തോളമായി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാതാവ് പരാതിയുമായി രംഗത്തെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരവധി പ്രാവശ്യം പീഡിപ്പിച്ചതായി കുട്ടിയും മൊഴി നല്കി.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതികളെ ഓരോന്നായി അറസ്റ്റു ചെയ്തുവന്നപ്പോൾ ഒരാളെ കണ്ട് പോലീസ് ഞെട്ടി; സഹോദരനുൾപ്പടെ പിടിയിലായത് 11 പേർ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സഹോദരന് ഉള്‍പ്പടെ 11 പേര് അറസ്റ്റില്‍. കൊല്ലം പൂയപ്പള്ളിയിലാണ് സംഭവം. ജനുവരി 29ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. തൊട്ടടുത്ത ദിവസം വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. നല്ലില സ്വദേശി ഹൃദയ്, അഭിജിത്ത്, റഫീക്ക്, ജയകൃഷ്ണന് എന്നിവര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്റെ പങ്കും പുറത്തറിയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് പെണ്‍കുട്ടി പ്രതികളുമായി സൗഹൃദത്തിലായത്. പ്രതികളുമായി പെണ്‍കുട്ടിയുടെ സഹോദരന് പരിചയമുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും മുഹമ്മദ് നൗഫല്‍, മുഹമ്മദ് സജാദ്, അഹമ്മദ് ഷാ, വിഷ്ണു, അനന്തപ്രസാദ്, പ്രവീണ്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.കേസില്‍ കൂടുതല്‍ പേര് പ്രതികളാകുമെന്നാണ് സൂചന.
Read Moreവീട്ടിൽ ഐശ്വര്യം ഉണ്ടാകാൻ പതിനേഴുകാരിയായ മകളെ മന്ത്രവാദിയെക്കൊണ്ട് കല്യാണം കഴിപ്പിച്ചു; ഒപ്പം താമസിപ്പിച്ച് രണ്ടാനച്ഛനും മന്ത്രവാദിക്കും നശിപ്പിക്കാൻ ഒത്താശചെയ്തു; തലസ്ഥാനത്തെ നടുക്കിയ ക്രൂരകൃത്യത്തിന്റെ വിവരങ്ങൾ പുറത്ത്
കുടുംബത്തിന് ഐശ്വര്യമുണ്ടാകാൻ മകളെ മന്ത്രവാദിക്ക് കാഴ്ച്ചവച്ച് സ്വന്തം അമ്മ. തലസ്ഥാനത്ത് നടന്ന ക്രൂരമായ പീഡനത്തിന്റെ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്. സംഭവത്തിൽ അമ്മയും രണ്ടാം ഭർത്താവും മന്ത്രവാദിയായ സുനു എന്ന് വിളിക്കുന്ന വിനോദിനെയും പോലീസ് അറസ്റ്റു ചെയ്തു. അമ്മൂമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന കുട്ടിയെ തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. അമ്മയുടെ രണ്ടാം ഭർത്താവ് ഇവരുടെ മറ്റൊരു മകളെ പീഡിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തനാളിലാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം യുവാവും ഭാര്യയും അമ്മൂമ്മയുടെ ഒപ്പം താമസിക്കുകയായിരുന്ന മകളെ പലതന്ത്രങ്ങളും പറഞ്ഞ് അമ്മ താമസിക്കുന്ന ഇപ്പോഴത്തെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇവിടെ വച്ച് കുടുംബത്തിന് ഐശ്വം കിട്ടാൻ വേണ്ടി മന്ത്രവാദിയെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തിൽ വച്ച് മന്ത്രവാദിയെക്കൊണ്ട് താലികെട്ടിച്ചു. പിന്നീട് ഇവരുടെ വീട്ടിൽ പാർപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനം സഹിക്കാതെ വന്ന കുട്ടി വീട്ടിൽ…
Read Moreആദ്യ കാഴ്ച ബസ് സ്റ്റോപ്പിൽ വെച്ച്; പിന്നെ ഫേസ്ബുക്ക് വഴി സൗഹൃദം പുതുക്കി; ഒടുവിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; എല്ലാ പിന്തുണയും നൽകിയ സഹോദരനും കാമുകനും പോലീസ് പിടിയിൽ
കോട്ടയം: ബസ്സ്റ്റോപ്പിൽ വച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ 19കാരനെ റിമാൻഡ് ചെയ്തു. ചെത്തിപ്പുഴ സ്വദേശി അഖിൽ ജയകുമാറിനെ(19)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരനും ഈ കേസിൽ റിമാൻഡിലാണ്. പ്രണയത്തിനും തട്ടിക്കൊണ്ടുപോകലിനും സഹോദരൻ ഒത്താശ ചെയ്തുവത്രേ. സ്കൂളിൽ പോകാൻ ബസ്സ്റ്റോപ്പിൽ നിന്ന പെണ്‍കുട്ടിയുമായി അഖിൽ പരിചയപ്പെട്ടു. പിന്നീട് ഫേസ്ബുക്കിലൂടെ പരസ്പരം ആശയ വിനിമയം നടത്തി. ഇതിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കോട്ടയത്തുള്ള ഒരു കേന്ദ്രത്തിൽ വച്ച് പീഡിപ്പിച്ചുവെന്നുാണ് കേസ്.
Read Moreവയറുവേദനയ്ക്ക് ചികിത്സ തേടിയ പതിനാലുകാരി പ്രസവിച്ച സംഭവം: ബന്ധുക്കളുടെ മൊഴി വീണ്ടും പരിശോധിക്കും; കുട്ടിയെ പീഡിപ്പിച്ചയാൾ മരിച്ചെന്ന് പോലീസ്
അന്വേഷണം ഉൗര്ജിതമാക്കികാട്ടാക്കട:വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്ന കാര്യം സത്യമാണോ എന്നത് വിശദമായ അന്വേഷണത്തിലൂട വെളിപ്പെടേണ്ടതാണന്ന് മലയിൻകീഴ് സിഐ ജയകുമാർ അറിയിച്ചു. ഇതിനായി പെണ്‍കുട്ടിയുടെ മൊഴി അടക്കം വിശദമായി പരിശോധിക്കും . 9 -ാം തരത്തിൽ പഠിക്കുന്ന പെണ്‍കുട്ടിയാണ് കുട്ടിയാണ് പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെണ്‍കുട്ടി പൂർണ ഗർഭിണിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പ്രസവിക്കുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് നിഗമനം. അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന ബന്ധു കഴിഞ്ഞ മാസം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളുടെ മൊഴിയിൽ സംശയങ്ങളുണ്ടെന്ന് പോലീസ് കരുതുന്നു.
Read Moreവിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനം; രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു; പ്രതികളുടെ ഭീഷണിയെത്തുടർന്നാണ് പരാതി നൽകാതിരുന്നതെന്ന് ബന്ധുക്കൾ
അന്പലപ്പുഴ: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാക്കൾ അറസ്റ്റിൽ. പുന്നപ്ര വടക്കു പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പവിത്രത്തിൽ ബിബിൻ ബാബു (19), ഇടപറന്പിൽ അരുണ്‍കുമാർ (19) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സിഐ രാജേഷിന്റെ നിർദ്ദേശ പ്രകാരം പുന്നപ്ര എസ് ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 2016 ഡിസംബറിലായിരുന്ന കേസിനാസ്പദമായ സംഭവം. പീഡന വിവരം രക്ഷകർത്താക്കളോട് കുട്ടി പറഞ്ഞിരുന്നെങ്കിലും പ്രതികളുടെ ഭീഷണി ഭയന്ന് ഇവർ പോലീസിൽ പരാതി നൽകാൻ തയാറായിരുന്നില്ല. തുടർന്ന് ഇന്നലെ പകൽ പ്രതികളുമായി കുട്ടിയുടെ ബന്ധുക്കൾ വാക്കുതർക്കത്തിലേർപ്പെടുകയും രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെ പ്രതികളെ പുന്നപ്ര പറവൂർ ഭാഗത്തു വെച്ച് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി വ്യക്തമായി. പ്രതികളെ ഇന്ന് അന്പലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കും.…
Read Moreകഞ്ചാവ് മൂത്തപ്പോള്‍ പാതിരാത്രി പുറത്തിറങ്ങിയ സൂരാജിന്റെ കണ്ണില്‍പ്പെട്ടത് അയല്‍വാസിയായ 78കാരി, പീഡനശ്രമം തടഞ്ഞപ്പോള്‍ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം, ആലപ്പുഴയിലെ കാമഭ്രാന്തനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍
വിഷുദിനത്തില്‍ ആലപ്പുഴയെ ഞെട്ടിച്ച പീഡനത്തിനു പിന്നിലെ മനുഷ്യമൃഗത്തെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. മണ്ണഞ്ചേരി സ്വദേശി സൂരാജാണ് നാട്ടുകാരുടെ കോപത്തിനിരയായത്. വിഷുദിവസം രാത്രി എഴുപത്തെട്ടുകാരിയെ പീഡിപ്പിച്ച ശ്രമിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനശ്രമം തടഞ്ഞ വൃദ്ധയെ ചിരവയ്ക്കടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നു. മണ്ണഞ്ചേരി സ്വദേശിയായ സുരാജിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റുചെയ്തത്. ആക്രമിച്ച ശേഷം വീട്ടില്‍ നിന്ന് സ്വര്‍ണമുള്‍പ്പെടെയുള്ളവ മോഷ്ടിക്കുകയും ചെയ്തിരുന്നു. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട വയോധിക ചികില്‍സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയായ എഴുപത്തിയെട്ടുകാരി കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടുത്. വിഷു പുലര്‍ച്ചെയായതിനാല്‍ സമീപവീടുകളിലുള്ളവര്‍ കൈനീട്ടവുമായി ഇവരുടെ വീട്ടിലെത്തിയിരുന്നു. അപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന വൃദ്ധയെ കണ്ടത്. ചിരവ കൊണ്ടുള്ള അടിയേറ്റ് അവരുടെ മുഖം വികൃതമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. വീടിനകത്തു നിന്നും സ്വര്‍ണം നഷ്ടപ്പെട്ടതായി…
Read More